'കൊന്നാലും നിന്റെ പിടിവിടില്ല' ഭാര്യയെ ചേര്‍ത്ത് പിടിച്ച് സ്‌നേഹം പങ്കുവെച്ച് ആദില്‍ ഇബ്രാഹിം
സിനിമാ താരങ്ങളെ പോലെ തന്നെ അതിവേഗം ശ്രദ്ധിക്കപ്പെടുന്നവരാണ് ടെലിവിഷന്‍ താരങ്ങളും. പ്രത്യേകിച്ച് അവതാരകര്‍. റിയാലിറ്റി ഷോ അവതാരകരായിട്ടെത്തി സിനിമ നടനായി മാറി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നിരവധി താരങ്ങളാണ് കേരളത്തിലുള്ളത്. അക്കൂട്ടത്തിലൊരാള്‍ ആദില്‍ ഇബ്രാഹിമാണ്. ഒരു ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച ആദില്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ആദില്‍ വിവാഹിതനായത്. നമിതയാണ് ആദിലിന്റെ ജീവിത പങ്കാളിയായി എത്തിയത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ-സീരിയല്‍ രംഗത്തെ നിരവധി ആളുകള്‍ പങ്കെടുത്ത അതിവിപുലമായ ആഘോഷമായിരുന്നു. വിവാഹശേഷം സന്തോഷകരമായ ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ് യുവതാരദമ്പതികള്‍.
ഇതിനിടെ പ്രിയതമയെ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. 'ഇല്ല പെണ്ണെ ഞാന്‍ വിടില്ല പെണ്ണ, എന്നെ കൊന്നാലും പൊന്നെ നിന്റെ പിടി വിടില്ല' എന്ന പാട്ടിലെ വരികളായിരുന്നു ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരുന്നത്. ആദിലിന്റെ പോസ്റ്റിന് താഴെ താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകള്‍ രസകരമായ കമന്റുകളുമായി എത്തി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











