മഞ്ജു വാര്യര്‍ മുതല്‍ കാവ്യ മാധവന്‍ വരെ, മുന്‍നിര നായികമാരുടെ ഭാഗ്യം നൃത്തമായിരുന്നു!
ക്ലാസിക് നൃത്തത്തിന്റെ കാര്യത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം നൃത്തലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയവരായിരുന്നു. അവരില്‍ ഒത്തിരിയധികം താരങ്ങളും സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് ശ്രേേദ്ധയരാവുന്നത്. മഞ്ജു വാര്യര്‍ മുതല്‍ കാവ്യ മാധവന്‍ വരെ ഒത്തിരിയധികം നടിമാര്‍ അവരുടെ കരിയര്‍ ആരംഭിച്ചത് നൃത്തത്തിലൂടെയായിരുന്നു.
ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനമായി ആചരിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് മലയാളത്തിലെ മുന്‍നി നായികമാരെ കുറിച്ചാണ്. ഇന്നത്തെ ദിവസത്തിന്റെ സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍, ആശ ശരത്ത്, അനുശ്രീ, നവ്യ നായര്‍ തുടങ്ങി നിരവധി നടിമാരാണ് രംഗത്തെത്തിയത്. പലരും സോഷ്യല്‍ മീഡിയ വഴി നൃത്തം ചെയ്യുന്ന ചിത്രങ്ങളടക്കം പങ്കുവെച്ചിട്ടുണ്ട്. നൃത്ത ദിനത്തിനെ കുറിച്ച് നടിമാര്‍ക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം.

കലോത്സവങ്ങള്‍ സമ്മാനിച്ചത്...
ഓരോ കലോത്സവം കഴിയുമ്പോഴും ഒട്ടനവധി പ്രതിഭകളെയാണ് കേരളത്തിന് ലഭിക്കുന്നത്. അവരില്‍ പലരും ഭാവിയില്‍ വെള്ളിത്തിരയിലേക്ക് എത്താനുള്ളവരായിരിക്കും. അത്തരത്തില്‍ മലയാള സിനിമയിലേക്ക് ലഭിച്ചിരിക്കുന്നത് ഒട്ടനവധി കലാകാരന്മാരെയാണ്. സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ മിടുക്കികളായ ഒത്തിരി നടിമാരുണ്ട്. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍, അമ്പിളി ദേവി, വിനുജ എന്നിങ്ങനെ ആ പട്ടിക നീണ്ട് പോവുന്നതാണ്. സിനിമയ്ക്കപ്പുറം നൃത്തത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് ഇവരെല്ലാവരും.
മഞ്ജു വാര്യര്‍
കലോത്സവത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍. അന്താരാഷ്ട്ര നൃത്തദിനത്തില്‍ മായ അഞ്ചലോയുടെ വാക്കുകളുമായിട്ടാണ് മഞ്ജു എത്തിയത്. മഞ്ജു നൃത്തം ചെയ്യുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു. പ്രപഞ്ചത്തിലെ എല്ലാത്തിനും താളമുണ്ട്, എല്ലാം നൃത്തം ചെയ്യും എന്നാണ് ഡയലോഗ്. ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ മഞ്ജു വാര്യര്‍ 1992 ല്‍ തിരൂരിലും 1995 ല്‍ കണ്ണൂരിലും നടന്ന കലോത്സവത്തിലും കലാതിലകമായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളില്‍ കഴിവ് തെളിയിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. സിനിമയില്‍ മാത്രല്ല നൃത്തത്തിലും സജീവമാണ് മഞ്ജുവിപ്പോള്‍.
ആശ ശരത്ത്
മലയാളത്തിലെ പ്രമുഖ സീരിയലിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ആശ ശരത്ത്. ശക്തവും മികവുറ്റതുമായ കഥാപാത്രങ്ങളാണ് ആശ ശരത്തിനെ എല്ലാവരിലും നിന്ന് വ്യത്യസ്തമാക്കിയിരുന്നത്. സിനിമയ്ക്കപ്പുറം നൃത്തത്തിനാണ് ആശയും വലിയ പ്രധാന്യം കൊടുക്കുന്നത്. ഏറെ കാലമായി നിരന്തരം പല സ്റ്റേജ് ഷോ കളിലും ആശ ശരത്തിന്റെ ഡാന്‍സ് ഉണ്ടാവാറുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. നൃത്തം എന്ന് പറഞ്ഞാല്‍ അതാണ് എനിക്കെല്ലാം. ഞാന്‍ നൃത്തെ സ്‌നേഹിക്കുന്നു. അന്താരാഷ്ട്ര നൃത്ത ദിനാശംസകള്‍ എന്നും പറഞ്ഞ് ചിലങ്കയില്‍ മുഖം ചേര്‍ത്തിരിക്കുന്ന ചിത്രമാണ് ആശ ശരത്ത് പങ്കുവെച്ചിരിക്കുന്നത്.
നവ്യ നായര്‍
നടി നവ്യ നായരുടെ നൃത്തത്തെ കുറിച്ച് പറയുമ്പോള്‍ 2000 ല്‍ തൊടുപ്പുഴയില്‍ നടന്ന കലോത്സവത്തെ കുറിച്ചായിരിക്കും എല്ലാവര്‍ക്കും ഓര്‍മ്മ വരിക. ആ കലോത്സവത്തില്‍ തലനാരിഴയ്ക്കാണ് നവ്യയ്ക്ക് കലാതിലകപ്പട്ടം നഷ്ടമായത്. അന്ന് കരഞ്ഞ് കൊണ്ട് വേദി വിട്ടിറങ്ങിയ നവ്യയുടെ ദൃശ്യങ്ങള്‍ എല്ലാ കൊല്ലവും കലോത്സവം നടക്കുന്ന സമയത്ത് തരംഗമാവാറുണ്ട്. ആ വര്‍ഷം അമ്പിളി ദേവിയ്ക്കായിരുന്നു കലാതിലകപ്പട്ടം ലഭിച്ചത്. ഇപ്പോഴും നൃത്ത മേഖലയില്‍ സജീവമായിരിക്കുന്ന നവ്യ നായര്‍ കുവൈത്തില്‍ നടക്കുന്ന ഷോ യില്‍ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

അമ്പിളി ദേവി
കേരളത്തിലെ സ്‌കൂള്‍ കലോത്സവം സമ്മാനിച്ച മറ്റൊരു താരസുന്ദരിയായിരുന്നു അമ്പിളി ദേവി. നവ്യ നായര്‍ക്കൊപ്പം മത്സരിച്ചായിരുന്നു അമ്പിളി ഈ നേട്ടത്തിലെത്തിയത്. ഡാന്‍സ് ചെയ്യുന്ന ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് അന്താരാഷ്ട്ര നൃത്തദിനത്തെ കുറിച്ച് അമ്പിളിയും ഓര്‍ത്തത്. 2001 ല്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളില്‍ കഴിവ് തെളിയിച്ചതോടെയാണ് അമ്പിളി ദേവിയ്ക്ക് കലാതിലകപട്ടം ലഭിക്കുന്നത്.
ദിവ്യ ഉണ്ണി
എല്ലാവര്‍ക്കും അന്താരാഷ്ട്ര നൃത്തദിനത്തിന്റെ ആശംസകള്‍. ഭരതനാട്യത്തിന്റെ അനുഭവങ്ങളും മാധൂര്യവും അതിന്റെ സാധ്യതകളും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചു. നൃത്തം തന്റെ ആത്മാവിനോട് ചോര്‍ന്നതാണെന്നും ഇച് ദൈവീക കലാരൂപമാണെന്നും ദിവ്യ ഉണ്ണി പറയുന്നു.


Click it and Unblock the Notifications











