ആരെ വിവാഹം ചെയ്യണം എന്നത് എന്റെ തീരുമാനം! വിമര്‍ശകരുടെ വായടപ്പിച്ച് നടന്‍ ആദില്‍
നടനും അവതാരകനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹം ആഘോഷമാക്കുകയായിരുന്നു മോളിവുഡ് സിനിമ ലോകം. വൻ താരനിര പങ്കെടുത്ത വിവാഹാഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. തൃശൂർ സ്വദേശിയായ നിമിഷയാണ് താരത്തിന്റെ വധു. വിവാഹ വീഡിയോയും ചിത്രങ്ങളും വന്നതിനു പിന്നാലെ വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്.

താരം പങ്കുവെച്ച വിവാഹ ചിത്രത്തിന് ചുവടേയും പേഴ്സണൽ സന്ദേശത്തിലൂടേയും തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത ഇതിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. . തന്നേയും തന്റെ വീട്ടുകാരേയും ഭാര്യയേയും കുറിച്ച് വളരെ മോശമായ കമന്റുകൾ കാണാൻ ഇടയായി. ആദ്യം പ്രതികരിക്കണ്ടെന്നാണ് കരുതിയത്. ഞാൻ ആരേ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ക്ഷമിക്കണം ആളുകളെ മനുഷ്യരായി മാത്രമേ കാണുന്നുളളു. അതുകൊണ്ട് തന്നെ റണ്ട് മനുഷ്യർ തമ്മിലുള്ള വിവാഹമാണ്. ഞാൻ ഒരു മുസ്ലീം ആയതുകൊണ്ട് എന്നെ ആരും ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോയില്ല. നിങ്ങൾ സത്യമുള്ള മനുഷ്യരാണെങ്കിൽ എന്നെ തുടർന്നും ഫോളോ ചെയ്താൽ മതി- ആദിൽ കുറിച്ചു.
ആദിലിന്റെ വിവാഹത്തിനെതിരെ രംഗത്തെത്തിയ ഒരു പെൺകുട്ടി അയച്ച സന്ദേശം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. അന്യമതത്തിൽപ്പെട്ട് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് താരത്തിനെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. ആദിലിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











