അമ്പിളി ദേവിയുടെ കുഞ്ഞതിഥി! അനിയന് ഉമ്മ കൊടുത്ത് അപ്പുവിന്റെ സ്‌നേഹം,ചിത്രം പുറത്ത് വിട്ട് ആദിത്യന്‍
നടി അമ്പിളി ദേവിയും സീരിയല്‍ താരം ആദിത്യന്‍ ജയനും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ്. താരദമ്പതികള്‍ക്ക് ഇന്നലെയായിരുന്നു ഒരു ആണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് ആദിത്യന്‍ തന്നെയാണ്് സന്തോഷ വിവരം പുറത്ത് വിട്ടത്. ലേബര്‍ റൂമില്‍ നിന്നും അമ്പിളിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും കുഞ്ഞിന്റെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മനോഹരമായ മറ്റൊരു ചിത്രം കൂടി ആദിത്യന്‍ പങ്കുവെച്ചിരിക്കുകയാണ്. അമ്പിളി ദേവിയുടെ മൂത്തമകന്‍ കുഞ്ഞനിയനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരിക്കുകയാണ്. കുഞ്ഞുവാവയ്ക്ക് ഉമ്മ കൊടുക്കുന്ന താരപുത്രന്റെ ചിത്രമായിരുന്നു ആദിത്യന്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. കുഞ്ഞനിയന്‍ വന്നതിന്റെ സന്തോഷത്തിലാണ് അപ്പുവിപ്പോളെന്നും ആരാധകര്‍ സൂചിപ്പിക്കുന്നു.

ഇക്കൊല്ലം ജനുവരി 25 നായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാഹിതരാവുന്നത്. സീത എന്ന സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹം. ഇതോടെ ആരാധകരും കണ്‍ഫ്യൂഷനില്‍ ആയിരുന്നു. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് പിന്നാലെ താരങ്ങള്‍ അറിയിച്ചു. ഇരുവര്‍ക്കും നേരെ പലരും വിമര്‍ശനവുമായി വന്നെങ്കിലും തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications