മക്കള്‍ക്കൊപ്പമുളള ജോമോളുടെ മനോഹര ചിത്രങ്ങള്‍, ഏറ്റെടുത്ത് ആരാധകര്‍, വീണ്ടും വെെറലായി ഫോട്ടോഷൂട്ട്

By Midhun Raj

ബാലതാരമായി വന്ന് പിന്നീട് നായികയായും സഹനടിയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ജോമോള്‍. മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. തുടര്‍ന്ന് എന്ന് സ്വന്തം ജാനിക്കുട്ടി പോലുളള ശ്രദ്ധേയ സിനിമകള്‍ ജോമോളുടെ കരിയറില്‍ പുറത്തിറങ്ങി. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളുടെ സിനിമകളിലെല്ലാം അഭിനയിച്ച താരമാണ് ജോമോള്‍.

jomol

ദിലീപ് നായകനായ പഞ്ചാബി ഹൗസ്, ചാക്കോച്ചന്റെ നിറം പോലുളള സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് ജോമോള്‍ കാഴ്ചവെച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് ജോമോള്‍ തന്റെ കരിയറില്‍ കൂടുതലായും തിളങ്ങിയത്. അതേസമയം വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം മിനിക്രീനിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. നിരവധി സീരിയലുകളിലും ടിവി പരിപാടികളിലും നടി ഭാഗമായിരുന്നു.

അതേസമയം മക്കള്‍ക്കൊപ്പമുളള ജോമോളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. ഒരു ഫോട്ടോഷൂട്ടിനിടെ എടുത്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 1999ലായിരുന്നു കുഞ്ചാക്കോ ബോബനൊപ്പം ജോമോള്‍ അഭിനയിച്ച നിറം പുറത്തിറങ്ങിയത്. ചാക്കോച്ചന്‍-ശാലിനി കൂട്ടുകെട്ടിന്റെ സിനിമകളില്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ കിടക്കുന്ന ചിത്രമാണ് നിറം.

ചാക്കോച്ചനും ശാലിനിക്കുമൊപ്പം ജോമോളിന്റെ കഥാപാത്രവും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. നിറത്തില്‍ വര്‍ഷ എന്ന കഥാപാത്രത്തെയാണ് ജോമോള്‍ അവതരിപ്പിച്ചത്. മയില്‍പ്പീലിക്കാവ് എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനൊപ്പം ജോമോള്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു നിറം. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിലും ജോമോള്‍ തന്നെയായിരുന്നു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മലയാളത്തില്‍ വിജയ് ബാബു നായകനായ കെയര്‍ഫുള്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ സുജ എന്ന കഥാപാത്രത്തെയാണ് ജോമോള്‍ അവതരിപ്പിച്ചത്. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറി മെമ്പറായും നടി പങ്കെടുത്തിരുന്നു. ജോമോളും ഉള്‍പ്പെട്ട ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Read more about: jomol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X