സരിതയെക്കുറിച്ച് മറ്റ് നടിമാർ കുറ്റം പറഞ്ഞു; കമൽ ​ഹാസനൊപ്പമുള്ള ചുംബനരം​ഗത്തിൽ സംഭവിച്ചത്; കുട്ടി പത്മിനി

തെന്നിന്ത്യൻ സിനിമാ ലോകത്ത് എൺപതുകളിൽ തരം​ഗം സൃഷ്ടിച്ച നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളിൽ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം മേക്കർ കെ ബാലചന്ദറുടെ നിരവധി സിനിമകളിൽ സരിത അഭിനയിച്ചു. നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജിൽ പ്രേക്ഷക സ്വീകാര്യത നേടിയ സരിത അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകത്ത് നിന്നും നിരവധി പുരസ്കാരങ്ങൾ സരിതയെ തേടിയെത്തി. നാല് തവണയാണ് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം സരിത നേടിയത്. കരിയറിലെ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷം ശിവകാർത്തികേയൻ നായകനായ മാവീരൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് സരിത തിരിച്ചെത്തി. ഇന്നും സരിതയ്ക്ക് പ്രേക്ഷകരുടെ മനസിൽ സ്ഥാനമുണ്ട്.

Saritha, Kutty Padmini

സരിതയെക്കുറിച്ച് സുഹൃത്തായ പഴയകാല നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സരിതയുടെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സരിത അഭിനയ രം​​ഗത്തേക്ക് വരുന്നത്. സാവിത്രിയമ്മയ്ക്കപ്പുറം ഒരു നടിയെ ‍ഞാൻ ആരാധിച്ചിട്ടുണ്ടെങ്കിൽ അത് സരിതയാണ്. അത്രയും നന്നായി അവരുടെ കണ്ണുകൾ സംസാരിക്കും. 'മരോ ചരിത്ര' എന്ന സിനിമയിൽ കമൽസാറിനെ ചുംബിക്കുന്ന ഒരു സീനുണ്ട്.

ആ ടേക്ക് പല തവണ പോയി. സരിതയ്ക്ക് ടെൻഷനായിരുന്നു. ചെറിയ കുട്ടിയല്ലേ. ഞാനും സരിതയും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. എനിക്കും അവൾക്കും മല്ലിപ്പൂ വളരെ ഇഷ്ടമാണ്. അവൾ ആ​ഗ്രഹിച്ചത് പോലെ പ്രണയവിവാഹമായിരുന്നു. പക്ഷെ ബന്ധം പരാജയപ്പെട്ടു. എനിക്കും അതുപോലെ തന്നെ സംഭവിച്ചു. കുട്ടികൾക്കായി തന്റെ കലയെ സരിത ത്യാ​ഗം ചെയ്തു. കുട്ടികളെ പുറം രാജ്യത്താണ് പഠിപ്പിച്ചത്. ഞാനും എന്റെ മൂന്ന് മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു. വിവാഹബന്ധം നിലനിർത്താൻ ഞാൻ ശ്രമിച്ചതാണ്. പക്ഷെ നമ്മുടെ തലയിലെഴുത്ത് പോലെയെ നടക്കൂ. പക്ഷെ ഞാനും സരിതയും അത് പോസിറ്റീവായി എടുത്തു.

Saritha, Kutty Padmini

സരിത നായികയായി അഭിനയിക്കുന്ന കാലത്ത് എവിഎം സ്റ്റുഡിയോയിൽ എനിക്കും ഷൂട്ടിം​ഗുകളുണ്ടാകും. നിരവധി നടിമാർ സരിതയെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുണ്ട്. അവൾ കറുത്ത് തടിച്ചിട്ടാണ്, നീളവും ഇല്ല, പക്ഷെ ഇങ്ങനെ അഭിനയിക്കുന്നല്ലോ എന്ന് ചോദിച്ച് നടിമാർ കുറ്റപ്പെടുത്തും. എന്നാൽ സരിത അതൊന്നും കാര്യമാക്കാതെ അഭിനയത്തിൽ മാത്രം ശ്രദ്ധ കൊടുത്തു. നിരവധി നടിമാർക്ക് സരിത ഡബ് ചെയ്തി‌ട്ടുണ്ട്. വിജയശാന്തി, സുഹാസിനി, ഖുശ്ബു, സൗന്ദര്യ തുടങ്ങിയ ന‌ടിമാർക്ക് തുടക്ക കാലത്ത് സരിതയാണ് ശബ്ദം നൽകിയതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

രണ്ട് വിവാഹ​ങ്ങളാണ് സരിതയുടെ ജീവിതത്തിൽ നടന്നത്. വെങ്ക‌ട സുബ്ബയ എന്നായിരുന്നു ആദ്യ ഭർത്താവിന്റെ പേര്. 1975 ൽ വിവാഹിതരായ ഇരുവരും ഒരു വർഷത്തിനുള്ളിൽ പിരിഞ്ഞു. പിന്നീട് നടനും ഇപ്പോൾ എംഎൽഎയുമായ മുകേഷിനെ സരിത വിവാഹം ചെയ്തു. 1988 ലായിരുന്നു വിവാഹം. ശ്രാവൺ, തേജസ് എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു. 2011 ൽ ഈ വിവാഹബന്ധവും അവസാനിച്ചു. മക്കളോടൊപ്പം സരിത യുഎഇയിലേക്ക് താമസം മാറുകയും ചെയ്തു. സരിത വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേക്ഷകർ.

More from Filmibeat

Read more about: saritha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X