വല്ല്യച്ഛന് പിറന്നാള്‍ ആശംസകള്‍, ജയന്റെ ഓര്‍മ്മള്‍ക്കൊപ്പം മറ്റൊരു സന്തോഷവും, ആദിത്യന്‍ പറയുന്നു
എല്ലാക്കാലവും നടന്‍ ജയനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാനും വായിക്കാനും കാത്തിരിക്കുന്നവരാണ് മലയാളികള്‍. കഴിഞ്ഞ ദിവസം അനശ്വര നടന്‍ ജയന്റെ 80-ാപതാം പിറന്നാളായിരുന്നു. സോഷ്യല്‍ മീഡിയ നിറയെ ജയന്റെ ചിത്രങ്ങളും വീഡിയോസും അടങ്ങിയ ആശംസകളുടെ പ്രവഹാമായിരുന്നു. ഇതിനിടെ ജയന്റെ സഹോദരന്റെ മകനും നടനുമായ ആദിത്യനും വല്ല്യച്ഛന് ആശംസകളുമായിട്ടെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദിത്യന്‍ ഇക്കാര്യം അറിയിച്ചത്.

ജയനെ കുറിച്ച് മാത്രമല്ല ഭാര്യ അമ്പിളി ദേവിയെ കുറിച്ചും ആദിത്യന്‍ പറഞ്ഞിരിക്കുകയാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്... ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാല്‍ ആണ്. വല്യചഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു... ഇനി സന്തോഷം പറയാം അമ്പിളികുട്ടി എന്റെ ജീവിതത്തില്‍ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്നുമാണ് ആദിത്യന്റെ കുറിപ്പില്‍ പറയുന്നത്.
മലയാളത്തിലെ എക്കാലത്തെയും അഭിനയ കുലപതിയായിരുന്ന ജയന്റെ മരണം കേരളക്കരയെ ഞെട്ടിച്ച വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണിട്ടാണ് ജയന്‍ മരിക്കുന്നത്. ജയന്‍ മരിച്ചിട്ട് നാല്‍പത് വര്‍ഷങ്ങളായി. എന്നിട്ടും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇന്നും പ്രചരിക്കാറുണ്ട്. ഹരിഹരന്‍ തിരക്കഥ ഒരുക്കി പിഎന്‍ സുന്ദരം സംവിധാനം ചെയ്ത സിനിമയായിരുന്നു കോളിളക്കം. 1981 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ജയന്‍, മധു, സുകുമാരന്‍, എംജി സോമന്‍, ബാലന്‍ കെ നായര്‍, സുമലത എന്നിവരെല്ലമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications