അമ്പിളി ദേവിക്കും കുഞ്ഞിനുമൊപ്പം ആശുപത്രിയിലേക്ക്! ചെക്കപ്പ് വിശേഷം പങ്കുവെച്ച് ആദിത്യന്‍ ജയന്‍!
അടുത്തിടെയായിരുന്നു അമ്പിളി ദേവിക്കും ആദിത്യന്‍ ജയനും കുഞ്ഞ് ജനിച്ചത്. അപ്പൂസിന് കൂട്ടായി കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു കുഞ്ഞിനൊപ്പമുള്ള ചിത്രം വൈറലായി മാറിയത്. സീത സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹശേഷവും അമ്പിളി ദേവി അഭിനയം തുടര്‍ന്നിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമത്തിനായി നിര്‍ദേശിച്ചതോടെയായിരുന്നു താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് താരകുടുംബം ഇപ്പോള്‍.
രാവിലെ അമ്പിളിക്കും കുഞ്ഞിനുമൊപ്പം ചെക്കപ്പിനായി പോവുകയാമെന്ന് വ്യക്തമാക്കി ആദിത്യന്‍ ജയനെത്തിയിരുന്നു. കുഞ്ഞിനെ എടുത്തിരിക്കുന്ന അമ്പിളിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. ചേച്ചിക്കും വാവയ്ക്കും സുഖമല്ലേയെന്ന ചോദ്യവുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. കുഞ്ഞതിഥിയുടെ വിശേഷങ്ങളറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ ആദിത്യന്‍ എത്തിയിരുന്നു.

കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി മാറിയതാണ് അമ്പിളി ദേവി. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. സിനിമയുമായി മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് ടെലിവിഷനിലേക്ക് ചേക്കേറുകയായിരുന്നു താരം. സീത, സ്ത്രീപദം ഈ പരമ്പരകളില്‍ അഭിനയിച്ചു വരുന്നതിനിടയിലായിരുന്നു വിവാഹം. നേരത്തെ തന്നെ അമ്പിളിയെ ഇഷ്ടമായിരുന്നുവെന്നും അതേക്കുറിച്ച് അറിയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. വിവാഹത്തിന് ശേഷവും ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു ഇരുവരും മുന്നേറിയത്.


Click it and Unblock the Notifications