ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ സംഭവിച്ചത്; അന്ന് ഞാൻ തീരുമാനമെടുത്തു; യമുന റാണി
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് യമുന റാണി. മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ യമുന റാണി സിനിമയിലും സീരിയലിലും ചെയ്തു കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരികെയാണ് യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുക്കുന്നത്. തിരിച്ചു വരവിൽ സീരിയൽ രംഗത്താണ് യമുന സജീവമായത്.
അടുത്തിടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ തുറന്ന് പറച്ചിലുകളിലൂടെ ആണ് യമുന വാർത്തകളിൽ നിറഞ്ഞത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത്, രണ്ടാം വിവാഹം തുടങ്ങിയവയെ പറ്റി നടി സംസാരിച്ചിരുന്നു. ആദ്യ വിവാഹത്തിലുള്ള രണ്ട് പെൺമക്കളുടെ പൂർണ പിന്തുണയോടെ ആണ് യമുന റാണി ബിസിനസ്കാരൻ ദേവനെ വിവാഹം കഴിക്കുന്നത്.
ഇദ്ദേഹവും വിവാഹ മോചിതനും അച്ഛനുമാണ്. വിവാഹ ശേഷം യമുന റാണി നിരവധി ടെലിവിഷൻ ഷോകളിൽ എത്തിയിരുന്നു. രണ്ടാം വിവാഹമെന്ന തീരുമാനത്തെക്കുറിച്ചും ജീവിതത്തിൽ വന്ന പ്രശ്നങ്ങളെക്കുറിച്ചും യമുന സംസാരിച്ചു.

ഇപ്പോഴിതാ സീ കേരളത്തിന് നൽകിയ അഭിമുഖത്തിൽ യമുന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചാണ് യമുന സംസാരിച്ചത്.
സെക്കന്റ് മാര്യേജ് റിസ്ക് തന്നെ ആണ്. ഒരുപാട് കെയർഫുൾ ആയി ഹാൻഡിൽ ചെയ്യേണ്ട മേഖല തന്നെയാണ്. കാരണം ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലയ്ക്ക് തന്നെയാണ് കേട്. 2016 മുതൽ ഞാൻ വേർപിരിഞ്ഞ് താമസിക്കുന്നതാണ്. അതിനിടയിൽ മൂന്നാല് വർഷം ബ്ലാങ്ക് ആയിപ്പോയി'
'എനിക്കറിയില്ല എന്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന്. ഓരോരുത്തരും വിളിച്ച് എന്തൊക്കെയോ ചോദിക്കുന്നു. ഞാൻ ഡ്രെയ്ൻ ആവാൻ തുടങ്ങി. എന്റെ മക്കളും അത് കണ്ട് കൊണ്ടിരിക്കുകയാണ്. അവരെയും അത് ബാധിച്ചു. പെട്ടെന്ന് എനിക്ക് എന്റെയുള്ളിൽ നിന്ന് വിളി വന്നു, യമുന നീ ഇങ്ങനെ ഇരിക്കാൻ പാടില്ല. നിനക്ക് നിന്റേതായ വാല്യൂ ഉണ്ടെന്ന്. ഞാൻ മെഡിറ്റേറ്റ് ചെയ്യാൻ തുടങ്ങി. ഭഗവാന്റെ കാൽക്കൽ വീണു'

'എനിക്ക് എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞു. ഭഗവാനെ എന്നെത്തന്നെ ഞാൻ പൂർണമായും ഏൽപ്പിച്ചു. എനിക്ക് മനസ്സിലാവാൻ തുടങ്ങി, ഞാൻ തന്നെ ഇവിടെ നിന്ന് എഴുന്നേറ്റില്ലെങ്കിൽ അനുഭവിക്കാൻ പോവുന്നത് മക്കളാണെന്ന്. ഗോഡ്ഫാദറൊന്നുമില്ലാതെ യമുന റാണി എന്ന ഐഡന്റിറ്റി ഉണ്ടാക്കിയ ആളാണ് ഞാൻ. മറ്റുള്ളവർക്ക് വേണ്ടി ജീവിതം കളയുന്നത് വെറുതെ ആണെന്ന് മനസ്സിലായി'
'പിന്നെ ഒന്നും പിന്നോട്ട് ചിന്തിച്ചില്ല. എന്റെ തീരുമാനമാണ് എന്റെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോവണമെന്ന്. അതിൽ വേറെ ആർക്കും ഒരു അവകാശമില്ല. നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെ ലൈഫിൽ നടക്കില്ല. പ്ലാൻ ചെയ്യുന്ന ആൾ മുകളിലുണ്ട്. നമ്മൾ നിന്ന് കൊടുത്താൽ മതി,' യമുന റാണി പറഞ്ഞു.
ഭർത്താവ് ദേവനിൽ ഇഷ്ടപ്പെട്ട കാര്യം എന്തെന്ന് യമുന റാണി നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഭാര്യയെപറ്റി ബഹുമാനത്തോടെയാണ് ദേവേട്ടൻ സംസാരിച്ചത്. അത് തനിക്കിഷ്ടമായെന്നും യമുന റാണി പറഞ്ഞു.


Click it and Unblock the Notifications