നയൻതാര പോലും അന്ന് ബുദ്ധിമുട്ടി... ദത്തെടുക്കൽ ഇത്ര സിംപിളാണോ?, 23 വയസിനുള്ളിൽ ശ്രീലീല എങ്ങനെ ഇതൊക്കെ നേടി?
അല്ലു അർജുൻ-ഫഹദ് ഫാസിൽ സിനിമ പുഷ്പ 2വിന്റെ റിലീസിനുശേഷം തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ക്രഷായി മാറിയ യുവ നടിയും നർത്തകിയുമാണ് ശ്രീലീല. കിസ് കിസ് എന്ന സോങ്ങിലെ പ്രകടനമാണ് ശ്രീലീല വൈറലാകാൻ കാരണം. മാതൃഭാഷ തെലുങ്കാണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. സിനിമയിൽ സജീവമായശേഷമാണ് ഇന്ത്യയിൽ സ്ഥിര താമസം തുടങ്ങിയത്. 2017ൽ ചിത്രാഗദ എന്ന തെലുങ്ക് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു നടിയുടെ തുടക്കം.
ഇതുവരെയുള്ള കരിയറിൽ പതിനാലോളം സിനിമകളിൽ അഭിനയിച്ചു. അവയിൽ കൂടുതലും തെലുങ്കിലും കന്നഡയിലുമാണ്. കിസ് കിസ് സോങ് വൈറലായശേഷം നടിയുടെ സൗന്ദര്യവും മെയ്വഴക്കവുമാണ് പ്രേക്ഷകരെ ആകർഷിച്ചത്. എന്നാൽ താരത്തെ അടുത്തറിഞ്ഞശേഷം അഭിനേത്രിയായിട്ടല്ല നടിയുടെ വ്യക്തിത്വത്തിനാണ് ആരാധകർ കൂടുതൽ.

മാതൃകാപരമായ ജീവിതമാണ് ഇരുപത്തിമൂന്നാം വയസിൽ തന്നെ താരത്തിന്റേത്. ഇതിനോടകം തന്റെ സമ്പാദ്യത്തിൽ നിന്ന് വലിയൊരു തുക മാറ്റിവെച്ച് മൂന്ന് അനാഥ കുഞ്ഞുങ്ങളെയാണ് സ്വന്തം മക്കളെപ്പോലെ ശ്രീലീല സംരക്ഷിക്കുന്നത്. ഇരുപത്തിയൊന്നാം വയസിൽ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ദത്തെടുത്തുകൊണ്ടായിരുന്നു തുടക്കം. ഗുരു, ശോഭിത എന്നിങ്ങനെയാണ് ഈ കുട്ടികളുടെ പേരുകള്‍.
ശേഷം കുറച്ച് ദിവസം മുമ്പ് താൻ മൂന്നാമത് ഒരു കുഞ്ഞിനെ കൂടി ദത്തെടുത്തുവെന്ന വിവരം ശ്രീലീല സോഷ്യൽമീഡിയ വഴി അറിയിക്കുകയായിരുന്നു. വീട്ടിലേക്ക് എത്തിയ പുതിയ അംഗം എന്ന തലക്കെട്ടോടെയാണ് കുഞ്ഞിന്റെ ചിത്രം ശ്രീലീല പങ്കുവെച്ചത്. ആദ്യത്തെ ചിത്രത്തിൽ കുഞ്ഞിനെ ശ്രീലീല ചുംബിക്കുന്നതും രണ്ടാമത്തെ ചിത്രത്തിൽ ഇരുവരും ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നതുമാണ് കാണാൻ കഴിയുന്നത്.
കുഞ്ഞുങ്ങളെന്നാൽ ജീവനാണ് ശ്രീലീലയ്ക്ക്. ഇടയ്ക്ക് ഷൂട്ടിങ് ലൊക്കേഷനിലേക്കും മക്കളെ ശ്രീലീല ഒപ്പം കൂട്ടാറുണ്ട്. കുഞ്ഞുങ്ങൾക്കൊപ്പം ചെയ്ത ശ്രീലീലയുടെ റീൽ വീഡിയോകളും മുമ്പ് വൈറലായിട്ടുണ്ട്. മൂത്ത കുട്ടികളെ 2022ല്‍ ഒരു അനാഥാലയം സന്ദര്‍ശിക്കുന്നതിനിടെയാണ് നടി ആദ്യമായി കാണുന്നത്. തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെയും ദത്തെടുക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. ശ്രീലീല വീണ്ടും ഒരു കുഞ്ഞിനെ കൂടി ദത്തെടുത്തുവെന്ന വാർത്ത പരന്നതോടെ അവിവാഹിതർക്ക് ഇന്ത്യയിൽ കുട്ടികളെ ദത്തെടുക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ചർച്ചയാകുന്നത്.
രണ്ട് വർഷം മുമ്പ് വാടക ഗർഭധാരണത്തിലൂടെ താൻ രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് നടി നയൻതാര അറിയിച്ചപ്പോൾ വലിയ രീതിയിൽ സംഭവം ചർച്ചയാകുകയും അധികൃതർ ഇടപെട്ട് വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വാടക ഗർഭധാരണത്തിന്റെ നിയമങ്ങൾ എല്ലാം നടിയും ഭർത്താവും പാലിച്ചിട്ടുണ്ടോയെന്ന് അറിയാനായിരുന്നു അന്വേഷണം.

ഇത്രത്തോളം സ്ട്രിക്ടായി നിയമവും അധികൃതരും നിൽക്കുമ്പോൾ വാടക ഗർഭധാരണത്തേക്കാൾ പ്രാധാന്യമുള്ള ദത്തെടുക്കൽ പ്രക്രിയയുടെ കടമ്പകൾ ശ്രീലീല കടന്നുവോ എന്നുള്ള സംശയവും പ്രേക്ഷകർക്കുണ്ട്. എന്നാൽ നിയമം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് തന്നെയാണ് ശ്രീലീല മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്തിരിക്കുന്നത്.
ശാരീരികവും മാനസീകവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവുമുള്ള ഏതൊരു വ്യക്തിക്കും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തമായി കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാം. സ്ത്രീകള്‍ക്ക് ഏത് കുട്ടിയെയും ദത്തെടുക്കാം പക്ഷെ പുരുഷന്മാര്‍ക്ക് പെൺകുട്ടികളെ ദത്തെടുക്കാന്‍ കഴിയില്ല ആണ്‍കുട്ടികളെ മാത്രമെ ദത്തെടുക്കാൻ കഴിയുകയുള്ളു. സമീപ വർഷങ്ങളിൽ ദത്തെടുക്കൽ നിയമങ്ങളിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.
25നും 60നും ഇടയിൽ പ്രായമുള്ള ആർക്കും വിവാഹിതരാണെങ്കിൽ പോലും കുട്ടിയെ ദത്തെടുക്കാൻ അനുവാദമുണ്ട്. ഗൈനക്കോളജിസ്റ്റായ ഡോ. സ്വര്‍ണലതയാണ് ശ്രീലീലയുടെ അമ്മ. നടിയും എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ട്. ഡോക്ടർ പ്രൊഫഷനാണ് ശ്രീലീലയ്ക്കും താൽപര്യം.


Click it and Unblock the Notifications