'ആ വീട്ടില്‍ ജനിച്ചതുകൊണ്ട് ദുൽഖർ നേരിടുന്ന ഒരുപാട് ഡൗണ്‍സ് ഉണ്ടാവും, നമുക്ക് അത് അറിയില്ലെന്ന് മാത്രം'; അഹാന!

വളരെ പക്വതയോടെ കഥാപാത്രങ്ങളും അഭിമുഖങ്ങളും കൈകാര്യം ചെയ്യുന്ന നടിയാണ് അഹാന കൃഷ്ണയെന്നത് പൊതുവെ സിനിമാ പ്രേമികൾക്കിടയിലുള്ള സംസാരമാണ്. ഈയടുത്ത് പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. പക്ഷെ ഒരു നടി ഇത്ര പക്വതയോടെയും വ്യക്തതയോടെയും സംസാരിക്കുന്നത് കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്... അഹാന കൃഷ്ണ... സൈബർ ബുള്ളിയിങ് എന്താണെന്ന് വലിയൊരു കൂട്ടം ആളുകൾക്ക് മനസിലാക്കി കൊടുക്കാൻ അഹാന എടുത്ത എഫേർട്ട് വളരെ വലുതായിരുന്നു.

അഹാനയുടെ സംസാരം കേട്ടപ്പോൾ യുവ തലമുറയിലെ പെൺകുട്ടികൾക്ക് ഒരു റോൾ മോഡലാവാനുള്ള കാലിബർ അഹാനയുടെ വ്യക്തിത്വത്തിന് ഉണ്ടെന്ന് തോന്നി. എന്നാണ് ഒരാൾ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ കുറിച്ചത്.

Ahaana Krishna

പലപ്പോഴും പൃഥ്വിരാജിന്റെ അഭിമുഖങ്ങളും അഹാനയുടെ അഭിമുഖങ്ങളും ഒരേ രീതിയിലുള്ളതാണെന്ന അഭിപ്രായവും പ്രേക്ഷകരിൽ ചിലർ പറഞ്ഞിരുന്നു. ആ ഒരു താരതമ്യപ്പെടുത്തൽ കേൾക്കുമ്പോൾ തനിക്കും സന്തോഷമാണെന്നാണ് അഹാന കൃഷ്ണ പറയാറുള്ളത്. നടി എന്നതിലുപരി സോഷ്യൽമീഡിയ ഇന്റഫ്ലൂവൻസറും യുട്യൂബറുമായ അഹാന പങ്കുവെയ്ക്കുന്ന കണ്ടന്റുകൾക്കെല്ലാം വലിയ രീതിയിൽ സ്വീകാര്യത ലഭിക്കാറുണ്ട്.

കണ്ടന്റില്ലാത്ത ഒന്നും അഹാന പോസ്റ്റ് ചെയ്യില്ലെന്ന് താരത്തിന്റെ സബ്സ്ക്രൈബേഴ്സിനും അറിയാം. അഹാനയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ അടിയാണ്. ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമ വിഷു റിലീസായാണ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ‍

സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് അഹാന. ഒരിടവേളയ്ക്ക് ശേഷമാണ് അഹാന നായികയായ ഒരു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്. മമ്മൂട്ടിയുടെ മകനായതുകൊണ്ട് സിനിമാ മേഖലയില്‍ ദുല്‍ഖറിന് പ്രതിസന്ധികളുണ്ടായില്ലെന്ന് പറയാനാവില്ലെന്നാണ് നടി അഹാന കൃഷ്ണ പറയുന്നത്.

നെപ്പോട്ടിസമാണ് അഹാന അടക്കമുള്ള സ്റ്റാർ കിഡ്സ് സിനിമയിൽ അഭിനയിക്കാനും അവർക്ക് ചാൻസുകൾ കിട്ടാനും കാരണമെന്ന് പൊതുവെ സിനിമാ പ്രേമികൾക്കിടയിൽ ഒരു സംസാരമുണ്ട്. കൃഷ്ണകുമാറിന്റെ മകൾ എന്ന ലേബലിൽ തനിക്ക് സിനിമകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്ന് അഹാന തന്നെ പറഞ്ഞിട്ടുമുണ്ട്. ദുല്‍ഖറിന് അദ്ദേഹത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അത് അദ്ദേഹത്തിന് മാത്രമെ അറിയുകയുള്ളൂവെന്നും അഹാന പറഞ്ഞു.

Ahaana Krishna

ഇന്ന് എത്തിനില്‍ക്കുന്ന നിലക്ക് ദുല്‍ഖര്‍ പൂര്‍ണമായും അര്‍ഹനാണെന്നും സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു. 'ഓരോരുത്തരും ഓരോ ബാക്ക്ഗ്രൗണ്ടിലായിരിക്കും ജനിക്കുന്നത്. അവര്‍ക്ക് അവിടെ നിന്നും അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉണ്ടാവും. ദുല്‍ഖര്‍ ആ വീട്ടില്‍ ജനിച്ചതുകൊണ്ട് നേരിടുന്ന ഒരുപാട് ഡൗണ്‍സ് ഉണ്ടാവും. നമുക്കത് അറിയില്ലായിരിക്കും.'

'ഒരോരുത്തരും വരുന്ന ജീവിത സാഹചര്യത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാവും. വലിയ ബാക്ക്​ഗ്രാണ്ടിൽ നിന്നും വരുന്ന ആളുകൾ എത്ര നല്ല പടങ്ങൾ ചെയ്താലും ആളുകൾക്ക് അവരെ അം​ഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചിലരുടെ സ്ട്ര​ഗിൾ അതാണ്. മറ്റ് ചിലരുടെ സ്ട്ര​ഗിൾ എന്ന് പറയുന്നത് ഒരു അ‍ഞ്ച് പടം കിട്ടുക എന്നുള്ളതായിരിക്കും.'

'ആലിയ ഭട്ടിനും ഇതുപോലെ അവസരങ്ങൾ കിട്ടും. അവർ മികച്ച നടിയാണ്. ആ അവസരങ്ങളെല്ലാം അവർക്ക് അർഹതപ്പെട്ടതാണ്. അതുപോലെ ദുൽഖറിന്റെ സ്ട്ര​ഗിൾ എന്താണെന്ന് അദ്ദേഹ​ത്തിന് മാത്രമെ അറിയൂ. ഇന്ന് ദുൽഖർ എത്തിനിൽക്കുന്ന നില അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്' അഹാന കൂട്ടിച്ചേർത്തു. അച്ഛന്റെ പാത പിന്തുടർന്ന് കൃഷ്ണ സിസ്റ്റേഴ്സിൽ നിന്ന് ആദ്യം സിനിമയിലെത്തിയയാളാണ് അഹാന.

ഞാൻ സ്റ്റീവ് ലോപ്സ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഏറെ നാളുകൾക്ക് മുമ്പ് ചിത്രീകരിച്ച സിനിമയാണ് അഹാനയുടെ അടി. സിനിമയുടെ പ്രൊമോഷൻസ് തകൃതിയായി നടക്കുകയാണ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X