ക്രൈം ത്രില്ലര്‍ ചിത്രമായി അടുത്ത ചോദ്യം തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ
എകെഎസ് നമ്പ്യാര്‍ സംവിധാനം ചെയ്ത അടുത്ത ചോദ്യം ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയില്‍ ഷെയ്ഖ് റാഷിദ്, മാളവിക, പ്രണവ് മോഹന്‍, അവന്തിക തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്. ജോസഫ് ജേക്കബ്, ആരതി ഉണ്ണി, ബെന്നി ജോണ്‍, രഘുനാഥ്, വര്‍ഷ,നയന,തുടങ്ങി നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

മലയാളത്തിലും തമിഴിലുമായിട്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളം തിരക്കഥ സത്താര്‍ നബിയും തമിഴ് തിരക്കഥ സാട്രിക്ക് ജി കര്‍ഡൂസയും എഴുതിയിരിക്കുന്നു. ഉത്പല്‍ വി നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് പിസി മോഹനന്‍ എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു.
സംഘട്ടന സംവിധാനം പളനിരാജ്. കെവിഎസ് കണ്ണപുരം, ജയവിശാഖന്‍ എന്നിവരുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, ശ്രീകാന്ത്, ഹരിചരണ്‍ എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദന്‍ കണ്ണൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ഭുവനചന്ദ്രന്‍. അടുത്ത ചോദ്യത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും പാട്ടുകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications