»   » ഈ നടിമാര്‍ കുഞ്ചാക്കോ ബോബന്റെ കൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയാമോ?

ഈ നടിമാര്‍ കുഞ്ചാക്കോ ബോബന്റെ കൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ഏക്കാലത്തെയും ചോക്ലേറ്റ് പയ്യനായിരുന്നു കുഞ്ചാക്കോ ബോബന്‍. ബാലതാരമായി സിനിമയിലെത്തിയ താരം ഇപ്പോള്‍ ചാക്കോച്ചന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. തെണ്ണൂറുകളില്‍ റോമാന്റിക് സിനിമകളില്‍ മാത്രം അഭിനയിച്ചിരുന്ന ചാക്കോച്ചന്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലുടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

കേസില്‍ ഇതാണ് വഴിതിരിവ്, ദിലീപ് നുണ പരിശോധനയ്ക്ക് തയ്യാറാണ്! അവസാനിക്കുന്നത് ഈ കെട്ടുകഥകള്‍!!

മോഹന്‍ലാലോ മമ്മുട്ടിയോ? ട്വിറ്ററിലെ താരരാജാവ് ആരാണെന്ന് കണ്ടുപിടിച്ചു!

നടി ശാലിനിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള കൂട്ട്‌കെട്ടിലായിരുന്നു അക്കാലത്ത് നിറയെ സിനിമകള്‍ പുറത്തിറങ്ങിയിരുന്നത്. ഇരുവരും ആദ്യമായി നായികയും നായകനുമായതും ഒരു സിനിമയിലുടെയായിരുന്നു. ചാക്കോച്ചന്റെ നായികയായിരുന്നതിന് ശേഷമാണ് ശാലിനി ഹിറ്റായത്. അതിനൊപ്പം ചാക്കോച്ചന്റെ കൂടെ ആദ്യമായി അഭിനയിച്ച് സിനിമയിലെത്തി ഉയരങ്ങള്‍ കീഴടക്കിയ നടിമാര്‍ വേറെയുമുണ്ട്.

ശാലിനി

ശാലിനിയെയും കുഞ്ചാക്കോ ബോബനെയും ആരും മറക്കില്ല. ബാലതാരങ്ങളായി നിറയെ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും ഇരുവരും നായിക നായകന്മാരായി ആദ്യമായി അഭിനയിച്ചത അനിയത്തി പ്രാവ് എന്ന സിനിമിയലുടെയായിരുന്നു.

അസിന്‍

തെന്നിന്ത്യന്‍ താരസുന്ദരിയായിരുന്ന അസിന്‍ ബോളിവുഡിലെ നായികയാണിപ്പോള്‍. അസിന്‍ ചാക്കോച്ചന്റെ സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലുടെയായിരുന്നു അസിന്റെ സിനിമയിലെ അരങ്ങേറ്റം.

സ്‌നേഹ

തമിഴ് നടി സ്‌നേഹ അനില്‍ ബാബു സംവിധാനം ചെയ്ത ' ഇങ്ങനെ ഒരു നിലപക്ഷി' എന്ന സിനിമയിലുടെയായിരുന്നു സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ നായകനായിരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനായിരുന്നു. പിന്നീട് നായികയായി സ്‌നേഹ ഉയരത്തിലെത്തിയത്.

ആന്‍ അഗസ്റ്റ്യന്‍

നടന്‍ അഗസ്റ്റ്യന്റെ മകളാണ് ആന്‍ അഗസ്റ്റ്യന്‍. ആനിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ' ഏല്‍സമ്മ എന്ന ആണ്‍കുട്ടി' ചിത്രത്തില്‍ ആന്‍ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു.

ശ്രിത ശിവദാസ്

ഓര്‍ഡനറി എന്ന സിനിമയിലുടെയാണ് നടി ശ്രിത ശിവദാസ് സിനിമയിലെത്തിയത്. ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്ന സിനിമയില്‍ നായകന്‍ കുഞ്ചാക്കോ ബോബനായിരുന്നു.

ഗായത്രി സുരേഷ്

മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഗായത്രി സുരേഷ് ഇപ്പോള്‍ മലയാളത്തിലെ മികച്ചൊരു യുവനടിയായി വളര്‍ന്നരിക്കുകയാണ്. ഗായത്രിയുടെ അരങ്ങേറ്റ ചിത്രവും കുഞ്ചാക്കോ ബോബന്റെ കൂടെയായിരുന്നു. ജന്മാനാപ്യാര്യ എന്ന ചിത്രത്തിലായിരുന്നു അത്.

പാര്‍വതി രതീഷ്

നടന്‍ രതീഷിന്റെ മകളാണ് പാര്‍വതി രതീഷ്. പാര്‍വതി കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച 'മധുരനാരങ്ങ' എന്ന സിനിമയിലുടെയായിരുന്നു ആദ്യമായി സിനിമയിലഭിനയിച്ചത്.

English summary
Actress who made her debut through Kunchacko Boban Movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam