For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവ് പണക്കാരനാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല; രണ്ടാം വിവാഹത്തിന് മടിക്കുന്നവരോട് പറയാനുള്ളത്'

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആണ് യമുന റാണി. സിനിമകളിലും സീരിയിലുകളിലും അഭിനയിച്ച യമുന ഇന്ന് സീരിയൽ രം​ഗത്താണ് സജീവം. അടുത്തിടെയായി നടിയുടെ വ്യക്തി ജീവിതം ജനശ്രദ്ധ നേടിയിട്ടുണ്ട്. വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യമുനയുടെ രണ്ടാം വിവാഹം ആയിരുന്നു ഇതിന് കാരണം.

  ബിസിനസ്കാരനായ ദേവനെയാണ് നടി വിവാഹം കഴിച്ചത്. ഇദ്ദേഹവും വിവാഹ മോചിതനും പിതാവുമാണ്. മക്കളുടെ പൂർണ സമ്മതത്തോടെ ആണ് രണ്ട് പേരും വിവാഹം കഴിച്ചത്.

  Also Read: 'ഞാൻ സ്കേർട്ടൊക്കെ ഇടുന്നതാണ് മോൾക്ക് ഇഷ്ടം, ഫ്രണ്ട്സൊക്കെ പറയാറുണ്ട് അമ്മ യങാണെന്ന്'; ​ഗായത്രിയും മകളും!

  അടുത്തിടെ ടെലിവിഷൻ ഷോകളിലൂടെ തങ്ങളുടെ ജീവിതത്തെ പറ്റി യമുന റാണി സംസാരിച്ചിരുന്നു. രണ്ടാം വിവാഹത്തിനുള്ള കാരണവും മക്കളിൽ നിന്ന് ലഭിച്ച പിന്തുണയും എല്ലാം യമുന തുറന്ന് പറഞ്ഞു.

  ഇപ്പോഴിതാ ഇന്ത്യാ ​ഗ്ലിറ്റ്സിന് യമുനയും ദേവനും നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. രണ്ടാം വിവാഹത്തിന് മടിക്കുന്നവരോട് പറയാനുള്ളതെന്തെന്ന് യമുന റാണി അഭിമുഖത്തിൽ വ്യക്തമാക്കി.

  Also Read: അനിയത്തി വെളുത്തതിനാല്‍ സ്ഥിരമായി എന്നെ താരതമ്യം ചെയ്തു, ബന്ധുക്കള്‍ അമ്മയെ വധിക്കുമായിരുന്നു!

  'ദേവേട്ടന്റെ ആലോചന വന്ന് സംസാരിക്കുമ്പോൾ അദ്ദേഹം മകളെക്കുറിച്ചും മുൻ ഭാര്യയെക്കുറിച്ചും ഭയങ്കര ബഹുമാനത്തെയോടെ ആണ് സംസാരിക്കുന്നത്. അത് എനിക്ക് ഇഷ്ടമായി. അതെല്ലാവർക്കും കിട്ടുന്ന ​ഗുണം അല്ല. നമ്മളുടെ നാട്ടിൽ കാണാത്ത കാര്യമാണ്,' യമുന റാണി പറഞ്ഞു.

  വിവാഹ ജീവിതം വിജയം ആയതിന് കാരണം എന്തെന്നും യമുന റാണി വ്യക്തമാക്കി. എനിക്ക് എക്സ്പെക്ടേഷനില്ല. അതായത് മെറ്റീയലിസ്റ്റിക് എക്സ്പെക്ടേഷൻ ഇല്ല എന്ന് എടുത്ത് ഞാൻ പറയും.

  'സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും പറയുന്നുണ്ട് കാശുകാരനെ കണ്ട് കെട്ടിയതാണെന്ന്. എനിക്ക് പുളളിക്കാരൻ കാശുകാരനാണോ എന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. അതാണ് സത്യമായ കാര്യം. ആളുകൾ എന്തൊക്കെയോ പറയുന്നു'

  'അമേരിക്ക എന്ന് പറയുമ്പോൾ എല്ലാവരും പറയുന്നു കാശുകാരനാണെന്ന്. എനിക്കറിയില്ല. ദേവേട്ടന്റെ അക്കൗണ്ടോ അക്കൗണ്ട് നമ്പറോ ഒന്നും എനിക്കറിയില്ല. ദേവേട്ടന്റെ മനസ്സ് കണ്ടിട്ട് കല്യാണം കഴിച്ചതാണ്,' യമുന റാണി പറഞ്ഞു.

  ടെലിവിഷൻ ഷോയിലേക്ക് പോവാനുള്ള കാരണവും നടി വ്യക്തമാക്കി. 'ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. രണ്ടാമതൊരു വിവാഹം കഴിക്കാൻ മടിക്കുന്നവർ. ഫാമിലിയും മറ്റുള്ളവരും എന്ത് പറയും എന്ന് വിചാരിച്ച്. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരു പങ്കാളി വേണമെന്ന് അവർക്ക് ഉണ്ടാവും. മക്കൾ അവരെയൊന്ന് സപ്പോർട്ട് ചെയ്യുക. കാരണം മക്കൾ പഠിച്ച് അവരുടെ ജീവിതത്തിലേക്ക് പോവും'

  'ഒരു പ്രായം കഴിഞ്ഞാൽ ഒറ്റപ്പെട്ടാണ് ഇവരുടെ ജീവിതം പോവുന്നത്. അങ്ങനെയുള്ള മക്കൾക്കും മോട്ടിവേഷൻ ആവട്ടെ, സമൂഹത്തിലും ചെറിയ മാറ്റം വരെ എന്ന് വിചാരിച്ചാണ് ഷോയിൽ പോവുന്നത്. ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആശ്രയം ആണ്'

  'ഭാര്യയെ പറ്റി ദേവനും സംസാരിച്ചു. യമുനാ റാണി ആദ്യവും അവസാനവും അമ്മയാണ്. എവിടെ പോയാലും മക്കളുടെ കാര്യം റിമോട്ട് കൺട്രോളിലെ പോലെ നോക്കും. എന്റെ കാര്യങ്ങളും ശ്രദ്ധിക്കുന്നു. നമ്മൾ ആദ്യമായി ഒരാളെ കാണുകയും പരിചയപ്പെടുകയും ചെയ്യുമ്പോൾ അവർക്ക് കുറേ ആ​ഗ്രഹങ്ങളും ദുഖങ്ങളും പ്രശ്നങ്ങളും ഒക്കെ ഉണ്ടാവും. നമ്മൾ അത് മനസ്സിലാക്കുമ്പോൾ അവരും വളരെ ഇംപ്രസ്ഡ് ആവും,' ദേവൻ പറഞ്ഞതിങ്ങനെ.

  Read more about: actress
  English summary
  Actress Yamuna Rani Open Up About Her Second Marriage; Says She Still Don't Know About Husband's Financial Status
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X