twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആകെ തൊഴുതത് അയ്യപ്പന്റെ മുന്നിൽ!! ശ്രീകോവിലിൽ പെട്ട് പോയി, ശബരിമലയാത്ര പങ്കുവെച്ച് ശ്രീനിവാസൻ

    അമ്പലങ്ങളിലോ ദൈവങ്ങളുടെ മുന്നിലോ താൻ ഇതുവരെ തൊഴുത് നിന്നിട്ടില്ല.

    |

    അഭിനയത്തിൽ മാത്രമല്ല വ്യത്യസ്തമായ നിലപാടുകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് ശ്രീനിവാസൻ.തനിയ്ക്ക് പറയാനുളള കാര്യങ്ങൾ ആരെ മുമ്പിലും തുറന്നു പറയാൻ താരത്തിന് ഒരു മടിയുമില്ല. ഇതിനെ ചൊല്ലി പിന്നിടുണ്ടാകുന്ന പരിണിത ഫലങ്ങളെ കുറിച്ചോ ഇതിന്റെ പേരിൽ തനിയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചോ ശ്രീനിവാസൻ ചിന്തിക്കുന്നില്ല. തന്റെ നിലപാടുകൾ ആരെ മുമ്പിലും വളരെ കൃത്യമായി തന്നെ വ്യക്തമാക്കുകയും ചെയ്യും ഇതാണ് മറ്റുള്ള വ്യക്തികളിൽ നിന്ന് ശ്രീനിവാസനെ വ്യത്യസ്തനാക്കുന്നത്.

    ബിഗ്ബോസിൽ നടക്കുന്നതെന്ത്!! മത്സരാർഥികൾ തുറന്ന് പറയുന്നു, ലാലേട്ടന്റെ ബിഗ്ബോസ് സ്ക്രിപ്റ്റഡ്?ബിഗ്ബോസിൽ നടക്കുന്നതെന്ത്!! മത്സരാർഥികൾ തുറന്ന് പറയുന്നു, ലാലേട്ടന്റെ ബിഗ്ബോസ് സ്ക്രിപ്റ്റഡ്?

    സിനിമയിൽ മാത്രമല്ല സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവത്തിലും അദ്ദേഹത്തിന് വളരെ കൃത്യമായ കാഴ്ചപ്പാടും അഭിപ്രായവുമുണ്ട്. തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയായ ശ്രീനിവാസൻ ആദ്യമായും അവസാനമായും അമ്പത്തിൽ പോയത് ശബരിമലയിലാണെത്രേ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുൻപുളള ശ്രീനിവാസന്റെ ശബരിമല സന്ദർശനത്തിനെകുറിച്ചുള്ള ആ രസകരമായ സംഭവം തുറന്ന് പറഞ്ഞത്.

     18ാം വയസിൽ പ്രണയിച്ചു!! അഗാധമായ ബന്ധമായിരുന്നു, പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് നിത്യാ മേനോൻ 18ാം വയസിൽ പ്രണയിച്ചു!! അഗാധമായ ബന്ധമായിരുന്നു, പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് നിത്യാ മേനോൻ

    ജാതിയും മതവും ഇതുവരെ നോക്കിയിട്ടില്ല

    ജാതിയും മതവും ഇതുവരെ നോക്കിയിട്ടില്ല

    ജീവിതത്തിൽ ഇതുവരെ ജാതിയും മതവും ഈശ്വര വിശ്വാസവും ഇതുവരെ നോക്കിയിട്ടില്ലെന്ന് ശ്രീനിവാസൻ പറയുന്നു. സിനമാകാർക്കുള്ളത് നിലനിൽപ്പിനു വേണ്ടിയുള്ള വിശ്വാസമാണ്. തന്റെ സർട്ടിഫിക്കറ്റുകളിൽ മാത്രമാണ് തന്റെ ജാതിയും ‌മതവു എഴുതിയിട്ടുള്ളതെന്ന്. അത് ഒരിക്കലും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. ജാതിയേയും മതത്തിനേയും കുറിച്ച് അധികം ഓർമിക്കാറു പോലുമില്ലെന്നും ശ്രീനിവാസൻ പറയുന്നു.

    ആദ്യമായും അവസാനമായും പോയത് ശബരിമാലയ്ക്ക്

    ആദ്യമായും അവസാനമായും പോയത് ശബരിമാലയ്ക്ക്

    അമ്പലങ്ങളിലോ ദൈവങ്ങളുടെ മുന്നിലോ താൻ ഇതുവരെ തൊഴുത് നിന്നിട്ടില്ല. എന്നാൽ താൻ ഒരിക്കൽ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ശബരിമലയിലാണ് താൻ പോയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്ദർശനത്തിന്റെ ഒരു രസകരമായ കഥയും അദ്ദേഹം തുറന്ന് പറയുകയാണ്. ചിന്താവിഷ്ടയായ സീതിയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ശബരുമലയിൽ എത്തി

    ശബരിമലയിൽ ചിത്രീകരണം

    ശബരിമലയിൽ ചിത്രീകരണം

    ചിന്തവിഷ്ടയായ ശ്യാമളയുടെ ചിത്രീകരണം ശബരിമലയിലും തൊട്ട് അടുത്തുമുള്ള പ്രദേശത്ത് പുരോഗമിക്കുകയായിരുന്നു .സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഒരാൾ തന്നോട് വന്ന് ചോദിച്ചു സന്നിധാനത്ത് പോകണ്ടേയെന്ന. കൃത്യമായി വ്രതമൊന്നുമില്ല. ഷൂട്ടിങ്ങിനിടയിൽ വ്രതമൊന്നും എടുക്കാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. എന്നാൽ അതിനു സാരമില്ല താൻ കൊണ്ട് പോകാമെന്ന് അയാൾ എന്നോട് പറഞ്ഞു. അയാൾ തന്നെ സന്നിധാനത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

      ശ്രീകോവിലിനും മുന്നിൽ വച്ച്

    ശ്രീകോവിലിനും മുന്നിൽ വച്ച്

    ആളുകളുടെ തിക്കും തിരക്കുമില്ലാതെ ആയാൽ തന്നെ ശ്രീകോവിലിൽ എത്തിച്ചു. വിശദമായി പ്രാർത്ഥിച്ചു കൊള്ളാൻ അദ്ദേഹം തന്നോട് പറഞ്ഞു. എനിയ്ക്ക് എന്ത് പ്രാർത്ഥിക്കാൻ. എനിയ്ക്കൊന്നും ആഗ്രഹിക്കാനില്ലല്ലേ. ഞാൻ പിന്നിലേയ്ക്ക് നടന്നപ്പോൾ അയാൾ എന്നോട് പറഞ്ഞു. കുറച്ച് നേരം കൂടി പ്രാർത്ഥിച്ചോളു. ഞാൻ അവിടെ ആകെ പെട്ട അവസ്ഥയായിരുന്നു. ഞാൻ അപ്പോഴാണ് ആദ്യമായും അവസാനമായും അമ്പലത്തിൽ പോയി തൊഴുതതെന്ന് ശ്രീനിവാസൻ പറഞ്ഞു.

      ചെറുപ്പത്തിൽ പോലും പോയിട്ടില്ല

    ചെറുപ്പത്തിൽ പോലും പോയിട്ടില്ല

    ചെറുപ്പത്തിൽ പോലും അമ്പലത്തിൽ പോകേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. അന്നൊക്കെ മറ്റ് കലകളോടായിരുന്നു താൽപ്പര്യം. കൂടാതെ വീടിനടുത്ത് അമ്പലങ്ങളൊന്നു തന്നെയില്ലായിരുന്നു. ഓരോർത്തർ ആവശ്യങ്ങൾ വരുമ്പോൾ മാത്രമാണ് ഈശ്വരനെ തേടുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദൈവം വേണം. അല്ലാത്തപ്പോൾ വേണ്ട. ഇതൊരു വിചിത്രമായ പരിപാടിയാണ്. സത്യത്തിൽ നാം മനുഷ്യരിൽ തന്നെയാണ് വിശ്വസിക്കേണ്ടതെന്നും ശ്രീനിവാസൻ പറയുന്നു.

      ചെറുപ്പത്തിൽ പോലും പോയിട്ടില്ല

    ചെറുപ്പത്തിൽ പോലും പോയിട്ടില്ല

    ചെറുപ്പത്തിൽ പോലും അമ്പലത്തിൽ പോകേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. അന്നൊക്കെ മറ്റ് കലകളോടായിരുന്നു താൽപ്പര്യം. കൂടാതെ വീടിനടുത്ത് അമ്പലങ്ങളൊന്നു തന്നെയില്ലായിരുന്നു. ഓരോർത്തർ ആവശ്യങ്ങൾ വരുമ്പോൾ മാത്രമാണ് ഈശ്വരനെ തേടുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദൈവം വേണം. അല്ലാത്തപ്പോൾ വേണ്ട. ഇതൊരു വിചിത്രമായ പരിപാടിയാണ്. സത്യത്തിൽ നാം മനുഷ്യരിൽ തന്നെയാണ് വിശ്വസിക്കേണ്ടതെന്നും ശ്രീനിവാസൻ പറയുന്നു.

     ജാതിയെ കുറിച്ച് അറിഞ്ഞത്

    ജാതിയെ കുറിച്ച് അറിഞ്ഞത്

    ജാതിയെ കുറിച്ചുളള ഒരു രസകരമായ സംഭവവും അദ്ദേഹം പറഞ്ഞു. തന്റെ ജാതിയെ കുറിച്ച് താൻ ആദ്യമായി അറിയുന്നത് തിരുവനന്തപുരത്ത് വച്ചാണ്. ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരു വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. ആ വീട്ടിൽ നിന്ന് വലിയ സൽക്കാരം ലഭിച്ചിരുന്നു. എനിയ്ക്ക് ഒന്നും മനസ്സിലായില്ല. സുഹൃത്തിനോട് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അവർ നമ്മുടെ ആളുകളാണത്രേ. അന്നാണ് ഞാൻ ആദ്യമായി ജാതിയെ കുറിച്ച് തിരിച്ചറിയുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.

    English summary
    acttor srinivasan says about to sabarimala visit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X