കുഞ്ഞ് ചീരുവിന്റെ ആദ്യത്തെ പോളിയോ; വിശേഷം പങ്കുവെച്ച് മേഘ്നരാജ്, ചിത്രം വൈറലാകുന്നു

തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മേഘ്ന രാജ്. 2010 ൽ വിനയൻ സംവിധാനം ചെയ്ത യഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുട പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെയാണ് നടി മോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.‌

Megna raj

മേഘ്നയുടെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷമാണ് മേഘ്ന പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകാൻ തുടങ്ങിയത്. ഭാഷ വ്യത്യാസമില്ലാതെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ നടിയുടെ വിശേഷങ്ങൾ തിരക്കുന്നത്. ചീരുവിന്റെ വിയോഗത്തോടെ മാനസികമായി തളർന്നു പോയ മേഘ്ന കുഞ്ഞ് ചീരുവിന്റെ വരവോടെ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ് കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് നടിയുട ഇപ്പോഴത്തെ ജീവിതം. കുഞ്ഞിന്റെ ചെറിയ വിശേഷങ്ങൾ പോലും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മേഘ്നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

കുഞ്ഞിന് ആദ്യമായി പോളിയോ നൽകിയതിനെ കുറിച്ചാണ് നടിയുടെ പോസ്റ്റ്. കുഞ്ഞ് ചീരുവിന് പോളിയോ നൽകുന്ന ചിത്രവും ചെറു വിരലിൽ മഷി പുരട്ടിയ ചിത്രവും പങ്കുവെച്ച് കൊണ്ടാണ് നടി കുഞ്ഞിന്റെ ആദ്യത്തെ പോളിയോ വാക്സിൻ നൽകിയ അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ കുഞ്ഞുങ്ങൾക്ക് പോളിയോ നൽകുന്നതിന്റെ ആവശ്യകതയെ കുറിച്ചും നടി പോസ്റ്റിൽ പറയുന്നുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. മേഘ്നയുടേയും കുഞ്ഞ് സീ യുടേയും വിശേഷം ആരാഞ്ഞ് ആരാധകർ എത്തിയിട്ടുണ്ട്. കൂടാതെ കുട്ടി ചീരുവിൻരെ ചിത്രം പങ്കുവെയ്ക്കണമെന്ന് നടിയോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

സീ പിറന്നിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. നൂറു ദിവസം പൂര്‍ത്തിയാക്കിയ കുഞ്ഞ് ചീരുവിന് ആശംസയുമായി ഒരു ആരാധിക രംഗത്തെത്തിയിരുന്നു. ഫാൻ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ ഫാന്‍ പേജിലൂടെയാണ് വിഡിയോ പുറത്തു വന്നത്.. ഈ നൂറു ദിനങ്ങള്‍ ഞങ്ങള്‍ക്ക് വളരെ അമൂല്യമാണ്. നിന്നെ കൊവിഡ് ബാധിച്ചത് ഞങ്ങളെ കരയിപ്പിച്ചു. . ഓരോ ദിവസവും കൂടുതല്‍ നിന്നെ സ്‌നേഹിക്കുകയാണ്. നീ ആണ് ഏറ്റവും മികച്ചത്. ഹാപ്പി 100 ഡേയ്‌സ്- എന്നാണ് വിഡിയോയില്‍ ആരാധിക പറയുന്നത്.

More from Filmibeat

Read more about: megna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X