'മഞ്ജു കണ്ണ് നിറഞ്ഞ് ഇറങ്ങിവന്നു, ദിലീപ് പറഞ്ഞത് മുഴുവൻ വഷളത്തരങ്ങൾ, സ്നേഹിച്ച പെണ്ണിനോട് ആരും ഇത് ചെയ്യില്ല'

നടിയെ ആക്രമിച്ച കേസിൽ നിന്നും ദിലീപ് കുറ്റവിമുക്തനായി എങ്കിലും നടൻ തന്നെയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാ​ഗം ആളുകൾ കേരളത്തിലുണ്ട്. മാത്രമല്ല ദിലീപ് കേസിൽ നിന്നും മുക്തി നേടിയശേഷം ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് ദിലീപ് അനുകൂലികളിൽ നിന്നും ഏറ്റുവാങ്ങുന്ന രണ്ടുപേർ താരത്തിന്റെ മുൻ ഭാര്യ മഞ്ജു വാര്യരും അതിജീവിതയുടെ അഡ്വക്കേറ്റ് ടി.ബി മിനിയുമാണ്.

വിധി കേട്ട് പുറത്തിറങ്ങി വന്നശേഷം ദിലീപ് ആദ്യം പ്രതികരിച്ചതും മഞ്ജുവിന് എതിരെയാണ്. ഇപ്പോഴിതാ മഞ്ജുവിനേയും ദിലീപിനേയും കുറിച്ച് അഡ്വക്കേറ്റ് ടി.ബി മിനി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ദിലീപിനോട് തനിക്ക് വ്യക്തി വൈരാ​ഗ്യമില്ലെന്നും സത്യത്തിനൊപ്പം നിൽക്കുന്നുവെന്നേയുള്ളുവെന്നും മിനി പറഞ്ഞു.

Manju Warrier
Photo Credit: manju warrier / Dileep (Instagram Fan Page)

മഞ്ജു വാര്യരെ കുറിച്ച് ദിലീപ് പറഞ്ഞ് നടന്നതെല്ലാം മോശം കാര്യങ്ങളാണെന്നും മിനി പറയുന്നു. മഞ്ജുവും ദിലീപും തമ്മിൽ വിവാഹമോചിതരായശേഷം കോടതിയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ മഞ്ജു കണ്ണ് നിറഞ്ഞ് ഇറങ്ങിപ്പോകുന്ന രം​ഗമുണ്ട്. മഞ്ജു വാര്യരെ കുറിച്ച് എന്തൊക്കെയാണ് ദിലീപ് പറഞ്ഞിരിക്കുന്നത്... വഷളത്തരങ്ങളെന്ന് തന്നെ പറയാം.

അത്രകാലം സ്നേഹിച്ചൊരു പെണ്ണിനെ കുറിച്ച് അങ്ങനെ പറയാമോ?. ജെന്റിലായിട്ടുള്ള പുരുഷൻ അങ്ങനെ പറയില്ല. നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ശരിയായ രീതിയിൽ മൊഴി കൊടുത്തു. അവർക്ക് വേണ്ടി ഇത്രയും ക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ സത്യസന്ധമായി പിന്തുണയ്ക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. അതാണ് അവർ ചെയ്തത്. അല്ലാതെ ദിലീപിനെ കുറിച്ച് ഒരു വാക്ക് ഇന്നേവരെ മഞ്ജു പറഞ്ഞിട്ടില്ല.

അവരുടെ വ്യക്തിത്വം അത്രയും ​ഗംഭീരമാണ്. ഫാമിലി കോർട്ടിൽ വരുന്ന സ്ത്രീകളും പുരുഷന്മാരും സെപ്പറേറ്റായി കഴിയുമ്പോൾ പരസ്പരം പഴിചാരി എന്തൊക്കയോ പറയും. പക്ഷെ മഞ്ജുവിന്റെ വായിൽ നിന്ന് ഒരു വാക്ക് വീണിട്ടില്ല. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവെന്ന് പറയുന്ന ആളുകൾക്ക് തന്നെ രണ്ട് മുഖമുണ്ട്. അതിജീവിതയ്ക്കൊപ്പമാണെന്ന് അവർ വെറുതെ പറയുകയാണ്.

അവർ അതിജീവിതയ്ക്കൊപ്പമല്ല യഥാർത്ഥത്തിൽ ദിലീപിനൊപ്പം തന്നെയാണ്. പക്ഷെ മുഖമറയാണ് അതിജീവിതയ്ക്കൊപ്പമെന്നതെന്നും മിനി പറഞ്ഞു. ദിലീപിന്റെ ഫാൻസായിട്ടുള്ള അല്ലെങ്കിൽ അയാൾ നിയമിച്ചിട്ടുള്ള കുറേയാളുകൾ അഡ്വ.ടി.ബി മിനിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നുണ്ട്. മുപ്പത് വർഷം കോടതി വരാന്തയിലൂടെ വെറുതെ നടന്നാൽ കുറേ നിയമം അറിയാൻ പറ്റില്ലേ.

Manju Warrier
Photo Credit: manju warrier / Dileep (Instagram Fan Page)

എന്നെ അപമാനിക്കാൻ വേണ്ടി മാത്രമാണ് അവർ എന്നെ കുറിച്ച് ഓരോന്ന് പറയുന്നത്. എന്നേയും അതുവഴി അതിജീവിതയേയും അപമാനിക്കുകയാണ്. ഞാൻ നേരിനൊപ്പം മാത്രമെ നിന്നിട്ടുള്ളു. വ്യക്തിപരമായി ദിലീപിനോട് എനിക്ക് ഒരു വിഷമവുമില്ല. ഒരിക്കൽ മാത്രമെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളു. ഒരു വൈരാ​ഗ്യവും എനിക്കില്ല. പക്ഷെ ഈ പ്രവൃത്തിയോട് ആ സ്ത്രീയോട് ഇങ്ങനൊരു പ്രവൃത്തി ചെയ്യിപ്പിച്ചതിന് എനിക്ക് അയാൾക്ക് ഒരിക്കലും മാപ്പ് കൊടുക്കാൻ കഴിയില്ല.

മാപ്പില്ല അതിന്. കേരളം മാപ്പ് കൊടുക്കില്ല. ജഡ്ജ്മെന്റിനെ അനുകൂലിക്കുകയും ദിലീപിനെ അനുകൂലിക്കുകയും ചെയ്യുന്ന ആളുകൾ എത്രമാത്രം സ്ത്രീ വിരുദ്ധരാണെന്ന് ആലോചിച്ച് നോക്കൂ. സംശയത്തിന്റെ ആനുകൂല്യത്തിൽ മാത്രമല്ലേ അയാൾ ഇപ്പോൾ കുറ്റവിമുക്തനായത്. ഈ കേസിൽ ഞാൻ അതിജീവിതയ്ക്കൊപ്പമാണ്.

അവർ എന്നെ അറ്റാക്ക് ചെയ്യുന്നത് ഞാൻ പറഞ്ഞത് സത്യമായതുകൊണ്ടാണെന്നും മിനി കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിലെ ആദ്യ ആറ് പ്രതികൾക്കാണ് ശിക്ഷ ലഭിച്ചത്. ദിലീപിന് എതിരെ ​ഗൂഢാലോചന കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് നടന് വിധി അനുകൂലമാകാൻ കാരണം.

More from Filmibeat

Read more about: manju warrier dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X