കല്യാണം കഴിക്കാത്തത് കൊണ്ട് അതൊരു പുതിയ അനുഭവമാണ്, മുക്തയിൽ നിന്ന് പലതും പഠിച്ചെന്ന് അദിതി രവി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അദിതി രവി, 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. 2015 ൽ പുറത്ത് ഇറങ്ങിയ അലമാര എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടനാടൻ മാർപ്പാപ്പ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. പീസ്, 12 ത് മാൻ, പത്താം വളവ് തുടങ്ങിയാണ് അദിതിയുടെ പുറത്ത് വരാനുളള ചിത്രങ്ങൾ.

ഇപ്പോഴിത ഏറ്റവും പുതിയ ചിത്രമായ പത്താംവളവിന്റെ വിശേഷം പങ്കുവെയ്ക്കുകയാണ് അദിതി രവി. സുരാജ് വെഞ്ഞാറൻമൂട്, ഇന്ദ്രജിത്ത് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിര്രുന്നത്. മുക്തയുടെ മകള്‍ കിയാര ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്. കിയാരയുടെ അമ്മയായിട്ടാണ് അദിതി ചിത്രത്തിൽ എത്തുന്നത്. ഇതൊരും പുതിയ അനുഭവമായിരുന്നു എന്നാണ് നടി പറയുന്നത്. വാക്കുകൾ ഇങ്ങനെ...

  അദിതി രവി

സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജേട്ടന്‍ അവതരിപ്പിയ്ക്കുന്ന സോളമന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്. വളരെ പക്വതയുള്ളതും സീരിയസ് ആയിട്ടുള്ളതുമായ കഥാപാത്രമാണ് സീത. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഡെപ്ത് ഉള്ള കഥാപാത്രമാണ് ഇത്- അദിതി രവി പറഞ്ഞു.

സീത   എന്ന കഥാപാത്രം

സീത അമ്മ കൂടെയാണ്. ആദ്യമായിട്ടാണ് ഒരു അമ്മ വേഷം ചെയ്യുന്നത്. അതായിരുന്നു തന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുള്ള കാര്യം. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, തീര്‍ച്ചയായും ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരമാണ് അമ്മ എന്നത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഞാനത് കൈകാര്യം ചെയ്തത്. സുരാജേട്ടനും പത്മേട്ടനും (പത്മകുമാര്‍) വളരെ അധികം സഹായിച്ചു.

മുക്തയുടെ മകൾ

മുക്തയുടെ മകളാണ്, സിനിമയില്‍ എന്റെ മകളായി എത്തുന്നത്. കിയാരയ്‌ക്കൊപ്പം മുക്തയും എന്നും സെറ്റില്‍ വരുമായിരുന്നു. മുക്തയ്‌ക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ സാധിച്ചു. കിയാരയ്‌ക്കൊപ്പം മുക്ത എങ്ങിനെയാണ് ഇടപഴകുന്നത് എന്നൊക്കെ നിരീക്ഷിക്കുകയും ചെയ്തു. അതിലൂടെ എന്റെ കഥാപാത്രത്തിനുള്ള പല ടിപ്‌സുകളും കിട്ടി.

സുരാജ്

സുരാജേട്ടനൊപ്പം ഇത് എന്റെ രണ്ടാമത്തെ സിനിമയാണ്. ജി സേതുനാഥിന്റെ ലിക്വര്‍ ലാന്റ് എന്ന സിനിമയും ചെയ്തിട്ടുണ്ട്. വൈപിന്‍ സ്വദേശികളുടെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. അതിന് ശേഷണാണ് പത്താം വളവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അതുകൊണ്ട് സുരാജ് ഏട്ടനൊപ്പം വളരെ അധികം കംഫര്‍ട്ട് ആയിരുന്നു. കൂടെ അഭിനയിക്കുന്നവരെ പോലും വളരെ നാച്വറലായി അഭിനയിപ്പിക്കാന്‍ പ്രേരിപ്പിയ്ക്കും വിധം മികച്ച പ്രകടനമാണ് സുരാജേട്ടന്റേത്- അദിതി പറഞ്ഞു.

പാത്താം വളവിന്റെ പോസ്റ്റർ

ദിവസങ്ങൾക്ക് മുൻപ് പാത്താം വളവിന്റെ പോസ്റ്റർ പുറത്ത് വന്നിരുന്നു. കിയാരയും അദിതിയും സുരാജും കൂടി ബൈക്കിൽ പോകുന്നതായിരുന്നു പോസ്റ്ററിൽ. 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവി'ന്റെ തിരക്കഥ എഴുതുന്നത് അഭിലാഷ് പിള്ളയാണ്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആണ് ചിത്രം. വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള 'പത്താം വളവി'ല്‍ സ്വാസികയും പ്രധാന കഥാപാത്രമായി എത്തുന്നു. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Recommended Video

അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam
 താരങ്ങൾ

അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി എന്നിവരാണ് മറ്റു താരങ്ങൾ.യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നു. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X