പാര്‍വതിയെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തും നടിമാര്‍, ആശംസകള്‍ക്കൊപ്പം ചില വെളിപ്പെടുത്തലും
അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ പകര്‍ന്ന് നല്‍കി നടി പാര്‍വതി വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ പാര്‍വതിയുടെ ഗംഭീര തിരിച്ച് വരവായിരുന്നു കഴിഞ്ഞ വര്‍ഷം കാണാന്‍ സാധിച്ചിരുന്നത്. വീണ്ടും സിനിമകളുടെ തിരക്കുകളിലായിരുന്ന നടി ഇന്ന് പിറന്നാളാണിന്ന്.
32-ാം പിറന്നാള്‍ ആഘോഷിക്കുന്ന പാര്‍വ്വതിയ്ക്ക് സോഷ്യല്‍ മീഡിയ നിറയെ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാര്‍വതി അഭിനയിച്ച പല സിനിമകളിലെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഒപ്പം സഹപ്രവര്‍ത്തകരായ നടിമാരും നടന്മാരുമെല്ലാം പാര്‍വതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ജന്മദിന സന്ദേശങ്ങള്‍ കൈമാറിയിരിക്കുകയാണ്.

നടി പൂര്‍ണിമയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് പാര്‍വതി. അതിനാല്‍ പിറന്നാള്‍ ദിനത്തില്‍ പൂര്‍ണിമയും ഇന്ദ്രജിത്തുമെല്ലാം ആശംസകളുമായി എത്തിയിരിക്കുകയാണ്. പാര്‍വതിയുടെ മടിയില്‍ ഇരിക്കുന്നതും കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും തിരിച്ച് ഉമ്മ വെക്കുന്ന ചിത്രങ്ങളെല്ലാം പങ്കുവെച്ച് കൊണ്ടാണ് പൂര്‍ണിമ ആശംസ അറിയിച്ചത്.

പാര്‍വതിയുടെ അടുത്ത സുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും ആശംസകള്‍ അറിയിച്ചിരുന്നു. അതീവ സന്തോഷത്തോടെ പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന പാര്‍വതിയുടെ ഒരു ചിത്രമായിരുന്നു ഗീതു ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. റോക്ക്‌സ്റ്റാര്‍ എന്നാണ് ഗീതു പാര്‍വതിയെ വിശേഷിപ്പിച്ചത്. ഇതിന് താഴെ നന്ദി പറഞ്ഞ് നടിയും എത്തി.

ഇന്‍സ്റ്റാഗ്രാമിലൂടെല തന്നെയായിരുന്നു നടി റിമ കല്ലിങ്കലും പാര്‍വതിയ്ക്ക് ജന്മദിനാശംസ നേര്‍ന്നത്. പാര്‍വതിയുടെ പുറത്തേ സ്വഭാവം കാണിച്ച് തരുന്ന നിരവധി ചിത്രങ്ങളായിരുന്നു റിമ പങ്കുവെച്ചത്. നീ എത്ര മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് കാണിച്ച് തരുന്ന ചിത്രങ്ങളാണ് ആദ്യമേയുള്ളത്. ഇതൊക്കെ ജന്മദിനത്തില്‍ മാത്രമേ പറയുകയുള്ളു. അല്ലാത്തപ്പോള്‍ ഉണ്ടാവുകയില്ല. അവസാന ചിത്രം പറയും നീ എനിക്ക് ആരാണെന്ന് പറയും. നിന്റെ തോളുകളില്‍ കിടന്ന് കൂടുതല്‍ യാത്രകള്‍ക്കും അനുഭവങ്ങള്‍ക്കുമുള്ളതാണ്. എന്നും റിമ പറയുന്നു.


Click it and Unblock the Notifications