'മേശപ്പുറത്ത് എല്ലാ ഭക്ഷണ സാധനങ്ങളും; പക്ഷെ അത് കണ്ടപ്പോഴാണ് സൗന്ദര്യ രഹസ്യം മനസ്സിലായത്'; സീനത്ത്

71 കാരനായ നടൻ മമ്മൂട്ടി ഇന്നും സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. പ്രായമായ ശേഷമാണ് മമ്മൂട്ടിയിൽ നിന്നും ഇന്നത്തെ പ്രേക്ഷകർ ആ​ഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകൾ വന്നതെന്നാണ് ആരാധകർ പറയുന്നത്. വൈവിധ്യമാർന്നതും വ്യത്യസ്തമായതുമായ സിനിമകളാണ് കഴിഞ്ഞ വർഷങ്ങളിലായി നടൻ ചെയ്ത് വരുന്നത്.

റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സൈക്കോ ത്രില്ലറായ സിനിമ ഇതുവരെ കണ്ട് പരിചയമില്ലാത്ത ഒരു കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. പാളിപ്പോവാൻ സാധ്യതയുള്ള ഒരു സിനിമ ചെയ്ത് വിജയിപ്പിച്ചതിന് നടന് അഭിനന്ദനങ്ങളും വരുന്നുണ്ട്.

സൗന്ദര്യ സംരക്ഷണത്തിൽ അത്ര മാത്രം ശ്രദ്ധ നടൻ കാണിക്കുന്നുണ്ട്

അഭിനേതാവ് എന്നതിനൊപ്പം തന്നെ മമ്മൂട്ടിയുടെ ശരീര ഭം​ഗിയും സിനിമാ ലോകത്ത് സംസാരമാണ്. എഴുപത് പിന്നിട്ട നടനെ കണ്ടാൽ 40 കാരനാണെന്നേ തോന്നൂ എന്നാണ് ആരാധകർ പറയുന്നത്. സൗന്ദര്യ സംരക്ഷണത്തിൽ അത്ര മാത്രം ശ്രദ്ധയും നടൻ കാണിക്കുന്നുണ്ട്. വർക്ക് ഔട്ടിന് പുറമെ ചിട്ടയായ ഭക്ഷണ ക്രമമാണ് മമ്മൂട്ടിക്കുള്ളത്. ഇതേപറ്റി നേരത്തെ പലരും സംസാരിക്കുകയും ചെയ്തിരുന്നു.

ഇഷ്ടമുള്ളതെല്ലാം കഴിക്കും പക്ഷെ ഇഷ്ടമുള്ള അത്രയും അളവിൽ കഴിക്കില്ലെന്നാണ് മമ്മൂട്ടി ഡയറ്റിൽ സ്വീകരിക്കുന്ന രീതി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ രീതിയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി സീനത്ത്.

ഭക്ഷണം ഉണ്ടാക്കുന്ന ആൾക്കാരൊക്കെ കൂടെ ഉണ്ട്

'മമ്മൂക്ക നല്ല ഭം​ഗി ആണല്ലോ കാണാൻ. ഞാൻ ചോദിച്ചു, മമ്മൂക്ക എന്ത് കഴിച്ചിട്ടാണ് ഇത്ര സൗന്ദര്യം എന്ന് ഞാൻ ചോദിച്ചു. നിങ്ങൾ കഴിക്കുന്നതൊന്നും ഞാൻ കഴിക്കുന്നില്ല അത് കൊണ്ടാണെന്ന് പറഞ്ഞു. ഉച്ചയ്ക്ക് ഞാൻ നോക്കി മമ്മൂക്ക എന്താണ് കഴിക്കുന്നതെന്ന്. ഇഷ്ടം പോലെ ഭക്ഷണം കൊണ്ടു വന്നു. ഭക്ഷണം ഉണ്ടാക്കുന്ന ആൾക്കാരൊക്കെ കൂടെ ഉണ്ട്. നിറയെ സാധനങ്ങൾ മേശപ്പുറത്ത് നിരത്തി. ഇതാണോ പറഞ്ഞത് ഒന്നും കഴിക്കുന്നില്ലെന്ന് എന്റെ മനസ്സിൽകൂടെ പോയി'

'കൂടെ ഇരിക്കുന്ന ആൾക്കാർ‌ക്ക് ഒക്കെ കാെടുക്കുന്നുണ്ട് മമ്മൂക്ക. മമ്മൂക്ക ബീഫ് എടുത്ത് കുടയും. അത് കഴിക്കും. വാരി വലിച്ച് കഴിക്കുന്നില്ല. ഇഷ്ടപ്പെട്ടത് കഴിക്കുന്നുമുണ്ട്,' സീനത്ത് പറഞ്ഞു. കൗമുദി മൂവിസീനോടാണ് പ്രതികരണം.

ഒരു കാലത്ത് ഓട്സ് ആയിരുന്നു മമ്മൂട്ടി അധികവും കഴിച്ചത്

അടുത്തിടെ മമ്മൂട്ടിയുടെ ജിം ട്രെയ്നറായ വിപിൻ സേവിയറും മമ്മൂട്ടിയുടെ ഭക്ഷണ രീതിയെ പറ്റി സംസാരിച്ചിരുന്നു. ഒരു കാലത്ത് ഓട്സ് ആയിരുന്നു മമ്മൂട്ടി അധികവും കഴിച്ചത്. ഇപ്പോൾ ധാന്യങ്ങളും ഉൾപ്പെടുത്തു. പച്ചക്കറി, മീൻ മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു. ചിക്കൻ കഴിക്കുന്നത് കുറവാണ്. രൗദ്രം, പഴശ്ശിരാജ തുടങ്ങിയ സിനിമകൾ ചെയ്യുന്ന കാലഘട്ടത്തിൽ മമ്മൂട്ടി പ്രോട്ടീൻ പൗഡർ ഉപയോ​ഗിച്ചിരുന്നു. എന്നാൽ പിന്നീടിത് നിർത്തിയെന്നും ഇദ്ദേഹം പറഞ്ഞു.

 പ്രധാന കഥാപാത്രങ്ങളായെത്തിയ എല്ലാവരും സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തു

റോഷാക്ക് എന്ന സിനിമയിലും വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് മമ്മൂട്ടിയെ കാണാനാവുന്നത്. മമ്മൂട്ടിയെ കൂടാതെ പ്രധാന കഥാപാത്രങ്ങളായെത്തിയ എല്ലാവരും സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തു. ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ജദ​ഗീഷ്, ​ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Read more about: mammootty zeenath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X