ഞാനല്ലല്ലോ അവരുടെ ആദ്യ ഭർത്താവ്, നന്നായി നോക്കി, പണമില്ലാഞ്ഞിട്ടും മുടങ്ങാതെ കൊടുത്തു: ആദിത്യൻ ജയൻ
തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് പറഞ്ഞ് നടൻ ആദിത്യൻ ജയൻ. മുൻഭാര്യ നടി അമ്പിളി ദേവയെക്കുറിച്ച് പരോക്ഷമായി ആദിത്യൻ ജയൻ സംസാരിച്ചു. സീരിയൽ ടുഡേയിലാണ് നടൻ മനസ് തുറന്നത്. പേടി കൊണ്ടല്ല തുറന്ന് സംസാരിക്കാത്തത്. ഞാൻ ആരെക്കുറിച്ച് പറഞ്ഞാലും കേസ് വരും. അവർക്ക് എന്നെക്കുറിച്ച് പറയാം. കോടതിയിൽ ചെന്നാലും നമുക്കവിടെ വോയ്സ് ഒന്നുമില്ല. ഇല്ലാത്ത കാശ് ഉണ്ടാക്കി കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. എന്റെ കൂടെയുള്ള സമയത്ത് എന്റെ മകനെയും വേറൊരു കുട്ടിയെയും നന്നായി നോക്കിയ അച്ഛനാണ് ഞാൻ. ഇക്കഴിഞ്ഞ നാളുകളിലും കോടതി പറഞ്ഞത് പോലെ പണം കൊടുക്കുന്നു. ചിലത് പെൻഡിംഗ് ഉണ്ട്. പെെസ കൊടുക്കുന്നു എന്ന് പറയേണ്ടത് ആ കുട്ടിയുടെ അമ്മയാണ്. കള്ളം പറയുന്നതല്ല. എല്ലാം കൂടെ എടുത്ത് എന്റെ തലയിൽ വെക്കേണ്ട. കാരണം അവരുടെ ആദ്യത്തെ ഭർത്താവല്ല ഞാൻ.
അവർ നേരത്തെ കല്യാണം കഴിച്ച് അതിലൊരു കുട്ടിയുണ്ട്. ആ കുട്ടിയെ ഉൾപ്പെടെയാണ് ഞാനെന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. രണ്ട് കുട്ടികളെ അനാഥരാക്കി എന്ന് പറഞ്ഞാൽ എനിക്കതിൽ ഉത്തരവാദിത്വമില്ല. ഞാൻ നന്നായി നോക്കിയതാണ്. പിന്നെ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായി. അത് കഴിഞ്ഞു. കഴിഞ്ഞിട്ടും അതിന്റെ പേരിൽ കുറ്റപ്പെടുത്തൽ. ഞാനെന്ത് ചെയ്താലും ഉടനെ വരും. കുറച്ചാൾക്കാർ മനപ്പൂർവം എന്നെ ആക്ഷേപിക്കുകയാണ്. എന്റെ ഒപ്പം വർക്ക് ചെയ്യുന്ന ഒരുപാട് പേരുണ്ട്.

അവർ കല്യാണം കഴിക്കുന്നു, ഡിവോഴ്സ് ആകുന്നു, ഗർഭം ഉണ്ടാകുന്നു. അതൊന്നും പ്രശ്നമില്ല. ഞാൻ എവിടെയെങ്കിലും പോയിരുന്നാൽ അതും പ്രശ്നമാണ്. എന്നെ കാണുമ്പോൾ എല്ലാവർക്കും സ്നേഹമാണ്. ഞാൻ മാറുമ്പോൾ കുറ്റം പറയുന്നത് അവരുടെ കഴിവില്ലായ്മയാണ്. ഇപ്പോൾ ഞാൻ കുറച്ച് സ്ട്രഗിൾ ചെയ്യുന്നുണ്ട്. ഞാൻ ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ. ചെയ്ത കാര്യങ്ങൾ അംഗീകരിക്കുന്നു. അതിൽ വിഷമവും ഉണ്ട്. എന്റെ അച്ഛനും അമ്മയും ഇട്ട പേര് ജയൻ എന്നാണ്. എന്റെ പേര് പോലും എന്റേതല്ല എന്ന് പറയുന്നവരുണ്ട്. എല്ലാത്തിലും ഉത്തരം കൊടുക്കാൻ പറ്റില്ല. ഇപ്പോൾ ഞാൻ വലിയ പ്രൊജക്‌ടിന്റെ ഭാഗമായി നിൽക്കുകയാണെന്നും ആദിത്യൻ ജയൻ പറയുന്നു. ഈ പറയുന്ന ആൾക്കാരൊന്നും എന്റെയൊപ്പം ജീവിക്കുന്നവരല്ല. എന്റെ ശരീരത്തെ ബാധിക്കാത്ത ഒന്നിനും ഞാനിപ്പോൾ പ്രതികരിക്കാറില്ല. എന്റെ ഫീൽഡിലുള്ള ചിലർ ചില ഭാഗത്ത് നിന്ന് എന്നെ ഉപദ്രവിക്കുന്നുണ്ട്.
2021 ൽ പ്രശ്നം ഉണ്ടായ സമയത്ത് ഞാനായിട്ട് മൂന്ന് പ്രൊജക്ടുകളിൽ നിന്ന് മാറി. 2022 ൽ എന്നെ തിരിച്ച് കൊണ്ട് വന്നത് മലയാളത്തിലെ ഏറ്റവും വലിയൊരു കമ്പനിയാണ്. എനിക്ക് നല്ലൊരു വേഷമായിരുന്നു. അഞ്ച് സീരിയലുകളോളം അത് കഴിഞ്ഞ് ചെയ്തു. നമുക്കൊരു ആഗ്രഹം ഉണ്ടല്ലോ. ആഗ്രഹത്തിനൊത്ത് വർക്ക് വരാത്തതിലാണ് വിഷമമെന്നും ആദിത്യൻ ജയൻ പറയുന്നു. എന്റെ കയ്യിൽ ഇല്ലാഞ്ഞിട്ട് പോലും മറിച്ചും തിരിച്ചും ഞാൻ കോടതിയിൽ പെെസ അടച്ച് കൊണ്ടിരുന്നു. ചെറിയ തുകയൊന്നും അല്ല. അവരുടെ ആദ്യത്തെ കുട്ടിക്ക് മുൻ ഭർത്താവ് കൊടുത്തത് നിസാരമായ തുകയാണ്. അവരുടെയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്നാണ് എനിക്ക് ഏറ്റവും മോശം അനുഭവം ഉണ്ടായത്. ലൊക്കേഷനിൽ നിന്നൊക്കെ കോൾ വന്നു. നിങ്ങളെന്താണ് മകന് കാശ് കൊടുക്കാത്തതെന്ന്. നമ്മളെക്കാെണ്ട് ആവുന്നത് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications
