twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മട്ടും ഭാവവും അടിപൊളിയാക്കി താര സുന്ദരിമാര്‍! ഫിലിം ഫെയര്‍ വേദിയില്‍ തിളങ്ങിയ നടിമാരും അവരുടെ വേഷവും

    |

    ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരുന്നത് പോലെ 65-ാമത് ഫിലിം ഫെയര്‍ പുരസ്‌കാര നിശ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മനോഹരമായി അരങ്ങേറി. ഗുവാഹത്തി ഇന്ദിരഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം ആറ് മണി മുതലാണ് ആഘോഷരാവിന് തുടക്കമായത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കാനെത്തിയ ചടങ്ങിന് മുഖ്യ അവതാരകനായത് നടന്‍ വിക്കി കൗശലാണ്.

    രസകരമായ മറ്റൊരു കാര്യം ആറ് ദശാബ്ദത്തിനിടെ മുംബൈയ്ക്ക് പുറമേ സംഘടിപ്പിക്കുന്ന ഫിലിം ഫെയര്‍ പുരസ്‌കാരനിശയാണെന്നുള്ളതാണ്. വൈകുന്നേരം മുതല്‍ തന്നെ താരങ്ങള്‍ റെഡ് കാര്‍പ്പറ്റിലൂടെ നടന്ന് നീങ്ങിയിരുന്നു. കൂട്ടത്തില്‍ നടിമാരെല്ലാം അതീവ ഗ്ലാമറസിലും വേറിട്ട ഫാഷന്‍ വസ്ത്രങ്ങളിലുമാണ് ഫിലിം ഫെയര്‍ വേദിയിലേക്ക് എത്തിയിരിക്കുന്നത്.

    ചിത്രങ്ങൾക്ക് കടപ്പാട്: ഫിലിം ഫെയർ

     ഫിലിം ഫെയറില്‍ തിളങ്ങി നടിമാര്‍

    തുടക്കം തന്നെ ഫിലിം ഫെയര്‍ റെഡ് കാര്‍പ്പറ്റിലൂടെ വന്ന് ആരാധകരെ ഇളക്കി മറിച്ചത് നടിയും ഗായികയുമായ ഉഷ ഉതുപ്പാണ്. സാരി ഉടുത്തായിരുന്നു ഉഷ ഉതുപ്പ് എത്തിയത്. ബാക്ക് നിറമുള്ള സാരിയില്‍ ഗോള്‍ഡന്‍ ഡിസൈനിലൊരുക്കിയ സാരിയായിരുന്നു വേഷം. മനോഹരിയായി എത്തിയ നടിയ്ക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

    ഫിലിം ഫെയറില്‍ തിളങ്ങി നടിമാര്‍

    ഇത്തവണത്തെ പുരസ്‌കാര നിശയുടെ എല്ലാ പ്രൗഢിയും സ്വന്തമാക്കിയത് താരപുത്രി അനന്യ പാണ്ഡെ ആണ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ബോളിവുഡിലേക്ക് എത്തിയ അനന്യ ഫിലിം ഫെയര്‍ വേദിയില്‍ അതീവ സുന്ദരിയായിട്ടാണെത്തിയത്. മഞ്ഞയും കറുപ്പും നിറമുള്ള വസ്ത്രം ധരിച്ചെത്തിയ താരപുത്രി സദ്ദസിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചിരിക്കുകയാണ്. അമ്മ ഭാവന പാണ്ഡെയ്‌ക്കൊപ്പമായിരുന്നു അനന്യ എത്തിയത്.

    ഫിലിം ഫെയറില്‍ തിളങ്ങി നടിമാര്‍

    വര്‍ണത്തില്‍ മുങ്ങിയാണ് താരസുന്ദരിയായ രാധിക ആപ്‌തേ ഫിലിം ഫെയര്‍ റെഡ് കാര്‍പെറ്റിലെത്തിയത്. മുഴുനീള വസ്ത്രം ഒത്തിരി പ്ലീറ്റുകള്‍ കൊണ്ട് അലങ്കരിച്ചതായിരുന്നു. ഒപ്പം ഒരുപാട് നിറങ്ങള്‍ ചേര്‍ന്നതിനാല്‍ പുരസ്‌കാര വേദിയിലെ വേറിട്ടൊരു ലുക്ക് തന്നെയായി രാധിക തിളങ്ങി നിന്നു. കമ്മല്‍ മാത്രമായിരുന്നു ആഭരണമായി നടി തെരഞ്ഞെടുത്തത്. ടോട്ടല്‍ ലുക്കില്‍ അത് മനോഹരമായി തീര്‍ന്നെന്നാണ് ആരാധകര്‍ പറയുന്നത്.

     ഫിലിം ഫെയറില്‍ തിളങ്ങി നടിമാര്‍

    സിനിമയിലും പുറത്തും ഒരുപോലെ മിന്നി തിളങ്ങി നില്‍ക്കുന്ന തപ്‌സി പന്നുവും ഇത്തവണ ഫിലിം ഫെയറിനെത്തിയത് ആരുടെയും മനം കവരും ലുക്കിലായിരുന്നു. ഗ്ലാമറസ് അവതാറെന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പാക്കാവുന്ന ഡിസൈനായിരുന്നു നടിയുടെ വസ്ത്രത്തിന്. ഒരു ചിത്രശലഭത്തിനോട് ഉപമിക്കാന്‍ പറ്റുന്ന ഡിസൈനായിരുന്നു ശ്രദ്ധേയം. കറുപ്പ് നിറത്തില്‍ പല വര്‍ണങ്ങള്‍ ചേര്‍ത്തൊരു വെറൈറ്റി വസ്ത്രമായിരുന്നു തപ്‌സി തിരഞ്ഞെടുത്തത്.

      ഫിലിം ഫെയറില്‍ തിളങ്ങി നടിമാര്‍

    ക്യൂട്ട് ആന്‍ഡ് ഹോട്ട് ലുക്കിലാണ് നടി ഭൂമി പട്‌നേക്കര്‍ എത്തിയത്. റെഡ് കാര്‍പ്പറ്റിന് അനുയോജ്യമായ ഗ്ലാമറസ് വേഷമായിരുന്നു നടി തിരഞ്ഞെടുത്തത്. സൈഡ് ഒാപ്പണ്‍ ഉള്ള ചുവപ്പ് നിറമുള്ള വസ്ത്രത്തില്‍ ഭൂമി തിളങ്ങി. പുരസ്‌കാര നിശയുടെ ശ്രദ്ധ മുഴുവന്‍ ആകര്‍ഷിക്കാന്‍ തക്കവിധമുള്ള ശ്രമങ്ങളായിരുന്നു ഭൂമി നടത്തിയതും.

    English summary
    Actress Who Shined In The 65th Film Fare Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X