ഈ നായികമാര്‍ ഇനിയും പാടിയാല്‍ പിന്നണി ഗായകര്‍ക്ക് പണിയാകുമോ?

By Meera Balan

മലയാളത്തില്‍ അഭിനയിക്കുന്ന മറുനാടന്‍ നായികമാര്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ പാടറുണ്ട്. എന്നാല്‍ മലയാളത്തില്‍ പാടിയ മലയാള ംനായകികമാര്‍ ഒത്തിരിയുണ്ട്. പഴയകാലത്ത് നായികമാര്‍ സ്വന്തം സിനിമകളില്‍ സംഗീതം ചിട്ടപ്പെടുത്തിയതും നൃത്ത സംവിധാനം നിര്‍വഹിച്ചതുമായ ഒട്ടേറ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട് അന്തരിച്ച ചലച്ചിത്ര താരം ശ്രീവിദ്യ അത്തരത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ യുവനടിമാരില്‍ എത്രപേര്‍ക്കുണ്ട് ഇത്തരം കഴിവുകള്‍. പാട്ടെഴുതുയകും ചിട്ടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന കാവ്യാ മാധവന്‍. പിന്നണി ഗാന രംഗത്ത് സജീവമായ രമ്യ നമ്പീശന്‍. ഇനിയുമുണ്ട് പാട്ടുപാടുന്ന ഒട്ടേറെ നായികമാര്‍ നമുക്ക്

 മംമ്ത മോഹന്‍ദാസ്

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

മംമ്ത നല്ലൊരു നടിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മംമ്ത നല്ലൊരു ഗായികയാണെന്ന് മലയാളിയ്ക്ക് മനസിലായത് വിജയ് ചിത്രമയ വില്ലിലൂടെയാണ്. വില്ലിലെ ഡാഡി മമ്മി എന്ന ഗാനമാണ് മംമ്തയെ പോപ്പുലറാക്കുന്നത്. എന്നാല്‍ ഇതല്ല കേട്ടോ മംമ്ത ആദ്യം പാടിയ ഗാനം. ദേവിശ്രീ പ്രസാദിന്റെ സംവിധാനത്തില്‍ രാഖി എന്ന തെലുങ്ക് ചിത്രത്തിലാണ് മംമ്ത ആദ്യം പാടിയത്. പിന്നീടും തെലുങ്കില്‍ ഒട്ടേറെ പാടി. മലയാളഴത്തില്‍, അന്‍വര്‍, മൊഹബത്ത്, അരികെ എന്നീ ചിത്രങ്ങളിലും പാടി

രമ്യ നമ്പീശന്‍

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

2011 ല്‍ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശന്‍ പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്.

മീര നന്ദന്‍

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമല്ലെങ്കിലും മീരയും ഒരു പാട്ടുകാരിയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലെ അവതാരകയായിരുന്നു മീര.

നിത്യ മേനോന്‍

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

മലയാളിയായ നിത്യ രണ്ട് മലയാള ചിത്രങ്ങളിലും മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയ ഒരു തെലുങ്ക് ചിത്രത്തിലും പാടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി പതിനഞ്ചോളം ഗാനങ്ങള്‍ നിത്യ പാടി. മലയാളത്തില്‍ പോപ്പിന്‍സ്, നെത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലാണ് പാടിയത്

നസ്‌റിയ നസീം

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

മലയാളിയുടെ പ്രിയതാരമായ നസ്‌റിയ സലാല മൊബൈല്‍സ്, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലാണ് പാടിയത്

ഭാമ

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

പാടുന്ന ഗായിക കൂടിയാണെന്ന് പേരെടുത്ത ഭാമ തന്റെ പുതിയ ചിത്രമായ 100 ഡിഗ്രി സെല്‍ഷ്യസിലാണ് പാടിയത്

അനന്യ

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

100 ഡിഗ്രി സെല്‍ഷ്യസിലാണ് അനന്യയുടേയും പാട്ടുള്ളത്

ശ്വേതാ മേനോന്‍

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

മോഡലിംഗ് രംഗത്തും ഫാഷന്‍ റാംപുകളിലും മാത്രമല്ല പാട്ടിലും ശ്വേത പിന്നിലല്ല. 100 ഡിഗ്രി സെല്‍ഷ്യസില്‍ ശ്വേതയും പാടി

രഞ്ജിനി ഹരിദാസ്

പിന്നണി ഗായകരേ നിങ്ങള്‍ ഈ നായികമാരെ സൂക്ഷിയ്ക്കുക

തിരക്കഥ എന്ന ചിത്രത്തിലാണ് രഞ്ജിനി ഹരിദാസ് പാടിയത്. ചിത്രത്തിലെ ഒന്നോട് ഒന്നു ചേര്‍ന്നാടി എന്ന ഗാനം. ശരത്താണ് സംഗീത സംവിധാനം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X