കൂർഗ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്ക് നടി ലെനയുടെ ടിപ്പ്സ്! താരം അടിമുടി മാറിപ്പോയി...

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. യാത്രകൾ എപ്പോഴും പല അനുഭവങ്ങളായിരിക്കും നൽകുക. പുതിയ സ്ഥലങ്ങൾ കാണാനും പുതിയ സംസ്കാരങ്ങൾ അറിയാനും പഠിക്കാനും യാത്രകൾ സഹായിക്കാറുണ്ട് . യാത്രകളെ പ്രണയിക്കുന്നവരാണ് കൂടുതൽ താരങ്ങളും. അവരുടെ യാത്രകൾ സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാകാറുമുണ്ട്.

സിനിമ നടി ലെനയുടെ യാത്ര വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. സോളോ ഫീമെയിൽ ട്രാവലർ എന്ന വ്ളോഗിലൂടെ താരം ഇതൊക്കെ പങ്കുവെയ്ക്കാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലെനയുടെ കൂർഗ് യാത്രയാണ്. കൂർഗിൽ നിന്നുളള താരത്തിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്.

 പ്രത്യേകത നിറഞ്ഞ  കൂർഗ് യാത്ര

സാധാരണ യാത്രകളിൽ നിന്ന് വ്യത്യസ്തമായിരുന്നു താരത്തിന്റെ ഇത്തവണത്തെ കൂർഗ് യാത്ര. സ്ഥലങ്ങൾ കാണുകയും അവിടത്തെ പരിസ്ഥിതിയും ചരിത്രവും മനസ്സിലാക്കുക എന്നതിലുപരി മറ്റൊരു പ്രത്യേകത കൂടി ഈ യാത്രയ്ക്കുണ്ടായിരുന്നു. വീഡിയോയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താരത്തിന്റെ ഗെറ്റപ്പായിരുന്നു.താരത്തിന്റെ കൂർഗൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

  കൂർഗിലെ  തനത് രുചികൾ

കേരളവും അടുത്തു നിൽക്കുന്ന സ്ഥലമാണ് കൂർഗ്. കേരളത്തിനോട് ഏറെ സാമ്യവും കൂർഗിനുണ്ട്. നാടിന്റെ തനത് രുചി നേടി താരം ആദ്യപോയത് കൂർഗിലെ അധിപ്രശസ്തമായ റെസ്റ്റോറന്റായ കൂർഗ് കുസ്യൻ എന്ന റസ്റ്റോറന്റിലേയ്ക്കായിരുന്നു. കൂർഗ് ഭക്ഷണരീതികളിൽ ഏറ്റവും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് പോർക്ക്. പോർക്ക് കൊണ്ട് നിരവധി വിഭവങ്ങളാണ് കൂർഗ്വാസികൾ ഉണ്ടാക്കുന്നത്. കൂർഗിലേയ്ക്ക് യാത് ചെയ്യുന്നവർ തീർച്ചയായും തനത് കൂർഗ് പോർക്ക് ഫ്രൈ കഴിക്കണമെന്ന് ലെന നിർദ്ദേശിക്കുന്നുണ്ട്.

 ലെനയുടെ ട്രാവൽ വീഡിയോ

ലെനയുടെ ട്രാവൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ താരം സന്ദർശിച്ചിട്ടുണ്ട്. ഇതെല്ലാം വ്ലോഗിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. ലെന പോകുന്നയിടത്തെയെല്ലാം തനത് ഭക്ഷണരുചികള്‍ അറിയാനും ശ്രമിക്കാറുണ്ട്. ഇതെല്ലാം വ്ലോഗിലെ സ്ഥിരം കാഴ്ചയുമാണ്. യാത്രാ പ്രേമികൾക്ക് ലെനയുടെ വ്ലോഗുകൾ ഉപകാരപ്രദമാകാറുണ്ട്.

 സിനിമയും യാത്രയും


ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് ലെന വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാറുളളത്. കുറഞ്ഞ സമയത്തിനുള്ളിൽ വെളളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനായിരുന്നു. സിനിമയെ പോലെ തന്നെ താരത്തിന് ഏറെ പ്രിയപ്പെട്ടതാണ് യാത്രകൾ. സിനിമ തിരക്കുകൾക്കിടയിലും യാത്രകൾക്കായി ലെന പ്രത്യേകം സമയം കണ്ടെത്താറുണ്ട്.

Read more about: lena actress ലെന നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X