ഒരു നായിക നടി അങ്ങനെ ചെയ്യില്ല; പക്ഷെ ഭാവന ചേച്ചിക്കൊപ്പം ആദ്യമായി അഭിനയിച്ചപ്പോൾ; അദിതി രവി

സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്നീ സിനിമയിലൂ‌ടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് തുടരെ സിനിമകളുമായി ഭാവന പ്രേക്ഷകർക്ക് മുമ്പിലെത്തി. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു ഭാവന. പ്രിയ ന‌‌ടി കരിയറിൽ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ഹണ്ട് ആണ് ഭാവനയുടെ പുതിയ സിനിമ. ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഭാവന. ഭാവനയെക്കുറിച്ച് സംസാരിക്കുകയാണ് ഹണ്ടിൽ ഒപ്പമഭിനയിച്ച നടി അദിതി രവി. ആംഗ്രി ബേബീസിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അന്നെന്റെ കംഫർട്ടബിൾ ആക്കിയത് ചേച്ചിയാണ്. എങ്ങനെയായിരിക്കണം ഒരു നടി എന്ന് പറയില്ലേ. എനിക്ക് ചേച്ചി കാരവാൻ ഷെയർ ചെയ്തു. അതൊന്നും ആരും ചെയ്യില്ല.

Aditi Ravi  Bhavana

നായികയ്ക്കായി കൊടുത്ത കാരവാൻ ആരെങ്കിലും ഷെയർ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഭാവന ചേച്ചി അങ്ങനെ ചിന്തിക്കുന്നില്ലെന്നും അദിതി രവി പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഭിമുഖത്തിൽ തന്റെ കരിയറിനെക്കുറിച്ച് ഭാവനയും സംസാരിക്കുന്നുണ്ട്. ഹണ്ടിന് മുമ്പ് ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലും ഭാവനയായിരുന്നു നായിക.

ഇതേക്കുറിച്ചും നടി സംസാരിച്ചു. എന്റെ കരിയറിലെ തുടക്ക കാലമായിരുന്നു. ഇന്നത്തെ പോലെ നമ്മളോട് മുഴുവൻ കഥ പറഞ്ഞ് തരില്ല. അച്ഛനെ വിളിക്കും. ചേട്ടാ, ഷാജി സാറുടെ പട‌മുണ്ട്. മോളുടെ അടുത്തൊന്ന് സംസാരിക്കണം എന്ന് പറയും. അല്ലാതെ അപ്പോയ്മെന്റ് എടുത്ത് വന്നിരുന്ന് കഥ പറയുന്ന സംഭവമാെന്നും ആ സമയത്തില്ലെന്നും ഭാവന ചൂണ്ടിക്കാട്ടി.

Bhavana

തന്റെ സുഹൃത്തുക്കളെക്കുറിച്ചും ഭാവന സംസാരിക്കുകയുണ്ടായി. എനിക്ക് കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കൂടെയുണ്ടാകും എന്നുറപ്പുള്ളവരുണ്ട്. സുഹൃത്തുക്കൾക്കിടയിൽ ഫോർമാലിറ്റിയില്ല. അവർക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനും ഉണ്ടാകും. നന്ദി പറയലോ ഫോർമാലിറ്റിയോ ഇല്ല. എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പാണതെന്നും ഭാവന ചൂണ്ടിക്കാട്ടി.

മഞ്ജു വാര്യർ, സംയുക്ത വർമ, ഗീതു മോഹൻദാസ് തുടങ്ങി സിനിമാ രംഗത്തും പുറത്തുമായി ഭാവനയ്ക്ക് സൗഹൃദങ്ങളുണ്ട്. ഭാവനയെക്കുറിച്ച് നേരത്തെ മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കരുത്തിന്റെ പ്രതീകമാണ് ഭാവന. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദമാണ് ഭാവനയുമായെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി.

2017 ൽ പൃഥിരാജ് ചിത്രം ആദം ജോണിൽ അഭിനയിച്ച ശേഷം മലയാള സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ഭാവന. അതേസമയം കന്നഡ സിനിമാ രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ വർഷമാണ് ഭാവന മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഹണ്ടിന് മുമ്പ് നടികർ എന്ന ചിത്രത്തിലാണ് ഭാവനയെ പ്രേക്ഷകർ കണ്ടത്.

More from Filmibeat

Read more about: aditi ravi bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X