മലയാളത്തിൽ ഈ നടനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം; മേജറിലെ വിശേഷങ്ങളുമായി അദിവി ശേഷ്

ഇന്ത്യക്കാർക്ക് ആർക്കും തന്നെ മറക്കാനാവാത്ത ദിവസമായിരുന്നു 2008 നവംബർ 11. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബയിൽ ഭീകരാക്രമണം നടന്ന ദിവസം. നിരവധി സാധാരണക്കാരാണ് അന്ന് തീവ്രവാദികളുടെ വെടിയേറ്റ് വീണത്. ഭീകരാക്രമണത്തെ ചെറുത്ത് നിൽക്കുന്നതിനിടയിൽ നിരവധി പട്ടാളക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ജീവൻ വെടിയേണ്ടിവന്നു. ഇവരിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേര് ആർക്കും മറക്കാനാവാത്തതാണ് പ്രത്യേകിച്ചും മലയാളികൾക്ക്.

മരണശേഷമാണ് മേജർ സന്ദീപ് ഉണ്ണികൃഷ്‌ണനെ പറ്റിയുള്ള നിരവധി കാര്യങ്ങൾ വാർത്തകളിലൂടെയും ലേഖനങ്ങളിലൂടെയും നാം മനസിലാക്കിയത്. അദ്ദേഹം ഒരു റിയൽ ലൈഫ് ഹീറോ ആണെന്ന് നിസംശയം പറയാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് സംവിധായകൻ സാഷി കിരൺ ടിക്ക മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങിയത്.

യുവതാരം അദിവി ശേഷ് നായകനാവുന്ന മേജര്‍ സന്ദീപിനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍. ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.

മോളിവുഡ് സിനിമകളില്‍ മമ്മൂട്ടി ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടം

സംവിധായകൻ തിരക്കഥാകൃത്ത് നടൻ എന്നീ നിലകളിലെല്ലാം തന്റേതായ കഴിവുകൾ തെളിയിച്ച വ്യക്തിയാണ് അദിവി ശേഷ്. 2010ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ കർമ്മയുടെ സംവിധായകനായാണ് താരം ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.

മേജർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവിമാന്‍ ബ്രോഡ്കാസ്റ്റിംഗിന് നല്‍കിയ അഭിമുഖത്തില്‍ അദിവി ശേഷ് മലയാളം സിനിമകളെപ്പറ്റിയും തനിക്ക് ഇഷ്ട്ടപെട്ട മലയാള സിനിമ താരത്തെപ്പറ്റിയും സംസാരിക്കുകയുണ്ടായി.

മോളിവുഡ് സിനിമകളില്‍ മമ്മൂട്ടി ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നത്. ദളപതിയും ഭീഷ്മ പര്‍വ്വവും കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും അദിവി ശേഷ് പറഞ്ഞു.

‘മമ്മൂക്ക സാറിന്റെ സിനിമകള്‍ ഇഷ്ടമാണ്. കുട്ടിക്കാലത്ത് ദളപതി കണ്ടിട്ടുണ്ട്. ദുര്യോധനന്റെ ഭാഗം അദ്ദേഹം നന്നായി അഭിനയിച്ചു. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. തെലുങ്ക് പടങ്ങളും അടുത്തിടെ ഇറങ്ങിയിരുന്നല്ലോ.

യാത്ര,അതുപോലെ ഇപ്പോള്‍ ഏജന്റില്‍ അഭിനയിക്കുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം തെലുങ്കിലും മലയാളത്തിലുമുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ഭീഷ്മ പര്‍വ്വവും ഇഷ്ടമാണ്,'

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വലിയ ഫാൻ

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വലിയ ഫാനാണ് താനെന്നും അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു എന്നും അദിവി ശേഷ് പ്രേക്ഷകരോട് പറഞ്ഞു.

‘മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു. അദ്ദേഹം ഇന്ത്യയുടെ പുത്രനാണ്. കേരളത്തിന്റെ പുത്രനാണ്. മുംബൈയുടെ രക്ഷകനാണ്. അദ്ദേഹത്തിന്റേത് അത്ഭുതകരമായ ഒരു ജീവിതമായിരുന്നു. ഈ കഥാപാത്രം ചെയ്യുമ്പോള്‍ സന്ദീപിന്റേയും അദ്ദേഹത്തിന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്.

Recommended Video

മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്
 എന്റെ മൂത്ത സഹോദരനായാണ് തോന്നിയത്.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫാനാണ് ഞാന്‍. 2008ല്‍ ടി.വിയില്‍ മുംബൈ ഭീകരാക്രമണം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ എന്റെ മൂത്ത സഹോദരനായാണ് തോന്നിയത്. ഈ മനുഷ്യന്‍ ആരാണെന്ന് ഞാന്‍ ചിന്തിച്ചു.

അവിടെ അദ്ദേഹത്തോടുള്ള ആരാധന തുടങ്ങി. കാരണം അദ്ദേഹം ഒരുപാട് മനുഷ്യരെ രക്ഷിച്ചു. സന്ദീപിന്റെ ജീവിതം അതിലും മനോഹരമായിരുന്നു എന്ന് അതിന് ശേഷമാണ് അറിയുന്നത്,' അദിവി ശേഷ് കൂട്ടിച്ചേര്‍ത്തു.

മേജർ സദീപ് ഉണ്ണികൃഷ്ണന്റെ രൂപവുമായി വളരെയധികം സാമ്യമുണ്ട് അദിവി ശേഷിന്. അതുകൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ ചിത്രം ചർച്ചയാവുകയായിരുന്നു. അദിവി ശേഷിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് മേജർ.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന മേജര്‍, സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടൈൻമെൻറ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നുവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X