Just In
- 57 min ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
- 2 hrs ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
Don't Miss!
- News
ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു:അടുത്ത ചർച്ചയിൽ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്പിളിക്കും കുഞ്ഞിനുമരികിലേക്കെത്തിയെന്ന് ആദിത്യന്! ചക്കരാസിനൊപ്പമുള്ള പുതിയ ചിത്രം വൈറലാവുന്നു!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. സ്ക്രീനില്‍ മികച്ച ജോഡികളായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. മുന്‍പേ തനിക്ക് അമ്പിളിയെ ഇഷ്ടമായിരുന്നുവെന്നും അന്നത് പറയാന്‍ കഴിയാതെ പോവുകയുമായിരുന്നുവെന്നും ആദിത്യന് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നിയോഗം പോലെ അമ്പിളി തനിക്കരികിലേക്കെത്തിയ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. വിവാഹത്തോടെ അമ്പിളി അഭിനയം നിര്‍ത്തുമോയെന്ന ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു അമ്പിളി ദേവി.
കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു അമ്പിളി ദേവി അവധിയെടുത്തത്. ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് അമ്പിളിയും ആദിത്യനും എത്താറുണ്ട്. കാത്തിരിപ്പിനൊടുവിലായെത്തിയ കുഞ്ഞതിഥിയുടെ ചിത്രം പങ്കുവെച്ചും ഇവരെത്തിയിരുന്നു. കുഞ്ഞിന്‍രെ മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ആദിത്യന് പോസ്റ്റ് ചെയ്യുന്നത്. ഷൂട്ടിനിടയിലെ ഇടവേളയില്‍ അമ്പിളിക്കരികിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

ചക്കരാസിനൊപ്പം
അനിയനെ ചേര്‍ത്തുപിടിച്ച് കിടക്കുന്ന അപ്പൂസിന്റെ ചിത്രങ്ങളായിരുന്നു ആദിത്യന് പോസ്റ്റ് ചെയ്തത്. കുഞ്ഞനിയന് വന്ന സന്തോഷത്തിലാണ് അപ്പൂസെന്ന് നേരത്തെ അമ്പിളിയും ആദിത്യനും പറഞ്ഞിരുന്നു. സൂക്ഷ്മതയോടെ അനിയനെ ചേര്‍ത്തുപിടിച്ച് കിടക്കുകയാണ് അപ്പൂസ്. ചക്കരാസ് എന്ന ക്യാപഷ്നോടെയായിരുന്നു ആദിത്യന് പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. കുഞ്ഞിന് മുടിയുണ്ടല്ലോയെന്നും ഇതാണോ മൊട്ടയെന്നുമായിരുന്നു ഒരാളുടെ ചോദ്യം.

ബിഗ് ബോസ് 2 ലേക്ക്?
ആദിത്യന് ജയന് ബിഗ് ബോസ് 2ലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളും താരത്തിന്രെ പോസ്റ്റിന് കീഴിലുണ്ടായിരുന്നു. പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും തോറ്റുകൊടുക്കാതെ മുന്നേറണമെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. താന്‍ ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ടെന്ന് ആരാണ് പറഞ്ഞതെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നുമായിരുന്നു താരത്തിന്രെ മറുപടി.

വീണ്ടും സ്ക്രീനില്‍
ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലില്‍ സജീവമായിരിക്കുകയാണ് ആദിത്യന്. വീട്ടിലെ സ്വീകരണമുറിയിലെ സ്ക്രീനില്‍ തന്നെ കാണുന്ന മൊട്ടക്കുട്ടനെക്കുറിച്ചും ആദിത്യന് വാചാലനായിരുന്നു. മൊട്ടാസ് ഇരുന്ന് കാണുകയാണെന്നും വല്ലതും മനസ്സിലായോ ആവോയെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. കുട്ടിയെ ടിവി കാണിക്കുന്നത് ശരിയല്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. തന്റെ പരിപാടിയായത് കൊണ്ട് ഇരുത്തിയതാണെന്നും ഇനി ഇങ്ങനെ ചെയ്യില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

മുഖം കാണുന്ന ഫോട്ടോ
കുഞ്ഞിന്റെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിടാത്തതിനെക്കുറിച്ചുള്ള കമന്റുകളും ആദിത്യന്റെ പോസ്റ്റിലുണ്ട്. കുഞ്ഞിന് പേരിട്ടോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. എല്ലാ വിശേഷങ്ങളും പങ്കുവെച്ചെത്തുന്ന ആദിത്യന് എന്തുകൊണ്ടാണ് മോനെ കാണിക്കാത്തതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ കുഞ്ഞതിഥിയെ ശരിക്കും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.