For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വണ്ടി കുരിശ് ചുമക്കുന്ന പോലെയായിരുന്നു ജിത്തു സാറിന്റെ അവസ്ഥ; ഷൂട്ടിങ് അനുഭവം പങ്കുവച്ച് അതിഥി രവി

  |

  വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് അതിഥി രവി. 2014-ൽ സജി സുരേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ആംഗ്രി ബേബീസ് ഇൻ ലവ്' എന്ന ചിത്രത്തിൽ സഹനടിയായി അതിഥി രവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2017 ൽ സണ്ണി വെയ്ൻ നായകനായ 'അലമാര' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.

  ഇപ്പോഴിതാ താരത്തിന്റെ കരിയറിൽ നിർണായകം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് സിനിമകളാണ് അടുത്തടുത്തായി റിലീസ് ചെയ്തിരിക്കുന്നത്. പത്താം വളവും ട്വൽത്ത് മാനും. എം. പദ്മകുമാർ സംവിധാനം ചെയ്ത പത്താം വളവിൽ സുരാജിന്റെ ഭാര്യയായി എത്തിയ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ചിത്രത്തിൽ ഇതുവരെ പ്രേക്ഷകർ കാണാത്ത തരത്തിലുള്ള ഒരു റോൾ ആണ് താൻ ചെയ്തിരിക്കുന്നതെന്ന് മുൻപ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

  അവർ എന്നെപ്പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞു; ബാല

  അടുത്തടുത്തായി പുറത്തിറങ്ങിയ തന്റെ രണ്ട് ചിത്രങ്ങളും പ്രേക്ഷകശ്രദ്ധനേടി മുന്നോട്ട് കുതിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. പത്താം വളവ് റിലീസായി തൊട്ടടുത്ത വാരമാണ് ഹോട്ട്സ്റ്റാറിലൂടെ മോഹൻലാൽ ചിത്രമായ ട്വൽത്ത് മാനും എത്തിയത്.

  ചിത്രത്തിലെ തന്റെ കഥാപാത്രമായ ആരതിയേക്കുറിച്ചും സിനിമാ സ്വപ്നങ്ങളേക്കുറിച്ചും അദിതി രവി അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ഈ കാര്യങ്ങൾ ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്.

  ലോക്ക് ഡൗണിൽ സിനിമയൊന്നും ഇല്ലാതിരുന്ന സമയത്താണ് ജിത്തു ജോസഫ് ട്വൽത്ത് മാനിലേക്ക് താരത്തെ വിളിച്ചത്. ഒരു കുഞ്ഞുപടം ചെയ്യാമെന്നാണ് ആദ്യം അദ്ദേഹം പറഞ്ഞിരുന്നത്.

  "കുഞ്ഞുസിനിമ ആണെങ്കിലും കൂടെ അഭിനയിക്കുന്നവരെക്കുറിച്ചെല്ലാം പറഞ്ഞു. എന്നാല്‍ ഇതൊരു വലിയ സിനിമയാണെന്നും അതിന് കാരണം നായകന്‍ മോഹന്‍ലാല്‍ ആണെന്നും കൂടി കേട്ടപ്പോള്‍ വലിയ സന്തോഷമായി' അതിഥി പറഞ്ഞു.

  2018ൽ ജിത്തു ജോസഫിനൊപ്പം ആദിയിൽ അതിഥി വർക്ക് ചെയ്തിരുന്നു. ചിത്രത്തിൽ പ്രാണവായിരുന്നു നായകൻ. പിന്നെ ഇപ്പോഴാണ് ഇത്രയുംകാലം കണ്ടുകൊണ്ടിരുന്ന ലാലേട്ടനൊപ്പം വർക്ക് ചെയ്യാൻ അവസരം കിട്ടിയതെന്ന് അതിഥി വ്യക്തമാക്കി.

  ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ ഉടൻ ഉണ്ടാവുമോ; സത്യാവസ്ഥ ഇതാണ്

  തിരക്കഥയുടെ ചർച്ചയ്ക്കിടെ ആരതി എന്ന കഥാപാത്രവും വേറൊരു കഥാപാത്രവുമായിരുന്നു തനിക്ക് ഓപ്ഷനായി ലഭിച്ചതെന്ന് അതിഥി പറഞ്ഞു. എന്നാൽ, തനിക്ക് ആരതി മതി എന്ന് പറയുകയായിരുന്നുവെന്നും വളരെയധികം ഇഷ്ടം തോന്നിയ കഥാപാത്രമാണ് ആരതിഎന്നും താരം പറഞ്ഞു.

  ചിത്രം കാണുന്നവർക്ക് തോന്നുന്നതുപോലെതന്നെ ചിത്രത്തിന്റെ തിരക്കഥ വായിച്ച സമയത്ത് അതിഥിക്കും കഥാപാത്രങ്ങളുടെ കാര്യത്തിൽ ആശയകുഴപ്പം തോന്നി.

  പിന്നീട് ഓരോ സീനും ആവർത്തിച്ച് വായിക്കുമ്പോൾ കാര്യം മനസിലായി. ആദ്യത്തെ വായനയിലുണ്ടായ കൺഫ്യൂഷൻ സൃഷ്ടിക്കുക എന്നത് തന്നെയാണ് സിനിമയുടെ ഉദ്ദേശവും.

  മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ലാലേട്ടൻ

  കൂടെ അഭിനയിക്കുന്നത് വലുതോ ചെറുതോ പുതിയ ആളുകളാണോ എന്നുള്ള വ്യത്യാസമൊന്നുമില്ലാതെ എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരാളാണ് ലാലേട്ടനെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു എന്നും അദിതി പറയുന്നു.

  സെറ്റിൽ ലാലേട്ടനേയും ജിത്തു സാറിനേയും മാറ്റി നിർത്തിയാൽ ബാക്കി ഞങ്ങൾ 11 പേരുണ്ട്. മാന്നാർ മത്തായി സ്പീക്കിങ്ങിൽ ഇന്നസെന്റേട്ടന്റെ കഥാപാത്രത്തെപ്പോലെ ഒരു വണ്ടി കുരിശ് ചുമക്കുന്ന പോലെയായിരുന്നു ജിത്തു സാറിന്റെ അവസ്ഥ.

  Recommended Video

  Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

  സെറ്റിൽ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നെന്നും എല്ലാവരും ഒരു ടീം പോലെയായിരുന്നുവെന്നും അഥിതി ഓർത്തു.

  "എനിക്ക് തോന്നുന്നത് ജിത്തുസാറിന്റെ ക്വാളിറ്റിയാണ് അതെന്നാണ്. എല്ലാവരേയും ഒരുപോലെയാണ് അദ്ദേഹം കാണുന്നത്. സംഭവം സിനിമ വളരെ സീരിയസാണെങ്കിലും ക്യാമറയ്ക്ക് പിന്നിൽ വളരെ രസമായിരുന്നു." അതിഥി പറഞ്ഞു.

  സെറ്റിൽ സഹതാരങ്ങളോടൊപ്പം ഒഴിവു സമയങ്ങളിൽ പാട്ട് പാടുന്നതിന്റെ ദൃശ്യങ്ങൾ അതിഥി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യം വൈറലാവുകയും ചെയ്തു.

  കീർത്തി സുരേഷ്, വിക്രം പ്രഭു എന്നിവർ നായികാ നായകന്മാരായി അഭിനയിച്ച 'ഇത് എന്ന മയക്കം' എന്ന തമിഴ് ചിത്രത്തിൽ താരം അഭിനയിക്കുകയുണ്ടായി 2015ൽ ആണ് ചിത്രം പുറത്തിറങ്ങിയത് എന്നാൽ പിന്നീട് താരം തമിഴിൽ അത്ര ശ്രദ്ധ കൊടുത്തില്ല. മലയാളത്തിൽ താൻ അത്രക്കൊന്നും കഴിവ് തെളിയിച്ചിട്ടില്ല എന്നും. ഇവിടെ കഴിവ് പ്രകടിപ്പിച്ചിട്ട് തമിഴിൽ പോകാം എന്നുമാണ് അതിഥിയുടെ നിലപാട്.

  Read more about: aditi ravi mohanlal jeethu joseph
  English summary
  Aditi Ravi shares her wonderful experience with co-artists during the shoot of the twelfth man movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X