twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ ചലച്ചിത്ര പുരസ്‌കാരം ആഭാസമായി മാറിയിരിക്കുന്നു! അതാണ് ബാഹുബലിയ്‌ക്കൊക്കെ ലഭിച്ചതെന്ന് അടൂര്‍

    |

    ദേശീയ ചലച്ചിത്ര പുരസ്‌കാരം ആഭാസമായി മാറിയിരിക്കുകയാണെന്നും അത് അവസാനിപ്പിക്കാന്‍ സമയമായി എന്നും പറഞ്ഞിരിക്കുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അവാര്‍ഡ് ആഭാസമായതിനാലാണ് ബാഹുബലിയൊക്കെ അത് നേടുന്നത്. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

    ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അടൂര്‍.

    adoor-gopalakrishnan

    എല്ലാ ചുമടുകളും എടുത്ത് മാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് ബാഹുബലിയൊക്കെ അവാര്‍ഡ് നേടുന്നത്.

    സിനിമയ്ക്ക് മുന്‍പ് സിഗററ്റ് വലിയ്‌ക്കെതിരെയുള്ള ഭീകര പരസ്യം കണ്ടാല്‍ പിന്നെ സിനിമ കാണാന്‍ പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചാല്‍ പോരെ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറി.

    adoor-gopalakrishnan

    സിനിമയില്‍ മീന്‍വെട്ടുന്ന രംഗത്തില്‍ ഒരു പൂച്ച ഇരിക്കുന്നത് കണ്ട് വിശദീകരണവും അനിമല്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ചോദിച്ച സെന്‍സര്‍ ബോര്‍ഡ് ഇതൊരു വ്യക്തമാക്കി മാറ്റുകയാണ് ചെയ്യുന്നത്. സിനിമാക്കാരുടെ തോളില്‍ കയറിയല്ല മൃഗസ്‌നേഹം കാണിക്കേണ്ടത് അടൂര്‍ പറഞ്ഞു.

    സിനിമയെ പറ്റി ഒന്നും അറിയാത്തവരും പുസ്തകം പോലും വായിക്കാത്തവരുമൊക്കെയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നത്. കച്ചവട സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് അടിമ മനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്ത്ത കൊണ്ട് അടൂര്‍ കുറ്റപ്പെടുത്തി.

    English summary
    Adoor Gopalakrishnan Talks About National Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X