twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിന്ദു പണിക്കരെപ്പോലെ പരക്കം പാഞ്ഞ അതിഥി! മഗ്ഗിനോടുള്ള കണക്ഷനുമായി ഹിമ! ബിഗ് ബോസിന് അടപടലം പൊങ്കാല!

    |

    ബിഗ് ബോസില്‍ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. ഹിമയായിരുന്നു ഇത്തവണ പുറത്തേക്ക് പോയത്. മത്സരം മുറുകുന്നതിനിടയില്‍ ഇനിയാരൊക്കെ പുറത്തുപോവുമെന്നുള്ള ചര്‍ച്ചകളും സജീവമായി നടക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി അടുത്തതായി ആരെങ്കിലും എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതാത് ദിവസത്തെ എപ്പിസോഡ് തീരുന്നതിനിടയില്‍ത്തന്നെ ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ പുറത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടാണ് പല സംഭവങ്ങളും വൈറലായി മാറുന്നത്.

    സാബുവിനെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്! കാണാത്തത് പലതും അവിടെ നടന്നു! ഹിമയുടെ തുറന്നുപറച്ചില്‍! കാണൂ!സാബുവിനെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്! കാണാത്തത് പലതും അവിടെ നടന്നു! ഹിമയുടെ തുറന്നുപറച്ചില്‍! കാണൂ!

    സാബുവിനോടുള്ള കണക്ഷനെക്കുറിച്ചും തന്റെ സ്‌നേഹം നിരസിച്ചതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ചും ഹിമ തുറന്നുപറഞ്ഞിരുന്നു. സാബുവുമായുള്ള വഴക്ക് കൈയ്യാങ്കളിയിലെത്തിയിരുന്നു. മറ്റുള്ളവര്‍ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. ഹിമ പറയുന്ന പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. പേളി-ശ്രീനി പ്രണയവും അതിഥി-ഷിയാസ് സൗഹൃദവുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

    ഷിയാസിനെ ഉമ്മ വെച്ച് അതിഥി

    ഷിയാസിനെ ഉമ്മ വെച്ച് അതിഥി

    അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെയായിരുന്നു കഴിഞ്ഞ ദിവസത്തെ എലിമിനേഷന്‍ പൂര്‍ത്തിയാക്കിയത്. പെട്ടിയുമെടുത്ത് മുന്‍വാതിലിലൂടെ അതിഥി പുറത്തേക്ക് പോയിരുന്നു. കാത്തിരിപ്പിനൊടുവില്‍ കൈയ്യിലെത്തിയ ക്യാപ്റ്റന്‍ സ്ഥാനത്തില്‍ തുടരാന്‍ അതിഥിക്ക് കഴിയില്ലേയെന്ന ആശങ്കയായിരുന്നു എല്ലാവരെയും അലട്ടിയത്. കണ്ണുകെട്ടി കണ്‍ഫെഷന്‍ റൂമിലേക്ക് അതിഥിയെ എത്തിച്ചതോട് കൂടിയാണ് ട്വിസ്റ്റ് പൂര്‍ണ്ണമായത്. തിരിച്ചെത്തിയ അതിഥി ഷിയാസിന് ഉമ്മ കൊടുത്തിരുന്നു.

    അര്‍ച്ചനയുടെ കണ്ടെത്തല്‍

    അര്‍ച്ചനയുടെ കണ്ടെത്തല്‍

    അതിഥി പുറത്തേക്ക് പോയപ്പോള്‍ ഏറെ സങ്കടപ്പെട്ട് നിന്നയാളായിരുന്നു ഷിയാസ്. കുറച്ച് നേരം കഴിയുന്നതിന് മുന്‍പ് തന്നെ അതിഥിയുടെ പേര് വിളിച്ച് താരം അട്ടഹസിച്ചിരുന്നു. തന്നിലേക്കാണ് ക്യാമറ ഫോക്കസ് ചെയ്യുന്നതെന്ന് മനസ്സിലാക്കിയാണ് ഷിയാസ് അങ്ങനെ ചെയ്തതെന്നാണ് അര്‍ച്ചനയുടെ കണ്ടെത്തല്‍.

    മുട്ടയും പാലും

    മുട്ടയും പാലും

    ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും പരിപാടി തിരക്കഥയില്‍ അധിഷ്ഠിതമായല്ല നടക്കുന്നതെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.മുട്ടയും പാലും ലഭിക്കുമെന്നറിഞ്ഞതിന് ശേഷമാണ് താന്‍ പരിപാടിയിലേക്കെത്തിയതെന്നായിരുന്നു ഷിയാസ് പറഞ്ഞത്.

    ഇവനെയാണല്ലോ എനിക്ക് കിട്ടിയത്?

    ഇവനെയാണല്ലോ എനിക്ക് കിട്ടിയത്?

    കഴിഞ്ഞ ദിവസം രസകരമായൊരു ടാസ്‌ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു. നറുക്കില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനായി ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഉലുവ ലഡു കഴിപ്പിക്കുകയെന്നതായിരുന്നു ശ്രീനിയുടെ ലിസ്റ്റിലുണ്ടായിരുന്നത്. ഇതിനായി താരം തിരഞ്ഞെടുത്തതോ പേളിയെ,ഇതേക്കുറിച്ചറിഞ്ഞ പേളിയുടെ ആത്മരോദനം.

    രഞ്ജിനി വരുമോ?

    രഞ്ജിനി വരുമോ?

    പരിപാടിയില്‍ നിന്നും പുറത്ത് പോയവര്‍ക്ക് തിരികെക്കയറാനുള്ള സുവര്‍ണ്ണാവസരമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ലഭിക്കുന്നത്. ഇന്ന് അത്തരത്തിലാരെങ്കിലും വരുമോയെന്ന ചര്‍ച്ചയും സജീവമാണ്. രഞ്ജിനി വരുമോയെന്നാണ് പലരും ചോദിക്കുന്നത്.

    ബിഗ് ബോസിന്റെ തീരുമാനം മികച്ചത്

    ബിഗ് ബോസിന്റെ തീരുമാനം മികച്ചത്

    അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ടാസ്‌ക്കുകളുമൊക്കെ നല്‍കി ബിഗ് ബോസ് വിസ്മയിപ്പിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ തീരുമാനം മികച്ചതായിരുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത്തവണ ഹിമയ്ക്ക് യാത്രയയപ്പ് പോലും നല്‍കിയിരുന്നില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ബിഗ് ബോസ് പറഞ്ഞത്.

    പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല

    പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല

    നേരത്തെ പേളിയുടെ ഫാനായിരുന്നുവെങ്കിലും ഇത്തവണ ആരുടെ ഫാനാണെന്ന് ചോദിച്ചപ്പോള്‍ സുഖസുന്ദരമായി ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോള്‍ അങ്ങനെ പ്രത്യേകിച്ച് ആരുടെ ഫാനാണെന്നൊന്നുമില്ല.

    പിന്നെയും വന്നോ?

    പിന്നെയും വന്നോ?

    ഒരുവിധത്തിലാണ് ബിഗ് ബോസില്‍ നിന്നും ഹിമയെ ഇറക്കി വിട്ടത് ഇപ്പോ ചെടിയുടെ പേര് പറഞ്ഞ് വീണ്ടും എത്തിയിരിക്കുകയാണോ, ചെടിച്ചട്ടിയില്‍ വെള്ളമൊഴിക്കുന്ന മഗ്ഗാണ് ഇത്തവണ ആവശ്യപ്പെട്ടത്. കണക്ഷനാണല്ലോ എല്ലാം.

    ബിന്ദു പണിക്കരെപ്പോലെ തന്നെ

    ബിന്ദു പണിക്കരെപ്പോലെ തന്നെ

    ഫ്‌ളാറ്റ് മുഴുവനും കത്തിച്ചാമ്പലാവുകയാണന്നറിഞ്ഞപ്പോള്‍ സാധനങ്ങളെടുക്കാനായി ബിന്ദു പണിക്കര്‍ പരക്കം പാഞ്ഞിരുന്നു. അതേ രംഗമായിരുന്നു ഇന്നലെ ബിഗ് ബോസിലും അരങ്ങേറിയത്. പെട്ടിയെടുക്കാന്‍ ബിഗ് ബോസ് പറഞ്ഞതേയുള്ളൂ. അപ്പോഴേക്കും ഇതാണവസ്ഥ.

    കണക്ഷന്‍ കഥ തന്നെ

    കണക്ഷന്‍ കഥ തന്നെ

    പ്രണയമായി വ്യാഖ്യാനിക്കാനാവില്ല. സ്വന്തമാക്കണമെന്ന ആഗ്രഹമില്ല, വിവാഹത്തോടും താല്‍പര്യമില്ല, പക്ഷേ സാബുവുമായി ഒരു കണക്ഷനുണ്ട്. നെഞ്ചത്തടിച്ചാണ് ഹിമ എപ്പോഴും കണക്ഷനെക്കുറിച്ച് പറയുന്നത്.

    ഞാനൊന്ന് വിളിച്ചോട്ടെ

    ഞാനൊന്ന് വിളിച്ചോട്ടെ

    പുതിയ ടാസ്‌ക്ക് പെര്‍ഫോം ചെയ്യുന്നതിനിടയിലാണ് അംഗങ്ങളെ രണ്ട് ടീമാക്കി തിരിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത്. ബഷീറും അര്‍ച്ചനയും നേതൃത്വം നല്‍കുന്ന രണ്ട് ടീമുകള്‍, അംഗങ്ങളെ നിങ്ങള്‍ തന്നെ വിളിച്ചോയെന്നായിരുന്നു ശ്രീനി പറഞ്ഞത്. അര്‍ച്ചനയാവട്ടെ നിര്‍ത്താതെ ആള്‍ക്കാരെ വിളിക്കുകയായിരുന്നു.

    സെന്റിമെന്‍സില്‍ കേറിപ്പിടിച്ചു

    സെന്റിമെന്‍സില്‍ കേറിപ്പിടിച്ചു

    സത്യസന്ധമായി ഗെയിം കളിക്കുന്ന, സാബു മോന്‍ കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന അതിഥിയെ പുറത്താക്കി എന്ന് പറഞ്ഞ് തന്നെ കരയിപ്പിച്ചത് ശരിയായില്ല. സെന്റിമെന്‍സിനെയാണ് ഇത് ബാധിച്ചത് പറയുന്നത് മറ്റാരുമല്ല ഹിമയാണ്.

    ഇനിയൊരു റീഎന്‍ട്രീ കൂടി

    ഇനിയൊരു റീഎന്‍ട്രീ കൂടി

    മത്സരത്തില്‍ നിന്നും നേരത്തെ തന്നെ പുറത്തുപോയ വ്യക്തിയാണ് ഹിമ ശങ്കര്‍. ഇനിയുമൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടോ ആ മനസ്സില്‍, ബിഗ് ബോസിനും സംശയമാണ്.

    എന്താ പോവാത്തെ

    എന്താ പോവാത്തെ

    ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങി തനിക്കരികിലേക്ക് എത്തിയ ഹിമ എന്താണ് പുറത്തേക്ക് പോവാത്തതെന്നാണ് മോഹന്‍ലാലിന്റെ ചോദ്യം. ടൈറ്റില്‍ ഗാനത്തിനൊപ്പമുള്ള പാട്ടൊക്കെ തീര്‍ന്നതാണല്ലോ!

    സാബുവിനെ പ്രൊപ്പോസ് ചെയ്യുന്നു

    സാബുവിനെ പ്രൊപ്പോസ് ചെയ്യുന്നു

    സാബുവിനോട് തനിക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നുണ്ടെന്നും തുടക്കത്തിലെ വെറുപ്പ് ഇഷ്ടമായി മാറുകയായിരുന്നുവെന്നും ഇപ്പോഴത് മറ്റെന്തൊക്കേയോ ആയെന്നും താരം പറയുന്നു. സാബുവിനെ പ്രൊപ്പോസ് ചെയ്യുന്നത് ഇങ്ങനെയാണ്.

    എന്തൊരു കഷ്ടമാണ്

    എന്തൊരു കഷ്ടമാണ്

    തനിക്ക് സാബുവിനോട് തോന്നിയ അതേ വികാരം തിരിച്ചിങ്ങോട്ട് തോന്നണമെന്നും തന്റെ ക്യൂട്ട് പ്രകടനത്തിന് താന്‍ കരുതുന്ന പോലത്തെ മറുപടി തരണമെന്നുമാണ് ഹിമ ആവശ്യപ്പെട്ടത്. കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍.

    പേളിയുടെ പരിപാടി

    പേളിയുടെ പരിപാടി

    അതിഥി ഷിയാസിന് ഉമ്മ കൊടുത്തപ്പോള്‍ അവന്റെ മുഖത്തുണ്ടായ ലിപസ്റ്റിക് പാട് കൈയ്യോടെ പിടി കൂടിയിരുന്നു പേളി. ഭാഗ്യവാനാണെന്നായിരുന്നു ശ്രീനി ഇതേക്കുറിച്ച് പറഞ്ഞത്. ഇത് കേട്ട് പേളിയുടെ പ്ലാനിങ്ങ് ഇങ്ങനെ.

    കൂടുതല്‍ നന്നായിപ്പോയോ?

    കൂടുതല്‍ നന്നായിപ്പോയോ?

    അതിഥി പോയതിന് പിന്നാലെയായാണ് ഹിമയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. തന്റെ പ്രകടനം കൂടുതല്‍ നന്നായിപ്പോയോ എന്നാണ് ഹിമയുടെ സംശയം. ഗെറ്റ് ഔട്ട് ഹൗസ് പറയാനാണല്ലോ വിളിച്ചത്.

    എന്താണ് പ്രശ്‌നം

    എന്താണ് പ്രശ്‌നം

    സത്യം പറഞ്ഞാല്‍ എന്താണ് ഹിമയുടെ പ്രശ്‌നം, മത്സരാര്‍ത്ഥികള്‍ക്ക് പോലും ഇതേക്കുറിച്ച് മനസ്സിലായിട്ടില്ല, പിന്നെങ്ങനോ മോഹന്‍ലാലും പ്രേക്ഷകര്‍ക്കും മനസ്സിലാവും.

    വീണ്ടുമൊരു ട്വിസ്റ്റ്

    വീണ്ടുമൊരു ട്വിസ്റ്റ്

    ആദ്യ ആഴ്ചയില്‍ത്തന്നെ പരിപാടിയില്‍ നിന്നും പുറത്തുപോവുമെന്ന് വിലയിരുത്തിയ മത്സരാര്‍ത്ഥികളിലൊരാളാണ് അഥിഥി. താരം പോയെന്ന സന്തോഷത്തിലിരിക്കുന്നതിനിടയിലാണ് ട്വിസ്റ്റ് നല്‍കി ബിഗ് ബോസ് ഞെട്ടിച്ചത്.

    സിഗരറ്റ് വലിക്കാന്‍ പോയപ്പോള്‍

    സിഗരറ്റ് വലിക്കാന്‍ പോയപ്പോള്‍

    സിഗരറ്റ് വലിക്കുന്നതിന് വേണ്ടിയായിരുന്നു സുരേഷ് പാതിരാത്രിക്ക് പുറത്തിറങ്ങിയത്. അപ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു.

    ക്യാപ്റ്റനെതിരെ പരാതികളൊന്നുമില്ല

    ക്യാപ്റ്റനെതിരെ പരാതികളൊന്നുമില്ല

    ശ്രീനി ക്യാപ്റ്റനായപ്പോഴാവട്ടെ യാതൊരുവിധ പരാതികളും പരിഭവവുമില്ലാതെയിരുന്നത് അതിന് ശ്രീനിയെന്ന ക്യാപ്റ്റനെ ആ പരിസരത്തേക്ക് കണ്ടിരുന്നില്ലല്ലോ.

    എങ്ങോട്ടെങ്കിലും പൊക്കോ

    എങ്ങോട്ടെങ്കിലും പൊക്കോ

    മോഹന്‍ലാല്‍ ഹിമയോട് വിശദീകരണം ചോദിച്ചിരുന്നു. താരം പറയുന്നതൊന്നും അങ്ങോട്ട് മനസ്സിലായിരുന്നില്ല. ഒടുവില്‍ സ്ഥലം വിടാന്‍ പറയുകയായിരുന്നു മോഹന്‍ലാല്‍.

    English summary
    Elimination twist troll viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X