അമ്പിളി ദേവിക്ക് ആദിത്യന്റെ പിറന്നാള്‍ സമ്മാനം! പഴഞ്ചന്‍ രീതിയാണേലും ഈ കൊല്ലം ഇതിരിക്കട്ടെ!

സീരിയിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അമ്പിളി ദേവി. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരം വെള്ളിത്തിരയിലേക്ക് എത്തിയത്. മികച്ച അവസരങ്ങളായിരുന്നു താരത്തെ കാത്തിരുന്നതും. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അമ്പിളി ദേവി എത്തിയപ്പോഴൊക്കെ ആരാധകര്‍ ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കിയത്. സീത സീരിയലില്‍ ജാനകി എന്ന കഥാപാത്രമായി എത്തുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സീരിയലിലെപ്പോലെ തന്നെ ജീവിതത്തിലും സംഭവിക്കുകയായിരുന്നു. അനിരുദ്ധനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യന്‍ ജയനാണ് താരത്തെ ജീവിതസഖിയാക്കിയത്.

അമ്പിളിയുടെ ആദ്യനായകനാണ് താനെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തനിക്ക് അമ്പിളിയെ അറിയാമായിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞിരുന്നു. സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. വിവാദങ്ങള്‍ കൊടുമ്പിരിക്കുള്ളതിനിടയില്‍ പ്രതികരണവുമായി ഇരുവരും എത്തിയിരുന്നു. ഫേസ്ബുക്കില്‍ സജീവമായ ഇരുവരും വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അമ്പിളി ദേവിയുടെ പിറന്നാള്‍. വളരെ സ്‌പെഷലായ ആശംസയുമായാണ് ഇത്തവണ ആദിത്യനെത്തിയത്. ആ വിശേഷത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ഈ വര്‍ഷം തനിക്കൊപ്പം

കഴിഞ്ഞ വർഷം സീത ലൊക്കേഷനിൽ അമ്പിളിയുടെ ‍ബര്‍ത് ഡേ പ്രൊഡ്യൂസർ ബിനു ചേട്ടൻ കേക്ക് കട്ട് ചെയ്യാൻ വിളിക്കുമ്പോൾ ആണ് ഞാൻ അറിയുന്നത്, അന്ന് കൂട്ടത്തിൽ ഒരു കക്ഷണം കേക്കും കിട്ടി ആശംസകൾ പറഞ്ഞ് മടങ്ങി, പക്ഷെ ഈ കൊല്ലം എന്റെ ഒപ്പമാകുമെന്നും എനിക്ക് സ്വന്തം ആകുമെന്നും ഈശ്വരൻ സത്യം അറിഞ്ഞില്ല, ഒപ്പം എനിക്ക് ഒരു "കുഞ്ഞു സമ്മാനം"അതുകൊണ്ട് അല്പം പഴഞ്ചൻ രീതി ആണേലും ഈ കൊല്ലം എന്റെ കുഞ്ഞിന് ഇരിക്കട്ടെ "ഉമ്മയെന്നായിരുന്നു ആദിത്യന്‍ കുറിച്ചത്.

നന്ദി അറിയിച്ച് അമ്പിളി ദേവി

ആദിത്യന്റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് അമ്പിളിക്ക് ആശംസ അറിയിച്ച് എത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞ് അമ്പിളി ദേവിയും എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഓരോരുത്തരോടും നന്ദി പറയുകയെന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ പറ്റുന്നില്ലെന്നും അതിന് ക്ഷമ യോജിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

വിശ്രമത്തിലാണ്

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്ന അമ്പിളി ദേവി അടുത്തിടെയാണ് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. തങ്ങള്‍ക്കരികിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്നും ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചതിനാലുമാണ് താന്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. തന്നെ പിന്തുണച്ചത് പോലെ തന്നെ പകരക്കാരിയായി എത്തുന്ന അഭിനേത്രിയേയും പിന്തുണയ്ക്കണമെന്നും താരം പറഞ്ഞിരുന്നു.

ശക്തമായ പിന്തുണ

അന്യോന്യം ശക്തമായ പിന്തുണയാണ് അമ്പിളിയും ആദിത്യനും നല്‍കുന്നത്. വിവാഹത്തിന് ശേഷവും അമ്പിളി നൃത്തത്തിലും അഭിനയത്തിലുമെല്ലാം സജീവമായിരുന്നു. ശാരീരികമായി വയ്യാതായതിനെത്തുടര്‍ന്നായിരുന്നു ഇടവേളയെക്കുറിച്ച് ചിന്തിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു. അമ്പിളിയുടെ മകനായ അപ്പുവിനോടും ആദിത്യന് പ്രത്യേക വാത്സല്യമാണ്. അടുത്തിടെ മകനെ ഡാന്‍സ് പഠിക്കാന്‍ വിട്ടതിനെക്കുറിച്ചും പെര്‍ഫോമന്‍സില്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയതിനെക്കുറിച്ചുമൊക്കെ ആദിത്യന്‍ തുറന്നുപറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍

ശക്തമായ ആരാധകപിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറാറുമുണ്ട്. ആദിത്യന്റെ പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് അമ്പിളിയുടെ പിറന്നാളെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആശംസയ്‌ക്കൊപ്പം പങ്കുവെച്ച ഫോട്ടോയും തരംഗമായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X