തരംഗമായ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത മമ്മൂട്ടി, അനുഭവം പങ്കുവെച്ച് അടൂര്‍
മമ്മൂട്ടി-അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മൂന്ന് സിനിമകളും ഇന്നും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ്. കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്യുന്ന സമയത്തും അടൂര്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് താല്‍പര്യമുണ്ടായിരുന്നു. തുടര്‍ന്ന് അനന്തരം എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി മലയാളത്തില്‍ ഒന്നിച്ചത്. നായക വേഷമല്ലെന്ന് അടൂര്‍ പറഞ്ഞിട്ടും അത് പ്രശ്‌നമില്ല എനിക്ക് ഈ പടത്തില്‍ അഭിനയിക്കണം എന്നാണ് അന്ന് മമ്മൂട്ടി അറിയിച്ചത്. നായകന്‌റെ സഹോദരന്‌റെ റോളിലാണ് അന്ന് അടൂരിന്റെ അനന്തരം സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചത്.
ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം
തുടര്‍ന്ന് തന്‌റെ അടുത്ത രണ്ട് സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കി. അടൂരിന്റെ മതിലുകള്‍, വിധേയന്‍ എന്നീ രണ്ട് സിനിമകളും മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചു. 1990ലാണ് മതിലുകള്‍ പുറത്തിറങ്ങുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്‌റെ നോവല്‍ ആസ്പദമാക്കി ഒരുക്കിയ ചിത്രം മലയാളത്തിലെ ഏവര്‍ഗ്രീന്‍ ക്ലാസിക്ക് സിനിമകളില്‍ ഒന്നായി മാറി. വൈക്കം മുഹമ്മദ് ബഷീറായുളള മമ്മൂക്കയുടെ പ്രകടനം തന്നെയായിരുന്നു സിനിമയുടെ മുഖ്യ ആകര്‍ഷണമായി മാറിയത്. മതിലുകള്‍ക്ക് പിന്നാലെ 1993ല്‍ വിധേയനും മമ്മൂട്ടി അടൂര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. മമ്മൂട്ടി അതുവരെ തന്‌റെ കരിയറില്‍ അവതരിപ്പിച്ചവയില്‍ വ്യത്യസ്തമാര്‍ന്ന ഒരു കഥാപാത്രമായിരുന്നു ഇത്.

നെഗറ്റീവ് ഷേഡുകളുളള ഭാസ്‌കര പട്ടേലര്‍ എന്ന കഥാപാത്രമായി മെഗാസ്റ്റാര്‍ വിസ്മയിപ്പിച്ചു. ആദ്യ രണ്ട് സിനിമകളില്‍ നിന്നും ഏറെ വേറിട്ടുനില്‍ക്കുന്ന ഒരു റോളാണ് വിധേയനില്‍ അടൂര്‍ മമ്മൂട്ടിക്ക് നല്‍കിയത്. അതേസമയം വിധേയനിലെ മമ്മൂട്ടിയുടെ കഠിനാധ്വാനത്തെ കുറിച്ച് പറയുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രതിനായകനാണെന്ന് പറഞ്ഞിട്ടും വളരെ ഉത്സാഹത്തോടെയാണ് മമ്മൂട്ടി അന്ന് വിധേയനില് അഭിനയിക്കാന്‍ തയ്യാറായതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

നായകനായി തിളങ്ങിനില്‍ക്കുന്ന നടന്‍ ഒരിക്കലും പട്ടേലരെ പോലുളള ദുഷ്ടകഥാപാത്രമായി അഭിനയിക്കില്ല. അത് അദ്ദേഹത്തിന്‌റെ ഇമേജിനെ ബാധിക്കും. എന്നാല്‍ വില്ലനാണെന്ന് ഞാന്‍ പറഞ്ഞിട്ടും മമ്മൂട്ടി വളരെ ഉത്സാഹത്തോടെ അഭിനയിച്ചു. സുന്ദരനായ മമ്മൂട്ടിയെ വിധേയനിലെ കഥാപാത്രത്തിനായി മറ്റൊരു രൂപത്തിലേക്ക്
മാറ്റേണ്ടി വന്നുവെന്ന് അടൂര്‍ പറയുന്നു. അന്ന് മുടി ഇത്രയും വെട്ടണോ എന്ന് മമ്മൂട്ടിക്ക് ആശങ്ക ഉണ്ടായിരുന്നു.

അന്ന് താന്‍ തന്നെ പോയി നിന്ന് വെട്ടിക്കുകയായിരുന്നു എന്നും അടൂര്‍ ഓര്‍ത്തെടുത്തു. മുടി പറ്റേ വെട്ടി. കവിളിലേക്ക് ഇറങ്ങുന്ന മീശ വച്ചു. വേഷം കൂടി മാറിയതോടെ മമ്മൂട്ടി പട്ടേലരായി. വിധേയനിലെ പട്ടേലരുടെ സംഭാഷണത്തിനുളള പ്രത്യേകതയെ കുറിച്ചും അടൂര്‍ പറഞ്ഞു. കര്‍ണാടകക്കാരനായ ഒരാളെ ഡബ്ബിംഗ് തിയ്യേറ്ററില്‍ കൊണ്ടുവന്നു മലയാളം ഡയലോഗുകള്‍ പറയിച്ചു. തുടര്‍ന്ന് അതേപോലെ മമ്മൂട്ടി ഡബ്ബ് ചെയ്യുകയായിരുന്നു. അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ മമ്മൂട്ടി യ്യാറായി. അതാണ് മമ്മൂട്ടിയുടെ പ്രതിബദ്ധത, നടനെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

മമ്മൂട്ടിക്ക് പുറമെ എംആര്‍ ഗോപകുമാര്‍, തന്‍വി ആസ്മി, ഷബിത ആനന്ദ്, അലിയാര്‍, ബാബു നമ്പൂതിരി, കെപിഎസി അസീസ്, പ്രൊഫ കെവി തമ്പി തുടങ്ങിയവരാണ് വിധേയനില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. പോള്‍ സക്കറിയയുടെ ഭാസ്‌ക്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിധേയന്‍ എടുത്തത്. മണികണ്ഠ രവി വര്‍മ്മയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എം മണി എഡിറ്റിങ്ങും ചെയ്തു. വിജയഭാസ്‌കറാണ് സംഗീതം നിര്‍വ്വഹിച്ചത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് മമ്മൂട്ടി-അടൂര്‍ ചിത്രം നേടിയത്.

മതിലുകള്‍ക്ക് പുറമെ ഒരു വടക്കന്‍ വീരഗാഥയിലെ പ്രകടനവും പരിഗണിച്ചാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്. രണ്ട് സിനിമകളും 1989ലാണ് പുറത്തിറങ്ങിയത്. ഹരിഹരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വടക്കന്‍ വീരഗാഥയില്‍ ചന്തു എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായാണ് ഇന്നും വടക്കന്‍ വീരഗാഥയിലെ ചന്തു അറിയപ്പെടുന്നത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ വടക്കന്‍ വീരഗാഥ മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നാണ്.

ഡോ ബാബാസാഹേബ് അംബേദ്കറിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മൂന്നാമത്തെ തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ സിനിമയിലെ പ്രകടനം മെഗാസ്റ്റാറിന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത സിനിമയില്‍ അംബേദ്കറായി മമ്മൂട്ടി ജീവിച്ചു. മികച്ച ഇംഗ്ലീഷ് ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും മമ്മൂട്ടി സിനിമ നേടി.

മമ്മൂട്ടി, സൊനാലി കുല്‍ക്കര്‍ണി, മോഹന്‍ ഗോഖലെ, മൃണാള്‍ കുല്‍ക്കര്‍ണി ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 2000ത്തിലാണ് ഡോ ബാബാ സാഹേബ് അംബേദ്കര്‍ പുറത്തിറങ്ങിയത്. അതേസമയം ദേശീയ പുരസ്‌കാരങ്ങള്‍ക്ക് പുറമെ മറ്റ് നിരവധി അവാര്‍ഡുകളും മമ്മൂട്ടി തന്‌റെ കരിയറില്‍ നേടി. ഏഴ് തവണയാണ് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി നേടിയത്. കൂടാതെ പതിമൂന്ന് തവണ മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരവും മെഗാസ്റ്റാറിന് ലഭിച്ചു. മലയാളത്തിന് പുറമെ അന്യഭാഷാ സിനിമകളിലും മമ്മൂട്ടിക്ക് ഹിറ്റ് സിനിമകള്‍ ലഭിച്ചിരുന്നു.
Recommended Video
കടപ്പാട് : മനോരമ


Click it and Unblock the Notifications