അടുത്തത് അഹാനയുടെ കല്യാണമായിരുന്നേനെയെന്ന് പേളി; ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്; സൗഹൃദത്തെക്കുറിച്ച് താരങ്ങൾ

ഹിറ്റിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ് അടി എന്ന സിനിമ. ഷെെൻ ടോം ചാക്കോ അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മികച്ച അനുഭവമാണെന്ന് പ്രേക്ഷകർ പറയുന്നു. ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള അഹാനയ്ക്ക് കരിയറിൽ ലഭിച്ച മികച്ച അവസരമാണ് അടിയെന്ന സിനിമ. സിനിമയ്ക്കപ്പുറത്ത് അഹാന സോഷ്യൽ‌ മീഡിയയിലെ താരമാണ്.

തങ്ങളുടെ പ്രയത്നം കൊണ്ട് പേരും പ്രശസ്തിയും നേടിയവരാണ് കൃഷ്ണ കുമാറിന്റെ നാല് മക്കളും. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടി. സിനിമാ രംഗത്തെ മാത്രം ആശ്രയിച്ച് ലൈം ലൈറ്റിൽ ഒരിടം കണ്ടെത്തുന്നതിന് പകരം ഇവർ സോഷ്യൽ മീഡിയ ഉപയോഗിച്ച് കരിയർ വളർത്തിയെടുത്തെന്നാണ് പ്രേക്ഷകർ പറയുന്നത്.

Ahaana Krishna, Pearle Maaney

മൂത്ത മകൾ അഹാന കൃഷ്ണയൊഴിച്ച് മറ്റാരും സിനിമകളിൽ സജീവമല്ല. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സാണ്. ലൈഫ് സ്റ്റെെൽ, ഫാഷൻ ഇൻഫ്ലുവൻസേർസായി വലിയ വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. കൃഷ്ണ കുമാറുൾപ്പെടെ കുടുംബത്തിലെ ആറംഗങ്ങൾക്കും യൂട്യൂബ് ചാനലുണ്ടെന്നതും ശ്രദ്ധേയമാണ്. അടി സിനിമയുടെ വിശേഷങ്ങളുമായി പേളി മാണിയുടെ ഷോയിലെത്തിയിരിക്കുകയാണ് അഹാന. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് അഹാനയും പേളിയും ഷോയിൽ സംസാരിച്ചു.

ഏഴെട്ട് വയസ്സുള്ളപ്പോൾ നിങ്ങൾ വീട്ടിൽ വരുമ്പോൾ ചേച്ചിയും റേച്ചലും കൂൾ ടീനേജേഴ്സാണ്. ഞാൻ നിങ്ങളുടെ ഫാൻ ആയിരുന്നെന്ന് അഹാന പറഞ്ഞു. ഞാനിവരുടെ വീട്ടിൽ ന്യൂഡിൽസ് കഴിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോൾ പേളി പറഞ്ഞു ഫോർക്കിങ്ങനെ വെച്ച് ചുറ്റിയാൽ വേ​ഗം കഴിക്കാമെന്ന്. അക്കാര്യം തനിക്കിപ്പോഴും ഓർമ്മയുണ്ടെന്ന് അഹാന പറഞ്ഞു. അഹാന എന്റെ ബ്രെെഡ് മേഡായിരുന്നു. അന്ന് ബൊക്കെ വാങ്ങിയത് അഹാനയാണ്.

അതിന്റെ അർത്ഥം അടുത്ത കല്യാണം ഈ കുട്ടിയുടേതാണെന്നാണ്. പക്ഷെ അന്നാ ​ഗ്രൂപ്പിലെ റേച്ചലൊഴിച്ച് ആരും കെട്ടിയിട്ടില്ലെന്നും പേളി ഓർത്തു. അഹാനയ്ക്കൊപ്പമാണ് താൻ വളർ‌ന്നതെന്ന് പേളി മാണി പറഞ്ഞു. അഹാനയുടെ അച്ഛനും എന്റെ അച്ഛനും ഭയങ്കര ക്ലോസ് ഫ്രണ്ട്സായിരുന്നു. കല്യാണത്തിന് മുമ്പേ അവർ ഫ്രണ്ട്സായിരുന്നു. ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നിട്ടുണ്ട്. കുറെ നല്ല ഓർമ്മകളുണ്ടെന്നും പേളി പറഞ്ഞു.

അഭിമുഖത്തിൽ രസകരമായ പല കാര്യങ്ങളും അഹാന സംസാരിച്ചു. നേരത്തെ കിടന്നുറങ്ങുന്ന ആളായതിനാൽ വീട്ടിൽ ഉറങ്ങുമ്പോൾ ശബ്ദമുണ്ടാക്കിയാൽ താൻ പ്രശ്നമാക്കുമെന്ന് അഹാന പറഞ്ഞു. ഞങ്ങളെല്ലാവരും ഒരു റൂമിലാണ് കിടക്കുന്നത്. രാത്രി മൂന്ന് മണിക്കൊക്കെ ഇവർ ചിരിക്കുകയൊക്കെ ചെയ്യും. എനിക്ക് എണീറ്റൊന്നും പറയാൻ പറ്റില്ല. വാ അടച്ചില്ലെങ്കിൽ ഞാനിപ്പോൾ വെള്ളം കോരി തലയിലൊഴിക്കുമെന്ന്. അതാണ് എന്റെ സ്ഥിരം ഡയലോ​ഗ്. അവർ സ്ഥിരം കളിയും ചിരിയുമാെക്കെയാണ്.

Ahaana Krishna, Pearle Maaney

ശങ്കർ, മണിരത്നം, രാജമൗലി, സോയ അക്തർ, ആഷിഖ് അബു എന്നീ സംവിധാകരുടെ സിനിമകളിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും അഹാന പറഞ്ഞു. ഒരു പുരുഷനിൽ ആദ്യം ശ്രദ്ധിക്കുന്ന കാര്യമെന്തെന്നും അഹാന വ്യക്തമാക്കി. ആദ്യം നോക്കുന്നത് സ്വാഭാവികമായും കാണാനെങ്ങനെയാണെന്നാണ്. അടുത്തോട്ട് വന്ന് കഴിഞ്ഞാൽ ഇംപ്രസ് ചെയ്യാനൊന്നും നോക്കാതെ അവനവനായി നിൽക്കുന്ന ​ഗുണം ഭയങ്കരമായി ശ്രദ്ധിക്കാറുണ്ടെന്നും അഹാന പറഞ്ഞു.

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായതിനാൽ തന്നെ ആരാധകർക്കൊപ്പം ഹേറ്റേഴ്സും അഹാനയ്ക്കും കുടുംബത്തിനുമുണ്ട്. ഒരു ഘട്ടത്തിൽ അഹാനയുടെ പരാമർശം വ്യാപക സൈബർ അധിക്ഷേപത്തിന് കാരണമായിരുന്നു. എന്നാൽ ഇതിനെയൊന്നും താര കുടുംബം കാര്യമാക്കിയില്ല. ഇന്ന് സോഷ്യൽ മീഡിയ ഇവരെ ആഘോഷിക്കുകയാണ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X