അച്ഛന്‍ ഗള്‍ഫില്‍ നിന്ന് ഞങ്ങളുടെ പ്രധാന ഹോബി ഇതായിരുന്നു! ലോക് ഡൗണില്‍ കുടങ്ങിയ കഥയുമായി അദിതി രവി

ലോക് ഡൗണ്‍ കാലം ആഘോഷമാക്കുകയാണ് കൂടുതല്‍ ആളുകളും. സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്നും ഒന്നിച്ചിരിക്കാന്‍ പറ്റാത്ത പല താരങ്ങള്‍ക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കിട്ടിയ നല്ല അവസരമാണിത്. പലരും കുടുംബസമേതമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്ത് വിടാറുണ്ട്. എന്നാല്‍ വീട്ടിലെത്താന്‍ പറ്റാതെ പോയ നിരവധി താരങ്ങളുണ്ട്.

പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഷൂട്ടിങ്ങിന് വേണ്ടി പോയി കുടുങ്ങി കിടക്കുകയാണ്. നടി അദിതി രവിയ്ക്കും ലോക് ഡൗണില്‍ വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലുണ്ടാവുന്ന നിമിഷത്തെ കുറിച്ചും അച്ഛനെയും അമ്മയെയും ഒരുപാട് മിസ് ചെയ്യുന്നതിനെ കുറിച്ചുമെല്ലാം പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പാട്ട് പാടുന്ന വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്.

aditi-ravi

'പണ്ട് അച്ഛന്‍ ഗള്‍ഫില്‍ നിന്ന് ലീവിനു വന്നാല്‍ ഞങ്ങളുടെ പ്രധാന ഹോബി രാത്രി സമയങ്ങളില്‍ ഡിന്നറിന് ശേഷം മുറ്റത്ത് നടത്തവും ഒപ്പം പാട്ടു പാടലുമാണ്. അച്ഛന് ഏറെ ഇഷ്ടമുള്ള പാട്ടില്‍ ഒന്നാണ് ഇത്. ഏറെ സമാധാനമെന്തെന്നാല്‍ അച്ഛന്‍ ഇപ്പോള്‍ ex-gulf ആയതിനാല്‍ വീട്ടില്‍ ഉണ്ട് അമ്മയോടൊപ്പം! വീട്ടില്‍ പോയി കുറച്ചു ദിവസം പാട്ടൊക്കെ പാടി ഇരിക്കാം.

കുറച്ച് തല്ലു കൂടാം എന്നൊക്കെ കരുതിയപ്പോഴാണ് ഈ നശിച്ച കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചത്. പിന്നെ ലോക്ഡൗണ്‍ കൂടി ആയപ്പോള്‍ ഈ നശിച്ച വൈറസ് ഈ ലോകത്തോട് വിട പറഞ്ഞിട്ടേ എങ്ങോട്ടും ഉള്ളൂ എന്ന് തീരുമാനിച്ചു. പക്ഷേ, ശെടാ... ഇത് പോവുന്നുമില്ലല്ലോ. വല്ലാത്ത വീടു മിസ്സിങ്ങും. അതു കൊണ്ട് അച്ഛാ ഞാന്‍ ഇവിടെ ഇരുന്ന് പാടാം.

aditi-ravi

അച്ഛന്‍ അവിടെ ഒരു ആറ്, ആറര കട്ടക്ക് പിടിച്ചോ. മിസ് യു അച്ഛാ, അമ്മേ... ഫാമിലി ആയി ഒരുമിച്ചുള്ളവര്‍ ഈ സമയം മാക്‌സിമം നന്നായി ഉപയോഗിച്ചും, കളിച്ചും ചിരിച്ചും, അത്യവശ്യം വഴക്ക് കൂടലും എന്നാല്‍ അതിലുപരി സ്‌നേഹിച്ചും നാളേയ്ക്കുള്ള ഇത്തരം മിസിങ് സീനുകള്‍ ഉണ്ടാവട്ടെ. ജീവിതം ഒന്നേ ഉള്ളൂ. അത് കൊണ്ട് കൂടുതല്‍ ചിന്തിക്കുകയൊന്നും വേണ്ട. ഇതും കടന്ന് പോകും.

അന്ന് അതോര്‍ത്ത് ജീവിച്ചിരിക്കുന്നതിന് നന്ദി പറയണം. നിങ്ങള്‍ സ്‌നേഹിക്കുന്നവരോട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത് പറയുക. എന്നുമാണ് അദിതി രവി പറയുന്നത്. ഒപ്പം നടി പങ്കുവെച്ചിരിക്കുന്ന പാട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടി പോകരുതെന്നും നടി പറയുന്നു'. രസകരമായ നിരവധി കമന്റുകളാണ് അദിതിയുടെ പോസ്റ്റിന് താഴെ കിട്ടി കൊണ്ടിരിക്കുന്നത്.

View this post on Instagram

പണ്ട് അച്ഛൻ ഗൾഫിൽ നിന്ന് ലീവിനു വന്നാൽ ഞങ്ങളുടെ പ്രധാന ഹോബി രാത്രി സമയങ്ങളിൽ Dinner നുശേഷം മുറ്റത്ത് നടത്തവും ഒപ്പം പാട്ടുപാടലുമാണ്.അച്ഛന് ഏറെ ഇഷ്ടമുള്ള പാട്ടിൽ ഒന്നാണ് ഇത്.ഏറെ സമാധാനമെന്തെന്നാൽ അച്ഛൻ ഇപ്പോൾ ex-gulf ആയതിനാൽ വീട്ടിൽ ഉണ്ട് അമ്മയോടൊപ്പം ! വീട്ടിൽ പോയി കുറച്ചു ദിവസം പാട്ടൊക്കെ പാടി ഇരിക്കാം , കുറച്ച് തല്ലു കൂടാം എന്നൊക്കെ കരുതിയപ്പോഴാണ് ഈ നശിച്ച കൊറോണ ലോകം മുഴുവൻ പടർന്നു പിടിച്ചത് . പിന്നെ Lockdown കൂടി ആയപ്പോൾ ഈ നശിച്ച വൈറസ് ഈ ലോകത്തോട് വിട പറഞ്ഞിട്ടേ എങ്ങോട്ടും ഉള്ളൂ എന്ന് തീരുമാനിച്ചു. പക്ഷേ,ശെടാ... ഇത് പോവുന്നുമില്ലല്ലോ🤔വല്ലാത്ത വീടു missing ഉം! അതു കൊണ്ട് അച്ഛാ ഞാൻ ഇവിടെ ഇരുന്ന് പാടാം. അച്ഛൻ അവിടെ ഒരു 6, ആറര കട്ടക്ക് പിടിച്ചോ... 😕 miss you Acha Amma 😔 familyആയി ഒരുമിച്ചുള്ളവർ ഈ time Max നന്നായി use ചെയ്തും , കളിച്ചും ചിരിച്ചും , അത്യവശ്യം വഴക്ക് കൂടലും എന്നാൽ അതിലുപരി സ്നേഹിച്ചും നാളേയ്ക്കുള്ള ഇത്തരം missing Scenes ഉണ്ടാവട്ടെ. ജീവിതം ഒന്നേ ഉള്ളൂ.. Don't over think toooo... this too shall pass... Remember to say thankyou for being alive , remember to tell people you love them while they're still alive ❤️ NB: paatine kurichu oraksharam mindipokaruthu 🤫🤫🤫

A post shared by Aditiii🔥Ravi (@aditi.ravi) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X