»   » പ്രണയം പൊട്ടിപ്പൊളിഞ്ഞത് കൊണ്ടോ... 30 കഴിഞ്ഞിട്ടും കെട്ടാതെ പുര നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍

പ്രണയം പൊട്ടിപ്പൊളിഞ്ഞത് കൊണ്ടോ... 30 കഴിഞ്ഞിട്ടും കെട്ടാതെ പുര നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം എപ്പോഴാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും പല നടിമാരും അതിന് സമയമായില്ല എന്നാണ് പറയുന്നത്. പ്രായം 30 കഴിഞ്ഞു എന്നോര്‍ക്കണം. ഇപ്പോള്‍ കരിയറിനാണ് പ്രാധാന്യം... വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല... അതിന് സമയമായില്ല എന്നൊക്കെയാണ് വിശദീകരണമായി പറയുന്നത്.

മഞ്ജു വാര്യര്‍ മുതല്‍ ഷഫ്‌ന വരെ... പ്രേമിച്ച് ഒളിച്ചോടി വിവാഹം കഴിച്ച നടിമാര്‍

അതേ സമയം സിനിമില്‍ തങ്ങളുടേതായ നിലയില്‍ വ്യക്തിമുദ്ര പതിപ്പിയ്ക്കാനും ഈ നടിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹം വേണ്ട എന്നു പറഞ്ഞ് ഇപ്പോഴും സിനിമയില്‍ തുടരുന്ന മുപ്പത് കഴിഞ്ഞ നായികമാരെ കുറിച്ചാണ് ഇവിടെ ഇപ്പോള്‍ പറയുന്നത്. നോക്കാം

പ്രിയങ്ക ചോപ്ര

34 കാരിയായ പ്രിയങ്ക ചോപ്ര ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. ബോളിവുഡ് വിട്ട് ഹോളിവുഡിലും ചുവടുറപ്പിയ്ക്കുന്ന പ്രിയങ്കയോട് പലരും ചോദിയ്ക്കുന്നു, കല്യാണം എപ്പോഴാണെന്ന്. അത്രയും ആഴമുള്ള പ്രണയ ഗോസിപ്പുകള്‍ അധികം പ്രിയങ്കയുടെ പേരില്‍ കേള്‍ക്കുന്നില്ല. നേരത്തെ പല കിംവദന്തി കഥകളും കേട്ടിരുന്നു.

തൃഷ കൃഷ്ണ

33 വയസ്സായി തൃഷയ്ക്ക്. പലരുടെയും കൂടെയുള്ള പല ഗോസിപ്പുകള്‍ക്കും ഒടുവില്‍ തൃഷ വരുണ്‍ മനിയനെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. ആര്‍ഭാടമായി നടന്ന വിവാഹ നിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. നിലവില്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാതെ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് തൃഷ. റാണ ദഗുപതിയുമായി പ്രണയത്തിലാണെന്ന കിംവദന്തി ഇടയ്ക്ക് ശക്തമാകാറുണ്ട്

അനുഷ്‌ക ഷെട്ടി

വിവാഹത്തെ കുറിച്ച് ഇപ്പോള്‍ 34 കാരിയായ അനുഷ്‌ക ചിന്തിയ്ക്കുന്നതേയില്ല. നായികാ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ഏറ്റവും ഭംഗിയിലും ആത്മാര്‍ത്ഥമായും ചെയ്തു തീര്‍ക്കേണ്ട തിരക്കിലാണ്. വിവാഹത്തിന് സമയമായില്ല എന്നാണ് നടി പറയുന്നത്. അതിനിടയില്‍ ഒരു നിര്‍മാതാവുമായുള്ള പ്രണയ ഗോസിപ്പുകള്‍ എങ്ങും തൊടാതെ പരക്കുന്നുണ്ട്.

നയന്‍താര

പലരെയും പ്രണയിച്ചു നടക്കുന്നു എന്നല്ലാതെ 32 കാരിയായ നയന്‍താരയും ഇതുവരെ സ്ഥിരമായ ഒരു സ്ഥലം കണ്ടെത്തിയില്ല. ചിമ്പുവുമായുള്ള പ്രണയ പരാജയത്തിന് ശേഷം പ്രഭുദേവയുമായി അടുത്തു. പ്രഭുദേവയും നയനും വിവാഹം ചെയ്തു എന്നും ഇല്ല എന്നും വാര്‍ത്തകളുണ്ട്. എന്തായാലും ഇപ്പോള്‍ നയന്‍താരയുടെ കാമുകന്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ്. വിവാഹത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പറഞ്ഞു കേള്‍ക്കുന്നില്ല.

നേഹ ദൂപിയ

36 വയസ്സായി ബോളിവുഡ് താരം നേഹ ദൂപിയയ്ക്ക്. പലരുടെ കൂടെയുമുള്ള പ്രണയ ഗോസിപ്പുകള്‍ കേട്ടു. അതില്‍ പലരും കായിക രംഗത്തുള്ളവരായിരുന്നു. എന്നാല്‍ ഇതുവെര എവിടെയും കാലുറപ്പിച്ചിട്ടില്ല.

തബു

30 കഴിഞ്ഞവര്‍ അവിടെ നില്‍ക്കട്ടെ, 40 കഴിഞ്ഞ തബു ഇതുവരെ വിവാഹം ചെയ്തിട്ടില്ല. 42 വയസ്സുകാരിയായ തബു പറ്റിയ ഒരാളെ കിട്ടിയാല്‍ വിവാഹം ചെയ്യും എന്നാണ് ഇപ്പോഴും പറയുന്നത്. ഇടക്കാലത്ത് നടി വിവാഹിതയാകാന്‍ പോകുന്നതായ വാര്‍ത്തകളുണ്ടായിരുന്നു.

അമീഷ പട്ടേല്‍

40 കാരിയായ അമീഷ പട്ടേലിന് സംവിധായകന്‍ വിക്രം ഭട്ടുമായി കടുത്ത പ്രണയം ഉണ്ടായിരുന്നു. ബോളിവുഡില്‍ ഏറെ ചര്‍ച്ചാ വിഷയമായ പ്രണയം 2000 ആണ്ടോടെ അവസാനിച്ചു. പിന്നീട് കുറേക്കാലം കനവ് പൂരിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. അഭിനയത്തിന് ഇടവേള കൊടുത്ത് സിനിമാ നിര്‍മാണത്തില്‍ ശ്രദ്ധിയ്ക്കുകയാണ് അമീഷ

സുസ്മിത സെന്‍

40 കാരിയായ സുസ്മിത സെന്നിനും ചില പ്രണയങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പൊട്ടിപ്പൊളിഞ്ഞതോടെ ഇനി ഒറ്റയ്ക്ക് മതി എന്ന് തീരുമാനിച്ചു. രണ്ട് കുട്ടികളെ ദത്തെടുത്ത് ജീവിയ്ക്കുന്നു.

ശോഭന

സുസ്മതി സെന്നിനെ പോലെ വിവാഹമേ വേണ്ട എന്ന തീരുമാനത്തിലാണ് ശോഭനയും ഒരു കുഞ്ഞിനെ ദത്തെടുത്തത്. അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ശോഭന ഇപ്പോള്‍ നൃത്തത്തിലാണ് ശ്രദ്ധിയ്ക്കുന്നത്. നാരായണി എന്നാണ് ദത്തുപുത്രിയുടെ പേര്

നീതു ചന്ദ്ര

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും മാറി മാറി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് നീതു ചന്ദ്ര. രണ്‍ദീപ് ഹോണ്ടയുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ബ്രേക്കപ്പായി. ഞങ്ങള്‍ വീണ്ടും ഒന്നിച്ചു എന്ന് നീതു പറഞ്ഞെങ്കിലും ഇപ്പോഴും വിവാഹം കഴിഞ്ഞിട്ടില്ല. 32 വസ്സ് പ്രായമായി ഇപ്പോള്‍ നടിക്ക്

ശ്രിയ ശരണ്‍

തെന്നിന്ത്യന്‍ സിനികളില്‍ നിന്ന് ബോളിവുഡിലും ചില പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ശ്രിയ ശരണിന് ഇപ്പോള്‍ അവസരങ്ങള്‍ പൊതുവെ കുറവാണ്. 34 കാരിയായ ശ്രിയ ഇപ്പോഴും സിനിമയില്‍ നല്ല അവസരങ്ങള്‍ കാത്തിരിയ്ക്കുകയാണ്. വിവാഹത്തെ കുറിച്ച് കാര്യമായ ചിന്തകളൊന്നും നടക്കുന്നില്ല. പ്രണയ ഗോസിപ്പുകളും നടിയുടെ പേരില്‍ കുറവാണ്.

English summary
Actresses over 30 and still single

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X