'ഡാഡി ഡോട്ടർ കോമ്പോ'; നടി യാഷികയും ശാലിനിയുടെ സഹോദരൻ റിച്ചാർഡും പ്രണയത്തിൽ?, പ്രായവ്യത്യാസം ചർച്ചയാകുന്നു!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ശാലിനി. വളരെ കുഞ്ഞായിരിക്കുമ്പോൾ മുതൽ ശാലിനി സിനിമയിലുണ്ട്. സിനിമയ്ക്കൊപ്പമാണ് ശാലിനി വളർന്നത്. അച്ഛന്റെ അതിയായ സിനിമാ മോഹമാണ് ശാലിനിയേയും സഹോദരങ്ങളായ റിച്ചാർഡിനേയും ശ്യാമിലിയേയും സിനിമയിലെത്തിച്ചത്.
അടുത്തിടെയാണ് ശാലിനി സോഷ്യൽമീഡിയ പേജ് ആരംഭിച്ചത്. അതിന് മുമ്പ് ശാലിനിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് സഹോദരൻ റിച്ചാർഡിന്റെ സോഷ്യൽമീഡിയ പേജ് വഴിയാണ്. സഹോദരിമാർക്കൊപ്പമാണ് മിക്ക സമയങ്ങളിലും റിച്ചാർഡ് ഉണ്ടാവുക.
അജിത്ത് ചിത്രങ്ങൾ തിയേറ്ററിൽ എത്തുമ്പോൾ റിച്ചാർഡാണ് ശാലിനിയേയും മക്കളേയും തിയേറ്ററിലേക്ക് കൊണ്ടുപോകാറുള്ളത്. റിച്ചാർഡ് റിഷി മലയാള സിനിമയിൽ നായക വേഷം ചെയ്തിട്ടുള്ള നടനാണ്.
പക്ഷെ സഹോദരിമാരെ പോലെ അത്രത്തോളം അഭിനയത്തിൽ പ്രശസ്തി നേടാൻ റിച്ചാർഡിന് സാധിച്ചില്ലെന്ന് മാത്രം. അഞ്ജലി എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച റിച്ചാർഡ് കാതൽ വൈറസ് എന്ന സിനിമയിലൂടെയാണ് നായകനായത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. റിച്ചാർഡ് ഇതുവരെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂട്ടാണ് റിച്ചാർഡ് നായകനായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ. 2004ൽ പുറത്തിറങ്ങിയ സിനിമയിൽ അരവിന്ദ്, ലെന തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.
സിനിമയിലെ പാട്ടുകളെല്ലാം അക്കാലത്ത് ഹിറ്റായിരുന്നു. ഇപ്പോഴിത റിച്ചാർഡിനെ ചുറ്റിപ്പറ്റിയുള്ള ചില വാർത്തകളാണ് വൈറലാകുന്നത്. നാൽപത്തിയഞ്ചുകാരനായ റിച്ചാർഡ് തമിഴ് നടിയും ബിഗ് ബോസ് താരവുമായിരുന്ന യാഷിക ആനന്ദുമായി പ്രണയത്തിലാണെന്നാണ് വാർത്ത പ്രചരിക്കുന്നത്.
അതിന് കാരണം റിച്ചാർഡ് പങ്കുവെച്ച ചില ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം റിച്ചാർഡ് സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഫോട്ടോ വൈറലായതോടെ റിച്ചാർഡിനൊപ്പമുള്ള സ്ത്രീയാരാണെന്ന് സോഷ്യൽമീഡിയ തിരക്കാൻ തുടങ്ങി. സ്ത്രീ ആരെന്ന് ചിത്രത്തിൽ വ്യക്തമായിരുന്നില്ല.
ആരാധകരുടെ ചോദ്യം കുമിഞ്ഞപ്പോൾ ഏതാനും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ഫോട്ടോ പങ്കിട്ടുകൊണ്ട് റിച്ചാർഡ് എത്തി. 'സൂര്യചുംബനത്തിനുശേഷം' എന്ന തലക്കെട്ട് നൽകി നടൻ പങ്കുവെച്ച ചിത്രത്തിൽ നടി യാഷിക ആനന്ദായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ പ്രണയ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി.

പൊതുവെ സഹോദരിമാർക്കൊപ്പമുള്ള ചിത്രങ്ങളോ സ്വന്തം ചിത്രങ്ങളോ സീനറികളോ ആണ് റിച്ചാർഡ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫോട്ടോയുമായി നടൻ എത്തുന്നത്. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് സോഷ്യൽമീഡിയയും ആരാധകരും ഉറപ്പിച്ചിരിക്കുകയാണ്.
ഇരുവരുടേയും പ്രണയം മാത്രമല്ല പ്രായ വ്യത്യാസവും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. 45 വയസുണ്ട് റിച്ചാർഡിന്. യാഷികയുടെ പ്രായം ഇരുപത്തിമൂന്നാണ്. ഇരുവരേയും കാണുമ്പോൾ 'ഡാഡി ഡോട്ടർ കോമ്പോ' പോലെ തോന്നുന്നുവെന്നും ചിലർ പരിഹസിച്ച് കുറിച്ചിട്ടുണ്ട്. പക്ഷെ റിച്ചാർഡ് ഒന്നിനും മറുപടി നൽകിയിട്ടില്ല.
ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ യാഷിക ആനന്ദ് ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. നാളുകൾക്ക് മുമ്പ് കണ്ണദാസന്റെ ചെറുമകളും ഏതാനും ചിത്രങ്ങളുടെ നിർമാതാവുമായ ഡോ.സത്യലക്ഷ്മി കണ്ണദാസനുമായി റിച്ചാർഡ് അടുപ്പത്തിലായിരുന്നു. വിവാഹനിശ്ചയം വരെ എത്തിയ ബന്ധം പിന്നീട് തകർന്നുവെന്നും വാർത്തകളുണ്ടായിരുന്നു.
റിച്ചാർഡ് മാത്രമല്ല ശാലിനിയും ശ്യാമിലിയുമെല്ലാം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. അജിത്ത് വർഷത്തിൽ ഒരിക്കൽ ഒരു സിനിമ എന്ന തരത്തിലാണ് കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത്.


Click it and Unblock the Notifications