അമ്പിളി ദേവിയും കുഞ്ഞും ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി! നന്ദി പറഞ്ഞ് ആദിത്യന്‍ ജയന്‍
നടി അമ്പിളി ദേവി ആദിത്യന്‍ ജയന്‍ ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് കടന്ന് പോവുന്നത്. അടുത്തിടെയാണ് താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഫോട്ടോസ് പങ്കുവെച്ച് കൊണ്ട് ആദിത്യനായിരുന്നു ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. മകന്റെ വരവ് ആഘോഷമാക്കുകയാണ് ഇരുവരും.
ഇപ്പോഴിതാ പ്രസവശേഷം ഹോസ്പിറ്റലില്‍ നിന്നും അമ്പിളിയും കുഞ്ഞും വീട്ടിലെത്തിയെന്ന കാര്യവും ആദിത്യന്‍ പറഞ്ഞിരിക്കുകയാണ്. അമ്പിളിയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രവും താരം പുറത്ത് വിട്ടിരുന്നു. 'കുഞ്ഞിന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വരാന്‍ വൈകിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദി. ഇതിന്റെ ഇടയില്‍ സാഹചര്യം മുതലെടുത്ത് വിമര്‍ശിച്ചവര്‍ക്കും ആദിത്യന്‍ നന്ദി പറഞ്ഞിട്ടുണ്ട്'.
(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ഇക്കൊല്ലം ജനുവരി 25 നായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നിത്. പുറംലോകത്തെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു വിവാഹം. വിവാഹത്തിന്റെ വീഡിയോസും ഫോട്ടോസും പുറത്ത് വന്നതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്. സീത സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടെയായിരുന്നു താരവിവാഹം. ഇതോടെ ആരാധകരും സംശയത്തിലായി.


Click it and Unblock the Notifications