ജയസൂര്യയ്‌ക്കൊപ്പം മാസ് കാണിക്കാന്‍ മകന്‍ അദ്വൈതും! തിയറ്ററുകളെ പൂരപ്പറമ്പാക്കി 'തൃശൂര്‍പൂരം'

ജയസൂര്യ നായകനായി അഭിനയിച്ച് ഇന്ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് തൃശൂര്‍പൂരം. ജയസൂര്യയുടെ പക്കാ ആക്ഷന്‍ ചിത്രമായിട്ടൊരുക്കിയ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ട് അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് ജയസൂര്യയിപ്പോള്‍.

 adwaith

രസകരമായ മറ്റൊരു കാര്യം ജയസൂര്യയ്‌ക്കൊപ്പം മകന്‍ ആദ്വൈതും ചിത്രത്തില്‍ ഉണ്ടെന്നുള്ളതാണ്. ജയസൂര്യ അവതരിപ്പിച്ച ഗിരി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അദ്വൈത് അവതരിപ്പിച്ചിരിക്കുന്നത്. അച്ഛനെ പോലെ തന്നെ മകന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമയിലും അദ്വൈത് അഭിനയിച്ചിരുന്നു. ഇതല്ലാതെ ഷോര്‍ട്ട് ഫിലിം ഒരുക്കിയും താരപുത്രന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കിടിലന്‍ ആക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന തൃശൂര്‍ പൂരത്തില്‍ പക്കാ ലോക്കല്‍ ഗുണ്ട ആയിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. സ്വാതി റെഡ്ഡിയാണ് നായിക. ഇന്നസെന്റ്, സുദേവ് നായര്‍, സാബുമോന്‍ അബ്ദുസമദ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X