മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരച്ഛന്‍, താരപുത്രന് സര്‍പ്രൈസ് സമ്മാനം നല്‍കി ആദിത്യന്‍ ജയന്‍!
നടി അമ്പിളി ദേവിയുടെയും മിനിസ്‌ക്രീന്‍ താരം ആദിത്യന്‍ ജയന്റെയും വിവാഹം ജനുവരിയിലായിരുന്നു കഴിഞ്ഞത്. താരവിവാഹത്തോട് അനുബന്ധിച്ച് വലിയ വിമര്‍ശനങ്ങളും വിവാദങ്ങളുമായിരുന്നു ഉയര്‍ന്ന് വന്നത്. പ്രതിസന്ധികള്‍ മറികടന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. ഇതിനിടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
അമ്പിളി ദേവി ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു പുറത്ത് വന്നത്. പിന്നാലെ തങ്ങളുടെ ജീവിത്തിലെ രസകരമായ സംഭവങ്ങളെല്ലാം താരദമ്പതികള്‍ തന്നെ ആരാധകരോട് പങ്കുവെക്കാറുണ്ട്. അമ്പിളിയുടെ മകനെ ആദിത്യന്‍ സ്‌നേഹിക്കുന്നത് സ്വന്തം മകനെ പോലെ തന്നെയാണ്. ഇക്കാര്യം നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മകന് കിടിലന്‍ സമ്മാനം വാങ്ങി കൊടുത്തിരിക്കുകയാണ് ആദിത്യന്‍. മകന്‍ അമര്‍നാഥിന് സര്‍പ്രൈസ് സമ്മാനമായി ഒരു സൈക്കിളാണ് ആദിത്യന്‍ വാങ്ങി നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ അമ്പിളി തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. അപ്രത്യക്ഷിതമായി ലഭിച്ച സമ്മാനം കണ്ടതിന്റെ ത്രില്ലിലാണ് താരപുത്രന്‍.
'ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന് ഞങ്ങളെ കാക്കണേ ദൈവമേ. ഒരുപാട് വിഷമത്തിലൂടെ ആണ് ഇതൊക്കെ ചേട്ടന്‍ ചെയ്യുന്നത്, വിശ്വസിച്ച പലരുടെ ഭാഗത്തു നിന്നും കിട്ടുന്ന അനുഭവം പറയാന്‍ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു'... എന്നുമായിരുന്നു അമ്പിളി ദേവി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications