വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
വിവാഹം കഴിഞ്ഞാല്‍ നായികമാര്‍ക്ക് വെള്ളിത്തിരയില്‍ സ്ഥാനമില്ലെന്നാണ് പറയുന്നത്. എന്നാല്‍ അത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് മലയാള സിനിമ തെളിയിക്കുന്നു. വിവാഹത്തിന് ശേഷം അഭിനയ രംഗത്തെത്തിയ ആശ ശരത്തിനെയും നൈല ഉഷയെയും ജുവല്‍ മേരിയെയും പോലുള്ള ആള്‍ക്കാര്‍ വെള്ളിത്തിരയില്‍ ഉണ്ടാവുമ്പോള്‍ അതെങ്ങനെ ശരിയാവും.
വിവാഹം കഴിച്ചതിന് ശേഷം അഭിനയം നിര്‍ത്താതെ, ഭര്‍ത്താക്കന്മാരുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെ അഭിനയം തുടരുന്ന നായികമാരും മലയാളത്തിലുണ്ട്. അമല പോള്‍, റിമ കല്ലിങ്കല്‍, കനിഹ തുടങ്ങിയ നടിമാര്‍ ഉദാഹരണം.
മാത്രമല്ല ഇവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കുമുണ്ട് പ്രത്യേകത. വെറുതെ വാരിവലിച്ചു സിനിമകള്‍ ചെയ്യില്ല, പകരം കാമ്പുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കും. അവയത്രെയും കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളാകും. അത്തരത്തിലുള്ള പത്ത് നായികമാരെ നോക്കൂ...

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
സീരിയല്‍ രംഗത്തുനിന്നാണ് നര്‍ത്തകിയായ ആശ ശരത്ത് വെള്ളിത്തിരയില്‍ എത്തിയത്. വിവാഹ ശേഷം അഭിനയം തുടങ്ങിയ ആശയ്ക്ക് മലയാളം വിട്ടും നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നു. ദൃശ്യത്തിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച ആശ വര്‍ഷം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് നായികയായി. ദൃശ്യത്തിന്റെ റീമേക്കിലൂടെ അന്യഭാഷയിലേക്ക് പോയ ആശ, പാപനാശം എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ വീണ്ടും കമലിനൊപ്പം അഭിനയിക്കുകയാണ് തൂങ്കാവനം എന്ന ചിത്രത്തിലൂടെ

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
വിവാഹം അഭിനയത്തിന് ഒരു തടസ്സമേ അല്ല എന്ന് തെളിയിച്ച നായികയാണ് ശ്വേത മേനോന്‍. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ അഭിനയ രംഗത്ത് തുടരുന്ന ശ്വേത തന്റെ പ്രസവം പോലും സിനിമയ്ക്ക് വേണ്ടിയാക്കി. കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എന്നും ശ്രദ്ധിക്കുന്ന നായികയാണ് ശ്വേത മേനോന്‍

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
വിവാഹത്തിന് മുമ്പ് കൂട്ട് എന്ന മലയാള സിനിമയില്‍ കനിഹ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നല്ല വേഷങ്ങള്‍ മലയാളത്തില്‍ ലഭിച്ചത് വിവാഹത്തിന് ശേഷമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പരിറ്റ് അങ്ങനെ മലയാളത്തിലെ മികച്ച കുറേ ചിത്രങ്ങളുടെ ഭാഗമായ തമിഴ്‌നാട്ടുകാരിയാണ് കനിഹ. മാത്രമല്ല, മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സിന്റെയൊക്കെ നായികയുമായിട്ടുണ്ട്

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
വിവാഹ ശേഷവും മീന അഭിനയം തുടര്‍ന്നു. പക്ഷെ വളരെ സെലക്ടീവാണ്. ദൃശ്യം എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ മടങ്ങിയെത്തിയ മീന ബാല്യകാല സഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഉമ്മയായി വേഷമിട്ടു. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലും അഭിനയിച്ചത് മീനയാണ്

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
വിവാഹ ശേഷമാണ് നൈല ഉഷ എന്ന നടിയും വെള്ളിത്തിരയില്‍ എത്തിയത്. വിവാഹതിയും ഒരു കുട്ടിയുടെ അമ്മയുമായ നൈല ഉഷ കുഞ്ഞനന്തന്റെ കട, ഗ്യാങ്സ്റ്റര്‍, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് പരിചിതയായി

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
സൃന്ദ അഷബ് വിവാഹതിയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന സത്യം പലര്‍ക്കും അറിയില്ല. 1983 എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് കിട്ടിയ സൃന്ദ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെ അഭിനയം തുടരുന്നു. കുഞ്ഞിരാമായണം എന്ന ചിത്രം വരെ വന്നുനില്‍ക്കുന്നു സൃന്ദയുടെ വിജയ യാത്ര

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
അമല പോള്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തില്ല എന്ന് നേരത്തെ പറഞ്ഞതാണ്. സംവിധായകന്‍ കൂടെയായ എഎല്‍ വിജയ് അമലയുടെ കഴിവിനെ പൂര്‍ണമായും അംഗീകരിയ്ക്കുന്നു. വിവാഹ ശേഷം മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും അമലയ്ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. വളരെ സെലക്ടീവായ അമല ഇനി പ്രശസ്തിയ്‌ക്കോ പണത്തിന് വേണ്ടി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. നല്ല കഥാപാത്രങ്ങളെയാണ് നടി ലക്ഷ്യമിടുന്നത്

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
വിവാഹം എന്നത് തന്നെ സംബന്ധിച്ച് ഒരു തുറങ്കലേ അല്ല എന്ന നിലയിലാണ് റിമയുടെയും കരിയര്‍ മുന്നോട്ട് പോകുന്നത്. അമല പോളിനെ പോലെ റിമയ്ക്കും സംവിധായകന്‍ കൂടെയായ ഭര്‍ത്താവ് ആഷിഖ് അബുവിന്റെ പൂര്‍ണ പിന്തുണയുണ്ട്. വിവാഹ ശേഷം നൃത്ത വിദ്യാലയവും തുടങ്ങിയ റിമ കുടുംബജീവിതത്തിലും ഹാപ്പിയാണ്. ഇന്റര്‍കാസ്റ്റ് മാരേജാണ് റിമയുടെയും ആഷിഖിന്റെയും

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
വിവാഹം ആന്‍ അഗസ്റ്റിനും അഭിനയത്തിന് തടസ്സമല്ല. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ തുടര്‍ന്നും ആന്‍ അഭിനയിക്കും. വിവാഹ ശേഷം അഭിനയം തുടരുമെന്ന് പറഞ്ഞ ആന്‍ ഇപ്പോള്‍ തത്കാലികമായി ഒരു ഇടവേള എടുക്കുന്നു എന്നേ പറഞ്ഞിരുന്നുള്ളൂ. അങ്ങനെ ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയും ചെയ്തു.

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല
റിയാലിറ്റി ഷോയില്‍ അവതാരകയായി തുടങ്ങിയ ജുവല്‍ മേരിയും വിവാഹ ശേഷമാണ് അഭിനയ രംഗത്തെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ച ജുവല്‍ ഇപ്പോള്‍ പത്തേമാരിയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. ഇതിലും മെഗാസ്റ്റാറിനൊപ്പമാണ് ജുവല്‍ അഭിനയിച്ചിരിയ്ക്കുന്നത്.

Click it and Unblock the Notifications