അമ്പിളി ദേവിയും അപ്പൂസും അര്‍ജുനും മാത്രമല്ല ഈ മകനുമുണ്ട്! മോനെക്കുറിച്ച് വാചാലനായി ആദിത്യന്‍ ജയന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സ്‌ക്രീനില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സീതയിലെ രംഗമല്ല ജീവിതത്തില്‍ ഇനിയങ്ങോട്ട് ഞങ്ങളൊരുമിച്ചാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ചിലരെത്തിയത്. തങ്ങളുടെ ജീവിതം കൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ് ഇരുവരും.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. അപ്പൂസിന് കൂട്ടായി അര്‍ജുന്‍ എത്തിയതിനെക്കുറിച്ച് പറഞ്ഞ് ആദിത്യന്‍ ജയന്‍ എത്തിയിരുന്നു. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് അമ്പിളി ദേവി അഭിനയത്തിന് ബ്രേക്കിട്ടത്. ഇത്തവണത്തെ വിഷു രണ്ട് മക്കള്‍ക്കുമൊപ്പമായി ആഘോഷിച്ചതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരമെത്തിയത്.

Adithyan jayan

കഴിഞ്ഞ ഏപ്രിൽ പതിനാലിനാണ് ഞങ്ങൾക്ക് ഇടയിലേക്ക് ഒരു പുതിയ അതിഥി വരുന്നതായി അറിയുന്നത്. ഈ വിഷുവിനു ഞങ്ങളുടെ കണിയും കൈനീട്ടവും എല്ലാം ഞങ്ങളുടെ അവനാണ്. ഈശ്വരന് നന്ദി. എല്ലാവര്‍ക്കും നല്ലത് വരട്ടെ!വളരെ വേഗം നമുക്ക് ഇടയിൽ ഉള്ള വിഷമങ്ങളും അകലവും എല്ലാം മാറാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. അടുത്ത വിഷു എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകട്ടെ. എല്ലാവര്‍ക്കും എന്റെ വിഷു ആശംസകൾ. എല്ലാവരെയും വടക്കും നാഥൻ അനുഗ്രഹിക്കട്ടെയെന്ന കുറിപ്പുമായാണ് ആദിത്യന്‍ എത്തിയത്.

ഇതിനിടയിലായിരുന്നു മോന്റെ കാര്യം വിട്ടുപോയോ എന്ന ചോദ്യവുമായി ഒരാള്‍ എത്തിയത്..മറക്കണം എങ്കിൽ ഞാൻ മരിക്കണം. കാരണവും കാര്യവും അറിയാതെ പലരും എന്നെ ചീത്ത പറയുമ്പോൾ ഞാൻ മിണ്ടാതെ പോകുന്നത് മറുപടി അർഹിക്കുന്നില്ല അവർ ഒന്നും. എനിക്ക് അറിയാം സത്യം എന്തെന്ന്. ഒരു ദിവസം പോലും ഓർക്കാതെ ഇരിക്കാറില്ല, ചില അവസ്ഥ കൊണ്ട് ഇങ്ങനെ പോകുന്നു. മാറിവരും. അപ്പൂനെ സ്നേഹിക്കുന്ന ഞാൻ എന്റെ കുഞ്ഞിനെ സ്നേഹിക്കാതെ ഇരിക്കുമോയെന്നായിരുന്നു താരത്തിന്‍റെ മറുപടി. ഈ മറുപടിക്ക് കൈയ്യടിച്ചും ആരാധകരെത്തിയിട്ടുണ്ട്. നിങ്ങളൊരു നല്ല അച്ഛനാണെന്നായിരുന്നു മിക്കവരും പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X