അമ്പിളി ദേവിയും കുഞ്ഞും വന്നു! ആദിത്യനെ തേടി വീണ്ടും സൗഭാഗ്യങ്ങള്‍, വെളിപ്പെടുത്തി താരം
അമ്പിളി ദേവി-ആദിത്യന്‍ താരദമ്പതിമാരെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വലിയ രീതിയിലാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ജനുവരിയില്‍ വിവാഹിതരായ ഇരുവര്‍ക്കും അടുത്തിടെ ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. മകന്റെ വരവോട് കൂടി താരദമ്പതികള്‍ക്ക് സൗഭാഗ്യങ്ങളും വന്ന് ചേര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് ആദിത്യന്റെ പുതിയ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നത്.

'ഇന്ന് ഞാനൊരു പ്രോജക്ടില്‍ ജോയിന്‍ ചെയ്തു. എനിക്ക് പ്രിയപ്പെട്ട സംവിധായകനാണ്. കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു പ്രധാന ചാനലില്‍ ഞാന്‍ വീണ്ടും വരുന്നു. എന്നത്തെയും പോലെ എല്ലാവരും ഒപ്പം ഉണ്ടാകണം. ഈ ക്യാരക്ടര്‍ എത്രത്തോളം പോകുമെന്ന് എനിക്ക് അറിയില്ല. പോകുന്ന അത്രയും നാള്‍ ആര്‍ക്കും ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാണം. അതാണ് എന്റെ പ്രാര്‍ഥന. എനിക്കൊരു വര്‍ക്ക് തന്ന പ്രോജക്ട് ടീം, അതുപോലെ പ്രിയപ്പെട്ട ചാനലിനും ഓരായിരം നന്ദി, അത്ര വലയി ഒരു കാര്യമാണ് എനിക്ക് ഇപ്പോള്‍ ചെയ്തത് എന്നും' താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അനശ്വര നടന്‍ ജയന്റെ സഹോദരന്റെ മകന്‍ എന്ന പേരിലാണ് ആദിത്യന്‍ ജയന്‍ ശ്രദ്ധേയനാവുന്നത്. ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളാണ് താരത്തെ പ്രശസ്തിയിലേക്ക് എത്തിച്ചത്. മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ ആദിത്യന്‍ ജയന്‍ ഇതിനകം വില്ലനായും നായകനായും ഒത്തിരയധികം സീരിയലുകളില്‍ തിളങ്ങി നിന്നിരുന്നു.


Click it and Unblock the Notifications