For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മോഹന്‍ലാല്‍ അന്ന് സിദ്ദിഖിനെ തല്ലി! ലുസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചിലാണെന്ന് ആദിത്യന്‍

  |

  അടുത്ത കാലത്തൊന്നും മലയാള സിനിമാ കാണാത്ത അത്രയും വിജയമായി മോഹന്‍ലാലിന്റെ ലൂസിഫര്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ സിനിമ മാര്‍ച്ച് 28 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ദിവസം റെക്കോര്‍ഡ് പ്രദര്‍ശനമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്നും ബോക്‌സോഫീസില്‍ ഗംഭീര പ്രകടനമാണ് ലൂസിഫര്‍ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

  ലൂസിഫര്‍ വിജയഗാഥയായി തുടരുന്നതിനിടെയാണ് സിനിമയിലെ ഒരു രംഗം വിവാദമായത്. ലൂസിഫറിന്റെ പത്രപരസ്യത്തില്‍ പ്രതിഷേധിച്ച് പോലീസ് സേനയുടെ പരാതി വന്നിരുന്നു. ആരാധകര്‍ കൈയടിച്ച മോഹന്‍ലാലിന്റെ ഒരു സീനായിരുന്നു ഇത്. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന രംഗമാണെന്ന് പറഞ്ഞാണ് പരാതി ഉയര്‍ന്നത്. ഈ വിവാദ രംഗത്തെ പിന്തുണച്ച് ടെലിവിഷന്‍ താരം ആദിത്യന്‍ ജയന്‍ എത്തിയിരിക്കുകയാണ്. മുന്‍പ് പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ വന്നിട്ടും ആരും കേസ് എടുത്തിരുന്നില്ല. പിന്നെ ഇപ്പോള്‍ മാത്രം ചോദ്യം ചെയ്യുന്നത് എന്താണെന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ആദിത്യന്‍ ചോദിക്കുന്നത്.

  ലൂസിഫറിലെ വിവാദരംഗം

  ലൂസിഫറിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി പോലീസ് വേഷത്തിലുള്ള കഥാപാത്രത്തിന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന പത്രപരസ്യം വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പരാതി വന്നത്. ഈ പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാലതലത്തില്‍ ലൂസിഫറിനെ കുറിച്ച് പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

  ആദിത്യന്‍ ജയന്‍ പറയുന്നതിങ്ങനെ...

  ലുസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചില്‍. അതാണ് ഇവിടെ തോന്നുന്നത്, പിന്നെ രാവണപ്രഭു എന്ന സിനിമയില്‍ സിദ്ധിക്ക് എന്ന നടന്‍ അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡില്‍ ഇട്ടു ചവിട്ടിയപ്പോള്‍ കേരള പൊലീസ് അസോസിയേഷന്‍ ഉറങ്ങി പോയിരുന്നോ? ലാലേട്ടനെ ഇഷ്ടപെടുന്നവര്‍ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും അവരുടെ ആവേശം കുറക്കാന്‍ ആര്‍ക്കും പറ്റില്ല. മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല പോലീസിനെ ചവിട്ടി നിര്‍ത്തിയത് അതിലെ കഥാപാത്രമാണ്. പിന്നെ ഒരു തെറ്റ് കണ്ടാല്‍ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തില്‍. അത് വളരെ ഭംഗിയായി ഒരു ഡയറക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു.

  ആരെയാണ് ലക്ഷ്യം വെച്ചത്?

  സത്യത്തില്‍ ഇവരില്‍ ആരെയാണ് ലക്ഷ്യം വെച്ചത് ലാലേട്ടനെ അല്ല അത് ഇവിടെ കേരളത്തില്‍ നടക്കില്ല. അങ്ങനെ എങ്കില്‍ ഇവിടെ ഈ ഇവിടെ ഇന്ത്യ മഹാരാജ്യത്തു എത്രയോ സിനിമകള്‍ എത്രയോ ഭാഷകളില്‍ പലതരം ആശയങ്ങളില്‍ ഇറങ്ങുന്നുണ്ട്. അതിന്റെ ഒക്കെ പിന്നാലെ പോയാല്‍ എത്ര നടീ നടന്മാര്‍ക്ക് എതിരെ കേസ് കൊടുക്കും? ആരാണ് ഇതിന്റെ പിന്നില്‍? ഒരു നല്ല സിനിമ ജനങ്ങള്‍ ഏറ്റെടുത്തു അതിന്റെ വേദനയാണ് ഈ കാട്ടുന്നത്. എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നത് സ്ഫടികം ഇറങ്ങിയപ്പോളും ഇതുപോലെ കുറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു..... കഷ്ടമാണ് വളരെ കഷ്ടം.

  ലൂസിഫര്‍ പറപറക്കുന്നു..

  രണ്ടാം ആഴ്ചയിലേക്ക് കടന്ന ലൂസിഫര്‍ വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ ആദ്യം ചരിത്ര നേട്ടം സ്വന്തമാക്കിയ പുലിമുരുകന്റെ റെക്കോര്‍ഡ് വരെ ലൂസിഫര്‍ കടത്തിവെട്ടുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് അതിവേഗം അമ്പതും നൂറും കോടി ക്ലബ്ബിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഇത്രയും ദിവസത്തെ പ്രകടനം കണക്ക് കൂട്ടുമ്പോള്‍ സിനിമ പ്രവചിക്കാന്‍ കഴിയാത്ത അത്രയും ലെവലില്‍ എത്തിയിട്ടുണ്ടെന്ന് അനുമാനിക്കാം.

  ഹൗസ്ഫുള്‍ ഷോ

  റിലീസ് ദിവസം മുതല്‍ പത്താം ദിവസത്തിലേക്ക് എത്തുമ്പോഴും ലൂസിഫറിന് ഹൗസ്ഫുള്‍ ഷോ ആണ് ലഭിക്കുന്നത്. പലര്‍ക്കും ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി തുടക്കം മുതലേ ഉയര്‍ന്നിരുന്നു. അവധിക്കാലം വന്നതോടെ കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. കേരളത്തിലും പുറത്തും വിദേശത്തും ലൂസിഫര്‍ തരംഗമാണ്. ഈ ദിവസങ്ങളില്‍ വിഷു കണക്കാക്കി മറ്റ് സിനിമകള്‍ കൂടി റിലീസിനെത്തുകയാണ്. അതിനുള്ളില്‍ നല്ലൊരു സാമ്പത്തിക വരുമാനം സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

  English summary
  Adhithyan Jayan talks about Mohanlal's controversy scene in Lucifer

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more