'അഞ്ചോ ആറോ വർഷം കൂടുമ്പോഴാണ് അമ്മയോട് അനുസരണക്കേട് കാണിക്കുന്നത്, അക്കാര്യത്തിൽ തൊലിക്കട്ടിയുണ്ട്'; അഹാന!
നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിൽ ഏറ്റവും ജനപ്രിയരായ രണ്ട് പേരാണ് നടിയും കൃഷ്ണ കുമാറിന്റെ മൂത്ത മകളുമായ അഹാന കൃഷ്ണയും കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും. അഹാനയും സിന്ധുവും അമ്മയും മകളും എന്നതിലുപരിയായി രണ്ട് നല്ല സുഹൃത്തുക്കളാണ്.
അമ്മയുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിച്ച് കൊടുക്കണമെന്നതിൽ അഹാനയ്ക്ക് വലിയ നിർബന്ധമുണ്ട്. പല യാത്രകളും അഹാന പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നത് പോലും അമ്മ സിന്ധുവിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ്.
എന്നാൽ അടുത്തിടെ താൻ കാണിച്ച ഒരു അനുസരണക്കേട് അമ്മയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ അഹാന കൃഷ്ണ. യുട്യൂബർ കൂടിയായ സിന്ധു കൃഷ്ണ പുതുതായി പങ്കുവെച്ച വ്ലോഗ് വീഡിയോയിലാണ് അഹാന ഇക്കാര്യം പറയുന്നത്.

താൻ മുടി മുറിച്ചത് അമ്മയ്ക്ക് തീരെ ഇഷ്ടമായില്ലെന്നും ബോറായിപ്പോയിയെന്ന് അമ്മ നിരന്തരം പറയുമെന്നും അഹാന പറയുന്നു. കഴിഞ്ഞ ദിവസം അഹാനയ്ക്ക് ഒരു പുതിയ സലൂണിന്റെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി ക്ഷണം ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ പോയപ്പോൾ അമ്മ സിന്ധുവും അഹാനയ്ക്കൊപ്പമുണ്ടായിരുന്നു.
പുതിയ വ്ലോഗിൽ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് അഹാന സംസാരിക്കുന്നത് കാണാം. അതിലാണ് അമ്മയ്ക്ക് തന്റെ മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ലെന്ന് അഹാന പറഞ്ഞത്. 'ഞാൻ പലപ്പോഴും അമ്മ പറയുന്നത് അനുസരിക്കുന്ന കുട്ടിയാണ്. വല്ലപ്പോഴും മാത്രമാണ് അമ്മ പറയുന്നത് അനുസരിക്കാത്തത്.'
'അഞ്ചോ ആറോ വർഷം കൂടുമ്പോഴാണ് അമ്മയോട് അനുസരണക്കേട് കാണിക്കുന്നത്. അപ്പോൾ ഞാൻ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലാത്ത ഒരു പരിപാടി ചെയ്യും. അത്തരത്തിൽ അടുത്തിടെ ഞാൻ ചെയ്തതാണ് മുടിമുറിച്ചുവെന്നത്. അമ്മയ്ക്ക് ഭയങ്കര എതിർപ്പായിരുന്നു. ഇപ്പോഴും പറയും ഭയങ്കര ബോറായിട്ടുണ്ടെന്ന്', എന്നാണ് അഹാന പറഞ്ഞത്.
തന്റെ നാല് മക്കളിൽ അഹാന മാത്രമാണ് മുടിയിൽ പരീക്ഷണം നടത്താതെ സംരക്ഷിക്കുന്നതെന്ന് അടുത്തിടെ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അഹാന മുടിമുറിച്ച് പ്രത്യക്ഷപ്പെട്ടത്. വീഡിയോയിൽ തന്നേയും കുടുംബത്തേയും കുറിച്ച് റൂമറുകളും നെഗറ്റീവ് കമന്റുകളും വരുമ്പോൾ തോന്നാറുള്ള മനോഭാവത്തെ കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചു.

'റൂമേർസ് എപ്പോഴും റൂമേർസാണ്. അത് ഒരു ചെവിയിൽ കൂടി കേട്ട് മറ്റെ ചെവിയിൽ കൂടി പുറത്ത് കളയും. അതൊന്നും ഞങ്ങളെ ബാധിക്കാറേയില്ല. എന്നെ തീര ബാധിക്കാറില്ല. ചിലപ്പോൾ നെഗറ്റീവ് കമന്റുകൾ കേൾക്കുമ്പോൾ ചെറിയ ഇറിറ്റേഷൻ തോന്നാറുണ്ട് അത്രമാത്രം. ഇവർക്ക് വേറെ പണിയില്ലേയെന്നും തോന്നാറുണ്ട്. ഞാൻ കിച്ചുവിനെ കല്യാണം കഴിച്ച് 29 വർഷമായി.'
'അതുകൊണ്ട് ഒരുപാട് റൂമറുകൾ കണ്ടും കേട്ടും ശീലമായി. മാത്രമല്ല എന്ത് സംഭവിച്ചാലും എല്ലാവർക്കും മറുപടി കൊടുക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. ഇത്തരം കാര്യങ്ങളിൽ കുറച്ച് തൊലിക്കട്ടിയുള്ള ആളാണ് താനെന്നും', സിന്ധു കൃഷ്ണ പറഞ്ഞു. എപ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ് അഹാന.
നിലപാടുകൾ പലപ്പോഴും വ്യക്തമായി പറയാറുമുണ്ട്. കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിയും മാധ്യമപ്രവർത്തകയും തമ്മിലുള്ള വിവാദത്തിൽ പ്രതികരണം ചോദിച്ചപ്പോൾ അഹാന മറുപടി പറഞ്ഞില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ കണ്ണിന് ഒരു സർജറി കഴിഞ്ഞതിനാൽ ടിവി, മൊബൈൽ ഫോൺ തുടങ്ങിയവയൊന്നും നോക്കാൻ സാധിച്ചിട്ടില്ലെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാതെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമാണ് അഹാന പറഞ്ഞത്.
മാത്രമല്ല ഈ വിഷയത്തിൽ താൻ അഭിപ്രായം പറയണമെന്നത് അത്യാവശ്യമാണെന്ന തോന്നലില്ലെന്നും അഹാന പറഞ്ഞു. പാച്ചുവും അത്ഭുതവിളക്കുമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അഹാനയുടെ സിനിമ.


Click it and Unblock the Notifications