twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരസ്യത്തിൽ അഭിനയിക്കാൻ താല്‍പര്യമില്ലെന്ന് മുരളി, വിടാതെ ഞാനും, ആ പഴയ പരസ്യത്തെ കുറിച്ച് മനോജ് പിള്ള

    |

    സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സൂരറൈ പ്രോടിന് മികച്ച അഭിപ്രായം നേടി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകുമ്പോൾ എയര്‍ ഡെക്കാന്റെ ഒരു പഴയ പരസ്യ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. സിനിമയ്ക്ക് ലഭിച്ചത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ കയ്യടിയാണ് ഈ പരസ്യ ചിത്രത്തിനും ലഭിക്കുന്നത്.

    വൃദ്ധനും ആകാശവും എന്ന പേരിൽ പുറത്തിറങ്ങിയ പരസ്യത്തിന് പിന്നിൽ മനോജ് പിള്ള എന്ന പരസ്യ സംവിധായകനായിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മകന്‍ ഗ്രാമത്തിലെ ആശാരിയായ അച്ഛനു വിമാനത്തില്‍ കയറാനുള്ള ടിക്കറ്റ് അയച്ചു കൊടുക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം. ആ പരസ്യത്തിൽ അച്ഛനായി പ്രത്യക്ഷപ്പെട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ മുരളി ആയിരുന്നു. ഒരുപാട് തിരിച്ചലിനും കഷ്ടപ്പാടിനും ഒടുവിലാണ് മുരളിയെ അദ്ദേഹം കണ്ടെത്തുന്നതും ഈ പരസ്യ ചിത്രത്തിലേയ്ക്ക് കൊണ്ടു വരുന്നതും. താൽപര്യമില്ലെന്ന് പറഞ്ഞ മുരളിയെ കൊണ്ട് പരസ്യം ചെയ്യിപ്പിച്ച കഥ വെളിപ്പെടുത്തുകയാണ് പരസ്യ സംവിധായകൻ മനോജ് പിള്ള. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    പരസ്യത്തിന്റെ തിരക്കഥ ലഭിക്കുന്നത്

    ലിയോ ബേണറ്റ് പരസ്യ ഏജന്‍സിയുടെ നാഷ്ണല്‍ ക്രിയേറ്റീവ് ഡയറക്ടറായ തോമസ് സേവ്യറാണ് എനിക്ക് ഈ സ്‌ക്രിപ്റ്റ് തന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ഇതിലേത്. അത് ചെയ്യണമെങ്കില്‍ അസാധ്യമായി അഭിനയിക്കുന്ന ഒരു നടന്‍ തന്നെ വേണം, അല്ലാതെ പ്ലാസ്റ്റിക് മോഡലുകളെ കിട്ടിയിട്ട് കാര്യമില്ല. ജീവിതത്തിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ചയുള്ള, ധാരാളം ജീവിതാനുഭവങ്ങളുള്ള ഒരാളായിരിക്കണം നായകനാകേണ്ടതെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ആ നടന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പിന്നീട്.

    മുരളിയുടെ  പേര്

    ആദ്യം പൂനെ തിയേറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു, പിന്നീട് കൊല്‍ക്കത്തയില്‍ അന്വേഷിച്ചു. എന്നാല്‍ ആ കഥാപാത്രത്തിന് ചേര്‍ന്ന ഒരു ആര്‍ട്ടിസ്റ്റിനെ ഞങ്ങള്‍ക്ക് എവിടെ നിന്നും ലഭിച്ചില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഓഫീസിലെ സജിത് വിയുടെ മനസ്സില്‍ മുരളിയുടെ പേര് ഉദിക്കുന്നത്. അദ്ദേഹമായാല്‍ കൊള്ളാമെന്ന് ഞങ്ങക്കും തോന്നി. തോന്നി. പക്ഷേ അദ്ദേഹത്തിന് ആ സമയത്ത് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്ന സമയമാണ്. അതുകൊണ്ടു തന്നെ പരസ്യചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലായിരുന്നു. മുരളി തന്നെ മതിയെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

    Recommended Video

    ഹരികൃഷ്ണന്‍സിന്റെ വിജയ രഹസ്യത്തെ കുറിച്ച് ഫാസില്‍ | Filmibeat Malayalam

    മുരളിയുടെ പഴയ പരസ്യം കാണാം

    Read more about: murali
    English summary
    Ad film maker Manoj pilla About Murali's role in the Air Deccan Old Ad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X