15 വര്‍ഷം മുന്‍പുള്ള അമ്പിളി ദേവിയും ആദിത്യനും! ഇത് വേറെ രീതിയിലാക്കി കൊല്ലാന്‍ നോക്കല്ലേന്ന് താരം!!
സ്‌കൂള്‍ കലോത്സവത്തിലൂടെ സിനിമയിലേക്കും ടെലിവിഷനിലേക്കും എത്തിയ നടിയാണ് അമ്പിളി ദേവി. സിനിമയില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. അമ്പിളിയുടെ കുടുംബ ജീവിതത്തെ പറ്റി അധികം ആര്‍ക്കും അറിയില്ലായിരുന്നു. അടുത്തിടെ സീരിയല്‍ താരം ആദിത്യന്‍ ജയനുമായി അമ്പിളിയുടെ രണ്ടാം വിവാഹം കഴിഞ്ഞതോടെയാണ് പലരും അമ്പിളി വിവാഹിതയാണെന്ന കാര്യം പോലും അറിഞ്ഞത്.
ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത സീരിയലില്‍ ഭാര്യ ഭര്‍ത്തക്കാന്മാരായി അഭിനയിക്കുന്നവരാണ് ജയന്‍ ആദിത്യനും അമ്പിളി ദേവിയും. സീരിയലില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡികളാണ് ഇരുവരും. യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും വിവാഹം കഴിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫേക്ക് ന്യൂസാണോ എന്ന് സംശയിച്ചവരും കുറവല്ല. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് അറിഞ്ഞതോടെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തി..

എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അമ്പിളിയും ആദിത്യനും ജീവിതം അടിച്ച് പൊളിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ ഫേസ്ബുക്കിലൂടെ അമ്പിളിയ്‌ക്കൊപ്പം പതിനഞ്ച് വര്‍ഷം മുന്‍പുണ്ടായിരുന്ന ഫോട്ടോ ആദിത്യന്‍ പുറത്ത് വിട്ടിരിക്കുകയാണ്. 15 വര്‍ഷമുള്ള രണ്ട് പേര്‍. 'ഇനി ഇതെടുത്ത് വേറെ രീതിയില്‍ ഇട്ട് കൊല്ലാന്‍ നോക്കല്ലേ പ്ലീസ്' എന്നും പറഞ്ഞാണ് ആദിത്യന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദിത്യന്റെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇത് മാത്രമല്ല അമ്പിളിയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 25 നായിരുന്നു ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്.


Click it and Unblock the Notifications