അതുകൊണ്ടാണ് മകന് ഈ പേര് തിരഞ്ഞെടുത്തതെന്ന് ആദിത്യന്‍ ജയന്‍! നന്ദി പറഞ്ഞ് അമ്പിളി ദേവിയും!

സീരിയലില്‍ നിന്നും തുടങ്ങി ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തിയവരാണ് അമ്പിളി ദേവിയും ആദിത്യനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇവരെത്താറുണ്ട്. കടുത്ത വിമര്‍ശനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലൂടെയുമൊക്കെ കടന്നുപോവുമ്പോള്‍ ശക്തമായ പിന്തുണയായിരുന്നു അവര്‍ നല്‍കിയത്. വിവാഹത്തിന് ശേഷം കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു അമ്പിളി ദേവി ക്യാമറയ്ക്ക് മുന്നില്‍ നിന്നും മാറിനിന്നത്. കാത്തിരിപ്പിന് വിരാമമിട്ട് മകനെത്തിയ സന്തോഷം പങ്കുവെച്ചും ഇവരെത്തിയിരുന്നു. മകന്റെ ഇരുപത്തെട്ടും പേരിടല്‍ ചടങ്ങും അടുത്തിടെയാണ് നടത്തിയത്.

പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ഞിന്റെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതും ഈ ചടങ്ങിന് ശേഷമായിരുന്നു. കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ചെത്തിയ ആദിത്യനോട് നന്ദി പറഞ്ഞും ആരാധകരെത്തിയിരുന്നു. അപ്പൂസിനും അമ്പിളി ദേവിക്കും അര്‍ജുനുമൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മകന് ഈ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പേരിടല്‍ ചടങ്ങിന്റെ ടീസറും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആദിത്യന്‍ ഇപ്പോള്‍.

ഈ പേരിന് പിന്നില്‍

ഈ പേരിന് പിന്നില്‍

അര്‍ജുന്‍ ജയനെന്ന പേരായിരുന്നു ആദിത്യനും അമ്പിളിയും കുഞ്ഞിന് നല്‍കിയത്. പേരിടല്‍ ചടങ്ങും ഇരുപത്തെട്ടും കഴിഞ്ഞതിന് പിന്നാലെയായാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ ഇവ വൈറലായി മാറുകയായിരുന്നു. വല്യച്ഛന്റെ പേരും മകന്റെ പേരിനൊപ്പം ചേര്‍ത്തതിന് നിരവധി പേരായിരുന്നു ആദിത്യനെ അഭിനന്ദിച്ചത്. പഴയ പേരായി തോന്നുമെങ്കിലും വളരെ സ്‌പെഷലാണ് ഇതെന്നുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. പോരാട്ട വീര്യവുമായി അര്‍ജുന്‍, ജയിക്കാനായി ജനിച്ചവന്‍ ജയന്‍, പോരാടി ജയിക്കുന്നവന്‍ അര്‍ജുന്‍ ജയന്‍, ഇതാണ് തന്റെ കുഞ്ഞിന്‍രെ പേരിന്‍രെ അര്‍ത്ഥമെന്ന് ആദിത്യന്‍ പറയുന്നു.

 മൂത്ത മകന്റെ പേര്

മൂത്ത മകന്റെ പേര്

പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ക്ക് കീഴിലായാണ് ഒരാള്‍ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ച് കുറിച്ചത്. അദ്ദേഹത്തെ ടാഗ് ചെയ്തുള്ള പോസ്റ്റുമായാണ് പിന്നീട് ആദിത്യന്‍ എത്തിയത്. നിരവധി പേരായിരുന്നു ആദിത്യന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. മൂത്ത മകന്‍രെ പേരിനൊപ്പം യോജിച്ച് പോവുന്ന പേരാണ് ഇതെന്നും എല്ലാവരും എയില്‍ തുടങ്ങുന്ന പേരുകാരാണല്ലോ എന്നുള്ള കണ്ടെത്തലുകളുമൊക്കെ പുറത്തുവന്നിരുന്നു.

ടീസര്‍ പുറത്തുവിട്ടു

ടീസര്‍ പുറത്തുവിട്ടു

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമൊക്കെയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സീരിയല്‍ രംഗത്തുനിന്നുള്ളവരും ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു. കുഞ്ഞിനെ മടിയിലിരുത്തി ഓമനിക്കുന്ന സേതുലക്ഷ്മിയുടെ ചിത്രം വൈറലായി മാറിയിരുന്നു. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറും പങ്കുവെച്ചായിരുന്നു ആദിത്യന്‍ ഒടുവിലായി എത്തിയിട്ടുള്ളത്. കുഞ്ഞിനെയുമെടുത്ത് സന്തോഷത്തോടെ നടന്നുവരുന്ന അമ്പിളിയേയും മക്കളെയും അമ്പിളിയേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ആദിത്യനെയുമൊക്കെയാണ് വീഡിയോയില്‍ കാണുന്നത്.

നന്ദി പറഞ്ഞ് അമ്പിളി ദേവി

നന്ദി പറഞ്ഞ് അമ്പിളി ദേവി

അമ്പിളി ദേവിയെ ടാഗ് ചെയ്തായിരുന്നു ആദിത്യന്‍ ജയന്‍ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് കീഴിലായി ആരാധകരുടെ ആശംസയെത്തിയത്. ഒരുപാട് സന്തോഷം തോന്നുന്നുവെന്നും കുടുംബത്തില്‍ എന്നും ഈ സന്തോഷം നിലനില്‍ക്കട്ടയെന്ന തരത്തിലുമൊക്കെയുള്ള കമന്റുകളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയായാണ് എല്ലാവര്‍ക്കും നന്ദിയെന്ന കമന്റുമായി അമ്പിളി ദേവി എത്തിയത്. എനിക്കും ഉണ്ടോടീ കൊച്ചേ, താങ്ക്‌സ് എന്ന കമന്റുമായാണ് ആദിത്യന്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X