ആഡംബര കാര്‍ വിറ്റ് ഓട്ടോറിക്ഷ വാങ്ങിയ നടി! രാജകീയമായ യാത്ര ഓട്ടോറിക്ഷയിലും, ചിത്രങ്ങള്‍ വൈറലാവുന്നു

താരങ്ങള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിലകൂടിയ കാറിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് പലതും ശ്രദ്ധേയമാവുന്നത്. എന്നാലിപ്പോള്‍ ആഡംബര കാര്‍ വിറ്റതിന്റെ പേരില്‍ വ്യത്യസ്തയാവുകയാണ് നടി യശശ്രീ മസൂര്‍ക്കര്‍.

ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി.ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ. ഇന്ത്യയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക് പ്രചോദനമായത്.

actress-yashashri-masurkar

ഓട്ടോറിക്ഷയില്‍ ആഗ്രയിലേക്ക് പോകമെന്നും താജ്മഹല്‍ സന്ദര്‍ശിക്കാമെന്നുമുള്ള നിര്‍ദ്ദേശം വച്ചത് അദ്ദേഹമായിരുന്നു. പിന്നീട് കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ ടെലിവിഷന്‍ നടിയും വോയിസ് ആക്ടറുമാണ് യശശ്രീ. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു നടി ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ പല സീരിയലുകളിലും അഭിനയിച്ചതോടെ യശശ്രീയ്ക്ക് സിനിമയിലേക്കുള്ള അവസരമെത്തിയതും. 2016 ല്‍ റിലീസിനെത്തിയ ലാല്‍ ഇഷ്‌ക് എന്നൊരു മറാത്തി ചിത്രത്തിലും യശശ്രീ വേഷമിട്ടു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X