twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫ്രീക്ക് പെണ്ണേ, പാടു പെണ്ണേ, ഇതേത് ഫാഷ? അഡാര്‍ ലവിലെ പാട്ടിന് അടപടലം ട്രോളുകള്‍! കാണൂ!

    |

    നാളുകള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവിലെ അടുത്ത ഗാനം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. ഫ്രീക്ക് പെണ്ണേയെന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ ഗാനത്തിന് ഡിസ് ലൈക്ക് കൂടി ലഭിക്കുന്നുണ്ട്. വിവാദവും വിമര്‍ശനവുമൊക്കെയായിരുന്നുവെങ്കിലും മാണിക്യ മലരായ പൂവി ഒന്നൊന്നര തരംഗമാണ് സൃഷ്ടിച്ചത്. പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലിന് ലോകശ്രദ്ധ ലഭിച്ചിരുന്നു. സത്യജിത്തും നീതു നടുവത്തേട്ടും ചേര്‍ന്നാണ് ഗാനം രചിച്ചത്. ഷാന്‍ റഹ്മാനാണ് ഈണൊരുക്കിയത്. ഗാനത്തിലെ വരികളെക്കുറിച്ചും രംഗത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുന്നുണ്ട്.

    ടൊവിനോയ്ക്ക് വിശ്രമിക്കാം! ഇനി ഫഹദിന്റെ ഊഴമാണ്! വരത്തന് റെക്കോര്‍ഡ് കലക്ഷന്‍! കാണൂ!ടൊവിനോയ്ക്ക് വിശ്രമിക്കാം! ഇനി ഫഹദിന്റെ ഊഴമാണ്! വരത്തന് റെക്കോര്‍ഡ് കലക്ഷന്‍! കാണൂ!

    അന്യഭാഷാ ചിത്രങ്ങളിലെപ്പോലെ വര്‍ണ്ണം വാരിവിതറിയുള്ള തട്ടിക്കൂട്ടാണ് ഇതെന്ന തരത്തിലുള്ള വിമര്‍ശനമാണ് പലരും ഉന്നയിച്ചിട്ടുള്ളത്. റീമേക്ക് ചെയ്ത ഗാനങ്ങള്‍ ഇതിലും മനോഹരമാണെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. ഡിസ് ലൈക്ക് പെരുമഴയ്ക്കിടയിലും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിട്ടുണ്ട് ഈ ഗാനം. തന്റെ ഗാനത്തെ ഏറ്റെടുത്തവരോട് നന്ദി അറിയിക്കുന്നുവെന്ന് സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ഗാനം പുറത്തുവന്നതിന് പിന്നാലെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

    ബിഗ് ഹൗസിലും ശ്രീശാന്തിന് ചുവട് പിഴച്ചു? കൈവിട്ടുപോയ കളിക്ക് നല്‍കേണ്ടി വരുന്നത് വലിയവില? കാണൂ!ബിഗ് ഹൗസിലും ശ്രീശാന്തിന് ചുവട് പിഴച്ചു? കൈവിട്ടുപോയ കളിക്ക് നല്‍കേണ്ടി വരുന്നത് വലിയവില? കാണൂ!

    വരികളൊന്നും മനസ്സിലാവുന്നില്ല

    വരികളൊന്നും മനസ്സിലാവുന്നില്ല

    ഫ്രീക്ക് പെണ്ണെ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മാണിക്യ മലരായ പൂവി സ്‌കൂളില്‍ വെച്ചുള്ള ഗാനമായിരുന്നുവെങ്കില്‍ ഇത്തവണ പുറത്ത് വെച്ച് നടക്കുന്ന രംഗങ്ങളുമായാണ് സംവിധായകനും സംഘവുമെത്തിയത്. കളര്‍ഫുള്‍ വസ്ത്രങ്ങളും ലൊക്കേഷനും ചുവടുകളുമൊക്കെയായി മൊത്തത്തില്‍ ഫ്രീക്കായാണ് എല്ലാവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്യഭാഷാ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിനിമയിലെ ഗാനങ്ങളെന്നാണ് പലരും പറയുന്നത്. ഗാനത്തെ കീറുമുറിച്ചുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.

    വയലാര്‍ എഴുതുമോ?

    വയലാര്‍ എഴുതുമോ?

    വയലാര്‍ രാമവര്‍മ്മ പോലും ഇത്രയും നന്നായി ഗാനമെഴുതുമോയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. മലയാള പദങ്ങള്‍ക്കിടയില്‍ ഇംഗ്ലീഷും കൂടി തിരുകുകയും രണ്ട് വാക്കുകളും മനസ്സിലാവാത്ത തരത്തിലാണ് ഗാനമെന്നും വിമര്‍ശനമുണ്ട്. മൈ സ്റ്റോറിയിലെ ഗാനത്തിന് പിന്നാലെ ഡിസ് ലൈക്ക് നേടുകയാണ് ഈ ഗാനം.

    നിര്‍മ്മാതാവായിപ്പോയി

    നിര്‍മ്മാതാവായിപ്പോയി

    പുതിയ ഗാനം കേട്ട് കിളി പോയവരില്‍ താനുമുണ്ടെന്നും നിര്‍മ്മാതാവായി പോയതുകൊണ്ട് മാത്രമാണ് ഡിസ് ലൈക്ക് അടിക്കാത്തതെന്നുമാണ് പ്രൊഡ്യൂസര്‍ പറയുന്നത്. സംവിധായകനും നിര്‍മ്മാതാവും കൂടിയുള്ള രഹസ്യ കൂടിക്കാഴ്ചയും ചര്‍ച്ചയും ഇതില്‍ക്കൂടുതല്‍ എന്ത് വേണം ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍.

    തിയേറ്ററില്‍ കൂവിയാല്‍

    തിയേറ്ററില്‍ കൂവിയാല്‍

    ഗാനത്തിന് ഡിസ് ലൈക്ക് അടിച്ചത് ക്ഷമിക്കാം, എന്നാല്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തെ കൂവിത്തോല്‍പ്പിക്കാനാണ് ഭാവമെങ്കില്‍ വിവരം അറിയുമെന്ന അന്ത്യശാസനയൊന്നും ഏശിയില്ല, ഫ്‌ളോപ്പ് ആവാനെത്തുന്ന സിനിമയ്ക്ക് കൂവാനായെങ്കിലും ആരെങ്കിലും കേറിയാല്‍ ഭാഗ്യമെന്നല്ലേ പറയേണ്ടത്?

     ഇതാണ് ഐറ്റം

    ഇതാണ് ഐറ്റം

    ഇത്തരത്തിലുള്ള രംഗമൊന്നും നമുക്ക് പുത്തരിയല്ല, ഇതിനൊന്നും നമ്മളെ അത്ഭുതപ്പെടുത്താനും കഴിയില്ല, കാരണം കണ്ടുവളര്‍ന്നത് ഈ ഐറ്റമാണല്ലോ, പിന്നെ ഇതൊക്കെ എന്ത്.

    ആളുണ്ടായിട്ട് വേണ്ടേ?

    ആളുണ്ടായിട്ട് വേണ്ടേ?

    പ്രിയ വാര്യരും റോഷനും ഒരുമിച്ചെത്തുന്ന രംഗങ്ങളൊക്കെ ഉണ്ടാക്കാന്‍ പോവുന്ന ഓളത്തെക്കുറിച്ചാണ് ആരാധകരുടെ പ്രതീക്ഷ. അതിനിടയിലാണ് അസ്ഥാനത്തെ ചില കമന്റുകള്‍. ഓളമുണ്ടാക്കാന്‍ പോയിട്ട് തിയേറ്ററുകളിലേക്ക് ആളുകളെത്തിയാല്‍ ഭാഗ്യം.

    കണ്ടും തിരഞ്ഞും

    കണ്ടും തിരഞ്ഞും

    ആ ഗാനം കണ്ടതിന് പിന്നാലെ തന്നെ തിരക്കിയത് ഒരേ ഒരു കാര്യത്തെക്കുറിച്ചാണ്. എവിടെയാണ് ഡിസ് ലൈക്ക് ബട്ടണ്‍. അത്രയേറെ വെറുപ്പിക്കലാണ് ഈ ഗാനമെന്നാണ് പലരും പറഞ്ഞത്. അപ്പോള്‍ പിന്നെ ഡിസ് ലൈക്ക് ബട്ടണ്‍ പ്രസ് ചെയ്യുന്നത് സ്വഭാവികമല്ലേ!

    പാറുവിന്റെ റെക്കോര്‍ഡ്

    പാറുവിന്റെ റെക്കോര്‍ഡ്

    ഡിസ് ലൈക്ക് പെരുമഴയുടെ കാര്യത്തില്‍ പാര്‍വതിയായിരുന്നു നേരത്തെ റെക്കോര്‍ഡ് സ്ഥാപിച്ചത്. ആ റെക്കോര്‍ഡൊക്കെ പ്രിയ തിരുത്തിക്കുറിക്കുമെന്നാണ് വിലയിരുത്തലുകള്‍. മൈ സ്റ്റോറിയിലെ ഗാനം ഇറങ്ങിയതിന് ശേഷമുള്ള അവസ്ഥയെപ്പോലും പ്രിയ തിരുത്തിക്കുറിക്കുമെന്നാണ് ചിലരുടെ വാദം.

    യൂട്യൂബ് വരെ ഹാങ്ങായി

    യൂട്യൂബ് വരെ ഹാങ്ങായി

    ഡിസ് ലൈക്ക് പെരുമഴയുടെ അനുഭവത്തില്‍ താനാണ് മുന്നിലെന്നും ഇക്കാര്യത്തില്‍ തന്നെ വെട്ടാനാവില്ലെന്നുമാണ് പാറുചേച്ചിയുടെ വാദം. ഡിസ് ലൈക്ക് കാരണം യൂട്യൂബ് വരെ ഹാങ്ങായി നില്‍ക്കുന്നതിനിടയിലാണ് കൂട്ടൂസിനോട് ഇങ്ങനെ പറയുന്നത്.

    ആള് മാറിക്കാണുമോ?

    ആള് മാറിക്കാണുമോ?

    ഡിസ് വൈക്ക് കൂടുമ്പോഴാണ് ഇങ്ങനെയൊരു സംശയം തോന്നിയത്. പ്രിയ വാര്യരെന്നുള്ളത് മാറിപ്പോയിക്കാണുമോ? ഇങ്ങനെയൊരു സംശയത്തിന് പ്രസക്തിയലില്ലേ, മാണിക്യ മലരായ പൂവിക്ക് ശേഷം എത്തിയ ഗാനത്തിന് സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാവുന്നില്ലെന്നാണ് ചിലരുടെ വാദം.

    ഇതേത് ഭാഷ

    ഇതേത് ഭാഷ

    എടീ ഫ്രീക്ക് പെണ്ണേ, എന്റെ കൂടെ പാടു പെണ്ണേ, ഈ വരികള്‍ കേട്ടപ്പോള്‍ തോന്നിയ സംശയമാണിത്. ഏതാണാവോ ഈ ഭാഷ, സംശയിക്കേണ്ട ഇതാണ് ആ കച്ചറഫാഷ. ഇന്നുവരെ ഇത്രയും കച്ചറയായ ഗാനം കേട്ടിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

    കത്തി കിട്ടുമോ?

    കത്തി കിട്ടുമോ?

    ഈ ഗാനം കണ്ടതില്‍പ്പിന്നെയാണ് എവിടെ നിന്നെങ്കിലും ഒരു കത്തി കിട്ടുമോയെന്ന് ചോദിച്ചുപോയത്. വെറുതെ ചോദിച്ചല്ല , കൊന്ന് തിന്നാനുള്ള കലിയോടെയാണ് ഇങ്ങനെയൊരു ചോദ്യം.

    മോഹന്‍ലാലും തോറ്റുപോകും

    മോഹന്‍ലാലും തോറ്റുപോകും

    പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്ന കാര്യത്തില്‍ മോഹന്‍ലാലിനെയാണ് റോഷന്‍ കവച്ച് വെച്ചത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ താരത്തെ വെല്ലുന്ന തരത്തിലുള്ള പ്രകടനമാണേ്രത റോഷന്‍ കാഴ്ചവെച്ചത്. കാണുന്നവരുടെ കണ്ണിനാണോ കുഴപ്പം അതോ?

    തുടക്കത്തില്‍ വിഷമം കാണു

    തുടക്കത്തില്‍ വിഷമം കാണു

    തുടക്കത്തില്‍ ഇത്തരം സംഭവങ്ങളൊക്കെ ാണുമ്പോള്‍ വിഷമം തോന്നും പിന്നെ അതൊരു ശീലമായിക്കോളും, സിനിമകള്‍ കിട്ടുന്നതും കുറയുമ്പോള്‍ കൃത്യമായി മനസ്സിലായിക്കോളുമെന്നാണ് പാറൂസിന്റെ ഉപദേശം. അനുഭവം ഗുരോ എന്നാണല്ലോ ചൊല്ല്.

    ബോളിവുഡ് സ്‌റ്റൈല്‍

    ബോളിവുഡ് സ്‌റ്റൈല്‍

    ഡിസ് ലൈക്കിലൂടെ റെക്കോര്‍ഡ് സ്ഥാപിക്കുന്നുണ്ടെങ്കിലും ബോളിവുഡിനോട് കിടപിടിക്കുന്ന തരത്തിലാണ് ഗാനത്തിന്റെ സ്റ്റൈല്‍, വിഷ്വല്‍ കിടുക്കിയെന്നാണ് ആരാധകരുടെ വാദം. ഇങ്ങനെയൊക്കെ പറയുന്നവരെയാണ് ആദ്യം വെടിവെക്കേണ്ടതെന്നാണ് ഒരു വിഭാഗം പറയുന്നത്.

    സിനിമ റിലീസില്‍ കാണാം

    സിനിമ റിലീസില്‍ കാണാം

    എത്രയൊക്കെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാലും കേരളക്കരയെ ഒന്നടങ്കം നടുക്കുന്ന തരത്തിലായിരിക്കും സിനിമയുടെ ക്രൗഡ്. എന്തൊക്കെ അവകാശ വാദങ്ങളാണ്, റിലീസ് ദിനത്തിലും ഇതൊക്കെ കണ്ടാല്‍ മതിയായിരുന്നേ!

    പാവത്തുങ്ങള്‍ക്ക് സൗന്ദര്യം

    പാവത്തുങ്ങള്‍ക്ക് സൗന്ദര്യം

    ശോ, പാവത്തുങ്ങള്‍ക്ക് ഇത്രയധികം സൗന്ദര്യം വാരിക്കോരി തരല്ലേ, പ്രിയ പ്രകാശ് വാര്യരുടെ രോദനമാണിത്, കാണാതെ പോവരുത്. സൗന്ദര്യമായാലും കൂടിപ്പോയാല്‍ വിഷമല്ലേയെന്നാണ് കൂട്ടൂസിന്റെ ചോദ്യം.

    നേരത്തെ പയറ്റി

    നേരത്തെ പയറ്റി

    ഒരുപാട് പേരുടെ പ്രയത്‌നത്തിന്‍രെ ഫലമായി ഇറങ്ങിയ ഗാനമാണെന്നുള്ള നമ്പറൊക്കെ നേരത്തെ താനംു പയറ്റിയെന്നും അതൊന്നും ഇക്കാര്യത്തില്‍ തുണയ്ക്കില്ലെന്നുമാണ് പാറു ചേച്ചി പറയുന്നത്. പ്രിയ കൂട്ടൂസിന് ഇത് പരിചിതമല്ലല്ലോ.

    സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

    English summary
    Oru Adar Love film's second song gets trolled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X