എന്താണ് പറ്റിയത്? മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആരോഗ്യ നില വ്യക്തമാക്കി പവിത്ര ലക്ഷ്മി; പൊരുതുകയാണെന്ന് നടി
സോഷ്യൽ മീഡിയയിലെ വിചാരണ നേരിടുന്നവരാണ് ഇന്ന് താരങ്ങൾ. ട്രോളുകൾ, കുറ്റപ്പെടുത്തലുകൾ, സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം തുടങ്ങിയവ താരങ്ങൾക്ക് നേരിടേണ്ടി വരുന്നു. ഈ സാഹചര്യം കൊണ്ട് വലയുന്ന താരങ്ങളും ഏറെയാണ്. എന്നാൽ സോഷ്യൽ മീഡിയയിലെ ജനശ്രദ്ധ മോണിറ്റെെസ് ചെയ്യാൻ പറ്റുന്ന അഭിതേക്കാളുമുണ്ട്. നടിമാരുടെ ലുക്കിൽ വരുന്ന മാറ്റങ്ങൾ, ഗ്ലാമറസ് വേഷങ്ങൾ ധരിക്കുന്നത് എന്നിവയെല്ലാം നെറ്റിസൺസ് ചർച്ചയാക്കാറുണ്ട്. നടി പവിത്ര ലക്ഷ്മിയുടെ പുതിയ വീഡിയോയാണിപ്പോൾ ചർച്ചയാകുന്നത്.
സിംപിളായി ഒരുങ്ങുന്നതിന്റെ വീഡിയോയാണ് പവിത്ര ലക്ഷ്മി പങ്കുവെച്ചത്. മിക്കവരും ശ്രദ്ധിച്ചത് പവിത്രയുടെ ലുക്കിൽ വന്ന മാറ്റമാണ്. മുമ്പത്തേക്കാൾ മെലിഞ്ഞിട്ടുണ്ട് നടി. വല്ലാതെ മെലിഞ്ഞ് ക്ഷീണിച്ച് പോയല്ലോ എന്ന് കമന്റുകൾ വരുന്നുണ്ട്. നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യം ശ്രദ്ധിക്കൂ എന്ന് കമന്റുകൾ വരുന്നുണ്ട്. കമന്റുകളിൽ ചിലതിന് തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി പവിത്ര ലക്ഷ്മി മറുപടി നൽകുന്നുമുണ്ട്. എന്ത് പറ്റി, എന്താണിങ്ങനെ ആയതെന്ന് ഒരാൾ ചോദിച്ചപ്പോൾ എനിക്ക് സുഖമില്ലെന്നാണ് പവിത്ര ലക്ഷ്മി മറുപടി നൽകിയത്.

ആരോഗ്യം ശ്രദ്ധിക്കൂ പവിത്ര, നിങ്ങൾ ഒരിക്കൽ സമാന്തയെ പോലെയായിരുന്നെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ തീർച്ചായായും, എന്നെക്കൊണ്ട് പറ്റാവുന്നിടത്തോളം പൊരുതുകയാണെന്ന് പവിത്ര ലക്ഷ്മി മറുപടി നൽകി. എന്താണ് ആരോഗ്യ പ്രശ്നമെന്ന് നടി വ്യക്തമാക്കിയിട്ടില്ല.
മുമ്പാെരിക്കൽ തന്റെ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പവിത്ര ലക്ഷ്മി സംസാരിച്ചു. നേരത്തെ തന്നെ സ്പെെനൽ കോഡിന് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ സ്റ്റെപ്പിൽ നിന്ന് വീണത് കാരണം ഡിസ്കിന് പ്രശ്നം വന്നു എന്നാണ് അന്ന് പവിത്ര ലക്ഷ്മി പറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി പവിത്ര ലക്ഷ്മി വല്ലാതെ മെലിഞ്ഞത് ആരാധകർ ശ്രദ്ധിക്കുന്നുണ്ട്.

കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് പവിത്ര ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷോയുടെ രണ്ടാം സീസണിലാണ് നടി അതിഥിയായെത്തുന്നത്. ഒരു ഘട്ടത്തിൽ പുറത്തായെങ്കിലും വെെൽഡ് കാർഡ് എൻട്രിയിലൂടെ വീണ്ടും തിരിച്ചെത്തി. പിന്നീട് സിനിമാ രംഗത്തേക്ക് കടന്നു. മലയാളത്തിൽ ഉല്ലാസം, അദൃശം എന്നീ സിനിമകളിൽ പവിത്ര ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടുതലും തമിഴ് സിനിമകളാണ് നടി ചെയ്തത്. വൺസ് അപ്പോൺ എ ടെെം ഇൻ മദ്രാസ് ആണ് പവിത്ര ലക്ഷ്മിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
2023 ലാണ് പവിത്ര ലക്ഷ്മിയുടെ അമ്മ മരിച്ചത്. അമ്മയായിരുന്നു നടിയുടെ എല്ലാം. സിംഗിൾ മദറായിരുന്ന അമ്മ എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ചാണ് തന്നെ വളർത്തിയതെന്ന് പവിത്ര ലക്ഷ്മി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തോളമായി ബ്രെയിൻ സ്ട്രോക്ക് കാരണം ചികിത്സയിലായിരുന്നു പവിത്രയുടെ അമ്മ. അമ്മയെക്കുറിച്ച് എപ്പോഴും വെെകാരികമായാണ് പവിത്ര ലക്ഷ്മി സസാരിച്ചിരുന്നത്. അമ്മയുടെ വിയോഗം നടിയെ ഏറെ ബാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് പവിത്ര ലക്ഷ്മി. അമ്മയുടെ മരണ ശേഷം വെെകാരികമായ കുറിപ്പ് നടി പങ്കുവെച്ചിരുന്നു. അമ്മ സൂപ്പർ വുമണും സൂപ്പർ മദറും ആയിരുന്നെന്ന് പവിത്ര ലക്ഷ്മി കുറിപ്പിൽ അന്ന് വ്യക്തമാക്കി. പവിത്രയെ അന്ന് നിരവധി പേർ ആശ്വസിപ്പിച്ചു. ആരാധക പിന്തുണയാണ് പവിത്ര ലക്ഷ്മിയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം.


Click it and Unblock the Notifications